മലയാളികള്‍ ഒന്നടങ്കം കഴിഞ്ഞ ദിവസം മോഹന്‍ലാലിന്റെ ജന്‍മദിനം ആഘോഷിച്ചു. സിനിമാ താരങ്ങളും ആരാധകരും സോഷ്യല്‍ മീഡിയയിലൂടെ ആശംസകള്‍ നേര്‍ന്നാണ് പ്രിയ താരത്തിന്റെ ജന്‍മദിനം പ്രശംസിച്ചത്. എന്നാൽ ഇപ്പോൾ സംവിധായകന്‍ അരുണ്‍ ഗോപി മോഹൻലാലിനെ കുറിച്ച് ഒരു കുറിപ്പ്പങ്കുവച്ചിരിക്കുകയാണ്. ഓര്‍മ്മ വെച്ചതില്‍ പിന്നെ എല്ലാദിവസവും ഒരു രീതിയില്‍ അല്ലെങ്കില്‍ മറ്റൊരു രീതിയില്‍ ഒരു ചിത്രമോ ഒരു വീഡിയോ ആയി ഈ മനുഷ്യന്‍ എന്നിലൂടെ കടന്നുപോയിട്ടുണ്ട് എന്നാണ് അരുൺ കുറിച്ചിരിക്കുന്നത്.
അരുണ്‍ ഗോപിയുടെ കുറിപ്പ്:
ഓര്‍മ്മ വെച്ചതില്‍ പിന്നെ എല്ലാദിവസവും ഒരു രീതിയില്‍ അല്ലെങ്കില്‍ മറ്റൊരു രീതിയില്‍ ഒരു ചിത്രമോ ഒരു വീഡിയോ ആയി ഈ മനുഷ്യന്‍ എന്നിലൂടെ കടന്നുപോയിട്ടുണ്ട്. മോഹന്‍ലാല്‍ എന്ന മഹാനടനെ ഓര്‍ക്കാതെ പോകുന്ന ഒരു ദിവസം പോലും മലയാളികള്‍ക്കുണ്ടാവില്ല നാല് പതിറ്റാണ്ടേലേറെയായ മലയാളിയുടെ ഈ ശീലത്തിന് ഈ അഭിമാന സന്തോഷത്തിനു ജന്മദിനാശംസകള്‍. ലാലേട്ടാ.
ഓർമ്മ വെച്ചതിൽ പിന്നെ എല്ലാദിവസവും ഒരു രീതിയിൽ അല്ലെങ്കിൽ മറ്റൊരു രീതിയിൽ ഒരു ചിത്രമോ ഒരു വീഡിയോ ആയി ഈ മനുഷ്യൻ എന്നിലൂടെ...
Posted by Arun Gopy on Wednesday, 20 May 2020