Latest News

ദിവസവും വീഡിയോ കോളിലൂടെ സമയും കുട്ടികളു മായും സംസാരിക്കും; ലോക്ക് ഡൗൺ വിശേഷങ്ങൾ പങ്കുവച്ച് ആസിഫലിയും കുടുംബവും

Malayalilife
ദിവസവും വീഡിയോ കോളിലൂടെ സമയും കുട്ടികളു മായും സംസാരിക്കും; ലോക്ക് ഡൗൺ വിശേഷങ്ങൾ പങ്കുവച്ച് ആസിഫലിയും കുടുംബവും

തു എന്ന മലയാളചലച്ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച താരമാണ് ആസിഫ് അലി. തുടർന്ന് നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിക്കുകയും ചെയ്‌തിരുന്നു. എന്നാൽ ഇപ്പോൾ രാജ്യം ഒന്നാകെ ലോക്ക്  ഡൗൺ  പ്രഖ്യാപിച്ചതോടെ ഷൂട്ടിങ് എല്ലാം തന്നെ നിർത്തിവച്ച് കുടുംബത്തോടൊപ്പം കഴിയുകയാണ് താരം. ഈ അവസരത്തിൽ ലോക്ഡൗണ്‍ ദിനങ്ങളിലെ വിശേഷങ്ങൾ പങ്കുവച്ച് ആസിഫ് അലിയും ഭാര്യ സമയും കുട്ടികൾക്കൊപ്പം രംഗത്ത് എത്തിയിരിക്കുകയാണ്.


ആസിഫ് അലിയുടെ വാക്കുകളിലൂടെ 

'കോഴിക്കോട് ബേപ്പൂരില്‍ ലൊക്കേഷനില്‍ ആയിരിക്കുമ്പോഴാണ്  ലോക്ഡൗണ്‍ പ്രഖ്യാപനം വന്നത്. കൊച്ചിയിലേക്ക് വിമാനം കയറി. എയര്‍പോര്‍ട്ട് വഴി വന്നത് സുഹൃത്ത് ഷറഫിന്‍റെ വീട്ടില്‍ 14 ദിവസം സമ്പർക്ക  വിലക്കില്‍. ദിവസവും വീഡിയോ കോളിലൂടെ സമയും കുട്ടികളു മായും സംസാരിക്കും. 14 ദിവസം വലിയൊരു കാലയളവായി തോന്നി. ഏപ്രില്‍ മൂന്നിനാണ് വീട്ടിലെത്തുന്നത്'എന്ന്  ആസിഫ് അലി പറയുന്നു.

ആസിഫ് അലിയുടെ ഭാര്യ സമയുടെ വാക്കുകള്‍

'ഇതിപ്പോള്‍ ആദുവിനും ഹന്നയ്ക്കും ഭയങ്കര സന്തോഷമാണ്. അച്ഛനെ കൂടെ കളിക്കാന്‍ കിട്ടിയല്ലോ. ഞങ്ങള്‍ക്ക് പക്ഷെ സുഹൃത്തുക്കളെയൊക്കെ മിസ്‌ ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്. ആസിഫും മക്കളും എപ്പോഴും പുറത്താണ്. ഔട്ട്‌ഡോര്‍ ഗെയിമുകളാണ് അവര്‍ക്കിഷ്ടം. ഞാന്‍ നേരെ തിരിച്ചാണ് ഒറ്റ മോളായി വളര്‍ന്നത് കൊണ്ടാകണം എനിക്ക് പെയിന്റിങ്ങും ആര്‍ട്ട് വര്‍ക്കുകളുമോക്കെയായി വീടിന് അകത്ത് കഴിയുന്നതാണ് ഇഷ്ടം. ആസിഫും മക്കളും കൂടെയുള്ള ഗെയിം വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിരുന്നു'.  സമ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. 


 

Azif ali shares the lock down happens

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക