മലയാളികളുടെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് അനു സിത്താര. വളരെ പെട്ടെന്നാണ് താരം പ്രേക്ഷക മനസ്സില്‍ ഇടം നേടിയത്. വിവാഹ ശേഷമാണ് താരം അഭിനയത്തില്‍ സജീവമായതും നായികയായി പ്രശസ്തയായതും. എങ്കിലും താരത്തിനെ മലയാളി പ്രേക്ഷകര്‍ക്ക് പെരുത്ത് ഇഷ്ടമായി. നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമാകാനും സാധിച്ച താരവും ഇപ്പോള്‍ ലോക്ഡൗണ്‍ കാലത്ത് വീട്ടില്‍ തന്നെയാണ്. അടുത്തിടെയാണ് താരം പുതിയ വീട്ടിലേക്ക് താമസം മാറിയത്. ഇപ്പോള്‍ ലോക്ഡൗണില്‍ വയനാട്ടിലെ വീട്ടലാണ് താരമുള്ളത്. എങ്കിലും തന്റെ വിശേഷങ്ങള്‍ താരം ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്.
പുത്തന്‍ വീടിന്റെ വിശേഷങ്ങളും ഒഴിവു സമയത്തെ ഡാന്‍സ് പ്രാക്ടീസിന്റെ വിശേഷങ്ങളുമൊക്കെ ആരാധകരുമായി പങ്കുവെച്ചിരുന്നു. വിഷുദിനത്തില്‍ വീട്ടില്‍ അതിഥിയായി എത്തിയ വര്‍ണ ചിത്രശലഭത്തിന്റെ വീഡിയോ അടക്കം താരം ആരാധകരുമായി പങ്കുവെച്ചിരുന്നു. താരം പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം ആരാധകര്‍ ഏറെ ആവേശത്തോടെയാണ് ഏറ്റെടുക്കാറുള്ളത്. ഇപ്പോഴിതാ താരം തന്റെ പുതിയൊരു വിശേഷം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ്.
തന്റെ പുതിയൊരു ചുവയുവെപ്പാണ് താരം ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. താരത്തിന്റെ പുത്തന്‍ ഈ വിശേഷവും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. വയനാട്ടില്‍ സ്ഥിരതാമസമാക്കിയ അനു സിതാര തന്റെ പുതിയ വീട്ടിലിരുന്നുകൊണ്ടാണ് തന്റെ പുത്തന്‍ വിശേഷം ആരാധകരുമായി പങ്കിട്ടത്. താനൊരു യൂട്യൂബ് ചാനല്‍ ആരംഭിക്കുകയാണെന്ന് അറിയിച്ചുകൊണ്ടാണ് താരം ഇന്നലെ വീഡിയോ പങ്കുവെച്ചത്. വയനാടാണ് തന്റെ സ്വദേശമെന്നും ഇവിടെ നിരവധി കലാകാരന്മാരുണ്ടെന്നും അവരുടെ വിശേഷങ്ങളെല്ലാം പങ്കുവെക്കാനാണ് താനിനി എത്തുക എന്നും വയനാട്ടിലെ സുന്ദരമായ സ്ഥലങ്ങളൊക്കെ പരിചയപ്പെടുത്തുമെന്നും യാത്രാവിശേഷങ്ങളൊക്കെ പങ്കുവെക്കുമെന്നും അനു സിതാര പറയുന്നു. അത് കൂടാതെ ഒട്ടനവധി സംഗതികള്‍ പ്ലാനിലുണ്ടെന്നും എല്ലാം വഴിയെ അറിയിക്കാം എന്നുമാണ് അനു സിതാര പങ്കുവെച്ച വീഡിയോയില്‍ പറയുന്നത്. അനു സിതാര എന്ന പേരില്‍ തന്നെയാണ് താരം പുതിയ ചാനല്‍ തുടങ്ങിയിരിക്കുന്നത്.
അതേസമയം തന്റെ പുതിയ തുടക്കത്തെക്കുറിച്ച് പറഞ്ഞുകൊണ്ട്് താരം പങ്കുവെച്ച വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. നിരവധി ആരാധകരാണ് താരത്തിന് പിന്തുണയുമായി രംഗത്ത് എത്തിയിരിക്കുന്നത്. ധാരാളം ചാനലുകള്‍ ഉണ്ട്. ഒരു വ്യത്യസ്തത അനിവാര്യമാണ്. അവതരണത്തിലും ആശയങ്ങളിലും നല്ല ഒരു നിലവാരം പുലര്‍ത്തണം. മോള്‍ക്ക് ഒരുപാട് ആരാധകര്‍ ഉണ്ട്. ഭൂരിപക്ഷം ആള്‍ക്കാര്‍ക്കും ഇഷ്ടമാകുന്നതാവണം വിഭവങ്ങള്‍. എല്ലാ നന്മകളും നേരുന്നു. ഈ സംരംഭം ഒരു വലിയ വിജയമാകുവാന്‍ പ്രാര്‍ത്ഥിക്കുന്നു എന്നായിരുന്നു ഒരു ആരധകന്‍ നല്‍കിയ കമന്റ്. എന്നാല്‍ പുതിയ തുടക്കത്തിന് ആശംസകള്‍ എന്നും ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്തിട്ടുണ്ടെന്നുമായിരുന്നു മറ്റ് ചില ആരാധകര്‍ നല്‍കിയ കമന്റ് . എന്തായാലും താരത്തിന്റെ പുതിയ ചാനലിന് നിരവധിയാളുകളാണ് പിന്തുണയുമായി എത്തിയിരിക്കുന്നത്.