അഡാറ് ലൗവ് എന്ന ചിത്രത്തിലെ ഒരൊറ്റ കണ്ണിറുക്കല്‍ കൊണ്ട് ലോകമെങ്ങുമുള്ള ആരാധകരുടെ മനം കവര്‍ന്ന താരമാണ് പ്രിയ വാര്യര്‍. പ്രിയയുടെ മേക്കപ്പിനും അഭിനയത്തിനുമെല്ലാം നിരവധി ട്രോളുകള്‍ ഇറങ്ങിയിരുന്നു എന്നാലിപ്പോള്‍ പ്രിയയുടെ കിടിലന്‍ മേക്ക് ഓവറില്‍ ഞെട്ടിയിരിക്കയാണ് സോഷ്യല്‍ മീഡിയ ആരാധകര്‍.
സിനിമ ഇറങ്ങുന്നതിനു മുന്നേ ഇത്രയും ഹിറ്റായ ഒരു ഗാനവും അഭിനേത്രിയും മറ്റെങ്ങും ഉണ്ടാവില്ല. അഡാറ് ലൗവ്വിലെ മാണിക്യ മലരായ പൂവി എന്ന ഗാനം ജനങ്ങള്‍ ഏറ്റെടുത്തിരുന്നു. എന്നാല്‍ പിന്നീട് പ്രിയയ്ക്ക് ട്രോളുകളുടെ ബഹളമായിരുന്നു. ഇതിനിടെ ഡബ്സ്മാഷിലൂടെയും പ്രിയയ്ക്ക് ആരാധകര്‍ ഏറിയിരുന്നു. പ്രിയയ.ുടെ പാട്ടിനെയും ഡബ്സ്മാഷിനെയും ട്രോളിയെങ്കിലും ഇപ്പോള്‍ പ്രിയയുടെ മേക്ക് ഓവറില്‍ ഞെട്ടിയിരിക്കയാണ് സോഷ്യല്‍ മീഡിയ ആരാധകര്‍. അടുത്തിടെ ഒരു സ്വകാര്യ ചടങ്ങിനെത്തിയ പ്രിയയുടെ മേക്കോവറാണ് ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം.
ആപ്പിള്‍ ഗ്രീന്‍ നിറത്തിലെ വസ്ത്രത്തില്‍ എത്തിയ പ്രിയയുടെ ഈ അഡാര്‍ കോസ്റ്റ്യൂമിന് പുറകില്‍ നടിയും ഫാഷനിസ്റ്റയുമായ പൂര്‍ണിമ ഇന്ദ്രജിത്താണ്. പൂര്‍ണിമയുടെ കോസ്റ്റ്യൂം ബ്രാന്‍ഡ് ആയ പ്രാണയാണ് പ്രിയയ്ക്കായി വസ്ത്രം ഡിസൈന്‍ ചെയ്തിരിക്കുന്നത്. ആപ്പിള്‍ ഗ്രീന്‍ നിറത്തിലുള്ള ലെഹങ്ക സ്‌കര്‍ട്ടിന് ഗ്ലാമര്‍ പരിവേഷം നല്‍കി ഓഫ് ഷോള്‍ഡര്‍ ഡ്രേപ് ബ്ലൗസ് ആണ് നല്‍കിയിരിക്കുന്നത്. സ്‌കര്‍ട്ടിന് മാറ്റ് കൂട്ടി സ്റ്റേറ്റ്‌മെന്റ്‌റ് ബെല്‍റ്റും നല്‍കിയിരിക്കുന്നു. ഇതേ മാതൃകയില്‍ ഡ്രേപ് ബ്ലൗസില്‍ ബ്രൂച്ചും നല്‍കിയിരിക്കുന്നു. പ്രിയയുടെ വസ്ത്രവും ആക്‌സസറീസും മെയ്ക്കപുമെല്ലാം ചടങ്ങില്‍ ഒരുപോലെ ശ്രദ്ധിക്കപ്പെട്ടു.