യുവതി പ്രവേശന വിധി ആളിക്കത്തി നില്‍ക്കുമ്പോള്‍ ശബരിമല പ്രമേയവുമായി ഷോര്‍ട്ട് ഫിലിം. അനീഷ് അര്‍ജുന്‍ സംവിധാനം ചെയ്ത അമ്മാളു എന്ന ഹ്രസ്വ ചിത്രമാണ് ചര്‍ച്ചയായി മാറുന്നത്. അനീഷ് അര്‍ജുന്‍ സംവിധാനവും രഞ്ജിത്ത് ചിത്രാലയ രചനയും ഒരുക്കുന്ന ചിത്രത്തില്‍ വിസ്മയ ബിസ്മി, ആരതി അജിത്ത്, റോയിസ് ഖാന്‍, രഞ്ജിത്ത് ചിത്രാലയ, വിജയ കൃഷ്ണ, ജാസ്മി തുടങ്ങിയവരാണ് വേഷമിട്ടിരിക്കുന്നത്.
കന്നി മലപോകാന്‍ മാലയിട്ട അമ്മാളു എന്ന പെണ്‍കുട്ടിയുടെ കഥയും ആര്‍ത്തവ കന്യയാകുന്നതോടെ മാലയൂരേണ്ടി വരുന്ന അമ്മാളുവിന്റെ ജീവിതവുമാണ് ഹ്രസ്വ ചിത്രം ചര്‍ച്ച ചെയ്യുന്നത്. ശബരിമലയിലെ ആക്ടിവ്സ്റ്റ് നീക്കമുള്‍പ്പടെ ഈ ഹ്രസ്വചിത്രത്തിലുടെ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്.
മില്ലേനിയം വീഡിയോസ് പുറത്തിറക്കിയ ഹ്രസ്വ ചിത്രം ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിട്ടുണ്ട്. വി.ആര്‍.ആര്‍ ക്രിയേഷന്റെ ബാനറലില്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ എഡിറ്റിങ് അനന്ദുവാണ്.