തമിഴില്‍ ബിഗ് ബജറ്റുകളൊരുക്കിയ മണിരക്തം ചരിത്രം പറയുന്ന ബ്രഹ്മാണ്ഡ ചിത്രവുമായി എത്തുന്നു. കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ 'പൊന്നിയിന്‍ സെല്‍വന്‍' എന്ന കൃതിയെ ആധാരമാക്കിയാണ് മണിരത്നം ബിഗ് ബജറ്റ് ചിത്രം ഒരുക്കുന്നത്. ചോളസാമ്രാജ്യത്തിലെ രാജാവായിരുന്ന അരുള്‍മൊഴി വര്‍മ്മനെ (രാജരാജ ചോളന്‍ ഒന്നാമന്‍) കുറിച്ചുള്ള കൃതിയാണിത്. ഐശ്വര്യ റായിക്ക് പുറമേ അമിതാഭ് ബച്ചന്‍, കാര്‍ത്തി, വിക്രം, ജയം രവി, കീര്‍ത്തി സുരേഷ് തുടങ്ങിയ വന്‍താരനിരയാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. ചെന്നെയില്‍ നടന്ന ഒരു സ്വകാര്യ ചടങ്ങില്‍ ഐശ്വര്യാ റായി തന്നെയാണ് ഈ ചിത്രത്തെക്കുറിച്ച് വ്യക്തമാക്കിയത്.
എശ്വര്യ റായ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത് മണിരത്നം ചിത്രത്തിലൂടെയാണ്. മോഹന്‍ലാല്‍ നായകനായ 'ഇരുവര്‍' ആണ് ഐശ്വര്യയുടെ ആദ്യചിത്രം. പിന്നീട് നിരവധി അവസരങ്ങള്‍ നടിയെ തേടിയെത്തി. ചരിത്രം പറയുന്ന മണിരക്‌നത്തിന്റെ ചിത്രത്തിലൂടെ താന്‍ തിരികെയെത്തുമെന്ന് അറിയിച്ചിരിക്കുകയാണ് താരം. താരം അവസനാമായി തിഴിലെത്തിയ യന്തിരനും രാവണും മികച്ച പ്രതികരണമാണ് വാരിക്കൂട്ടിയത്.
മണിരത്നം സര്‍ എന്റെ ഗുരുവാണ്. അദ്ദേഹമാണ് എന്നെ സിനിമയിലേക്ക് കൊണ്ടു വന്നത്. അദ്ദേഹത്തോടൊപ്പം മറ്റൊരു ചിത്രം കൂടി ചെയ്യാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ട്.'- ഐശ്വര്യ റായ് പറഞ്ഞു.രാജീവ് മേനോന്റെ കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍ എന്ന ചിത്രത്തിന്റെ ഓര്‍മകളും നടി പങ്കുവെച്ചു. അജിത്തിനൊപ്പം അഭിനയിച്ചത് മറക്കാനാകില്ലെന്ന് നടി പറഞ്ഞു. 'വളരെ ഡെഡിക്കേറ്റഡ് ആക്ടര്‍ ആണ് അജിത്ത്. അദ്ദേഹത്തിന്റെ വിജയത്തില്‍ ഞാന്‍ ഒരുപാട് സന്തോഷിക്കുന്നു. കാരണം അദ്ദേഹം അതര്‍ഹിക്കുന്നുണ്ട്.
സിനിമയില്‍ അജിത്തിനൊപ്പം എനിക്ക് അധികം രംഗങ്ങളുണ്ടായിരുന്നില്ല. എങ്കിലും അദ്ദേഹത്തെ പരിചയപ്പെടാന്‍ സാധിച്ചതില്‍ സന്തോഷം. സിനിമയുടെ സെറ്റില്‍ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ കണ്ടതെല്ലാം ഞാന്‍ ഓര്‍ക്കുന്നു. ഇനി എന്നെങ്കിലും കണ്ടുമുട്ടിയാല്‍ അദ്ദേഹത്തെ ഞാന്‍ നേരിട്ട് അഭിനന്ദിക്കും.'ഐശ്വര്യ പറഞ്ഞു.