ഇന്ദ്രന്‍സ് പ്രധാനവേഷത്തിലെത്തുന്ന കോമഡി ത്രില്ലര്‍ മുവിയാണ് ജനമൈത്രി. ചിത്രം ജൂലൈ 19ന് തിയേറ്ററുകളിലേക്ക് എത്താന്‍ ഒരുങ്ങുകയാണ്. ജോണ്‍ മാന്ത്രിക്കല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇന്ദ്രന്‍സ്, സാബുമോന്‍, വിജയ് ബാബു, സൈജു കുറുപ്പ്, അനീഷ് ഗോപാല്‍, ഉണ്ണി രാജന്‍ പി ദേവ്, സിദ്ധാര്‍ത്ഥ് ശിവ, സൂരജ്, പ്രശാന്ത് തുടങ്ങി ചിരിയുടെ മാലപ്പടക്കം പൊട്ടിക്കാന്‍ മുന്‍നിര ഹാസ്യതാരങ്ങളാണ് അണിനിരക്കുന്നത്.
ചിത്രത്തിലെ ഇന്ദ്രന്‍സിന്റ ക്യാരക്ടര്‍ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. എസ്.ഐ ഷിബു കെ.ടി എന്ന കഥാപാത്രത്തെയാണ് ഇന്ദ്രന്‍സ് സിനിമയില്‍ അവതരിപ്പിക്കുക. മികച്ച എസ്.ഐയ്ക്കുള്ള വടക്കേടത്തമ്മ പുരസ്‌കാരം സ്വന്തമാക്കിയ ആളാണ് എന്നാണ് ഇന്ദ്രന്‍സിന്റെ കഥാപാത്രത്തെ പരിചയപ്പെടുത്തി അണിയറപ്രവര്‍ത്തകര്‍ പറയുന്നത്.
ചിത്രത്തിലെ സൈജു കുറുപ്പിന്റെ ക്യാരറ്റര്‍ പോസ്റ്ററാണ് ഇപ്പോള്‍ പുറത്തുവന്നത്. സംയുക്തന്‍ എന്ന പേരിലാണ് താരം ചിത്രത്തിലെത്തുന്നത്. വിജയ് ബാബു പങ്കുവച്ച രസകരമായ പോസ്റ്റര്‍ ഇപ്പോള്‍ ആരാധകരും ഏറ്റെടുക്കുകയാണ്.