സൗത്ത് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയില്‍ ഗംഭീര വിജയം സൃഷ്ടിച്ച പ്രേമലുവിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചു. കൊച്ചിയില്‍ വെച്ച് ചിത്രത്തിന്റെ 50-ാം ദിവസത്തെ ആഘോഷ ചടങ്ങിലാണ് രണ്ടാം ഭാഗത്തിന്റെ ഔദ്യോ?ഗിക പ്രഖ്യാപനം സംവിധായകന് നടന്നത്. ഭാവന സ്റ്റുഡിയോസിന്റെ ഏഴാമത് നിര്‍മാണസംരംഭമായിരിക്കും ചിത്രം. 2025-ലാണ് ചിത്രം റിലീസ് ചെയ്യുക.
ഗിരീഷ് എ.ഡി തന്നെയായിരിക്കും രണ്ടാംഭാഗവും സംവിധാനം ചെയ്യുക.
രണ്ടാം ഭാഗത്തെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവിടാന്‍ സാധിക്കില്ല. ഉറപ്പായും രണ്ടാം ഭാഗവും പ്രേക്ഷകര്‍ ഏറ്റെടുക്കും. ഭാവനാ സ്റ്റുഡിയോസിന്റെ ഏഴാമത്തെ ചിത്രമായിരിക്കും ഇതെന്നും സംവിധായകന് പറഞ്ഞു...
മലയാളത്തിന പുറമേ തമിഴ്, തെലുങ്കു ഭാഷകളിലും രണ്ടാംഭാഗം റിലീസ് ചെയ്യും. പ്രേമലു ടീമിനൊപ്പം മന്ത്രി പി.രാജീവ്, ഫഹദ് ഫാസില്‍,നസ്രിയ, അമല്‍ നീരദ് എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.
നസ്ലിന്, മമിത ബൈജു എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ ചിത്രം ഫെബ്രുവരി 9നാണ് റിലീസ് ചെയ്തത്. ശ്യാംമോഹന്, അഖില ഭാര്ഗവന്, സംഗീത് പ്രതാപ്, അല്‍ത്താഫ് സലിം, മീനാക്ഷി രവീന്ദ്രന് തുടങ്ങിയവരും ശ്രദ്ധേയവേഷങ്ങളിലെത്തി. 135.9 കോടിയാണ് ചിത്രത്തിന്റെ ഇതുവരെയുള്ള ബോക്സ് ഓഫീസ് കളക്ഷന്‍. ഭാവനാ സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തന്, ശ്യാം പുഷ്കരന്, ഫഹദ് ഫാസില്‍ എന്നിവര്‍ ചേര്ന്നായിരന്നു ചിത്രത്തിന്റെ നിര്‍മ്മാണം.
എപ്രില്‍ 12ന് ഒ.ടി.ടിയിലും സ്ട്രീമിംഗ് ആരംഭിച്ച പ്രേമലുവിന് തിയേറ്ററില്‍ ലഭിച്ച അതേ സ്വീകരണമാണ് ലഭിച്ചത്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് ചിത്രം സ്ട്രീമിംഗ് ചെയ്യുന്നത്.