മലയാള സിനിമയിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് പ്രയാഗ മാര്‍ട്ടിന്‍. വളരെ പെട്ടെന്നു തന്നെ ശ്രദ്ധേയയായ നായികാനടിയായി മാറാന്‍ പ്രയാഗയ്ക്ക് സാധിച്ചിട്ടുണ്ട്. തമിഴകത്ത് നിന്ന് മലയാളി മനസ്സിലേക്ക് ചേക്കേറിയ മലയാളി പെണ്‍കൊടിയാണ് പ്രയാഗ മാര്‍ട്ടിന്‍.
ഒരു മുറൈ വന്ത് പാര്‍ത്തായാ എന്ന ഉണ്ണി മുകുന്ദന്‍ ചിത്രത്തിലൂടെയാണ് പ്രയാഗ മലയാളത്തില്‍ നായികയാകുന്നത്. മലയാളത്തിന് പുറമെ തമിഴിലും കന്നടയിലും തന്റെ സാന്നിധ്യം അറിയിച്ചിട്ടുള്ള താരമാണ് പ്രയാഗ. ഇപ്പോള്‍ നടിയുടെ പുതിയ മേക്ക് ഓവര്‍ ചിത്രമാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.
ഇന്‍സ്റ്റഗ്രാമിലൂടെയാണ് നടി തന്നെയാണ് ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. മുടി കളര്‍ ചെയ്ത്, പല കളറുകളുള്ള ഷര്‍ട്ടും, വെള്ള നിറമുള്ള ഷോര്‍ട്ട്സുമാണ് വേഷം. കൂളിംഗ് ഗ്ലാസ് വച്ച് റോഡിലൂടെ പോകുന്ന ചിത്രം കണ്ടാല്‍ ഒറ്റനോട്ടത്തില്‍ വിദേശ വനിതയാണെന്നേ തോന്നുകയുള്ളൂ.
അടുത്തിടെ ഒരു ഷോപ്പിന്റെ ഉദ്ഘാടനത്തിനായി എത്തിയ താരത്തിന്റെ ലുക്ക് ശ്രദ്ധ നേടിയിരുന്നു. ശരീര ഭാരം കുറച്ച് അടിമുടി മാറിയപ്രയാഗ മാര്‍ട്ടിനെയാണ് കാണാന്‍ സാധിച്ചത്ു . കൂടാതെ തലമുടി ഷോര്‍ട്ടായി വെട്ടി സ്വര്‍ണ്ണ നിറം നല്‍കിയിട്ടുണ്ട്. സാധാരണ വളരെ നന്നായി അണിഞ്ഞൊരുങ്ങി ഉദ്ഘാടന ചടങ്ങുകളില്‍ പങ്കെടുക്കാന്‍ എത്താറുള്ള പ്രയാഗ തികച്ചും കാഷ്യല്‍ ലുക്കില്‍ ആയിരുന്നു നടി എത്തിയത്.