മോഹന്‍ലാല്‍ തകര്‍ത്തഭിനയിച്ച ഇരുപതാം നൂറ്റാണ്ട് എന്ന സിനിമ മലയാളികള്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരുന്നു.അതിനു ശേഷമാണ് മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാല്‍ ഇരുപത്തി ഒന്നാം നൂറ്റാണ്ടിലേക്ക് കടന്നു വരുന്നത്. അരങ്ങേറ്റ ചിത്രമായ ആദിയിലൂടെ അത്യുഗ്രന്‍ ആക്ഷന്‍ രംഗങ്ങള്‍ ചെയ്ത് പ്രേക്ഷകരുടെ കയ്യടി നേടിയ താരമാണ് പ്രണവ് മോഹന്‍ലാല്‍. ആക്ഷന്‍ രംഗങ്ങളില്‍ അച്ഛനൊപ്പം നില്‍ക്കുന്ന പ്രകടനമാണ് പ്രണവ് മോഹന്‍ലാല്‍ ആദ്യ ചിത്രത്തില്‍ തന്നെ കാഴ്ച വച്ചത്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയാ ലോകത്ത് വൈറലാവുകയാണ് അദ്ദേഹത്തിന്റെ പുതിയ ചിത്രമായ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ലൊക്കേഷന്‍ ചിത്രങ്ങള്‍. ഏവരെയും ഞെട്ടിക്കുന്നു. ട്രെയിനില്‍ തൂങ്ങി കിടന്നുള്ള പ്രണവിന്റെ ആക്ഷന്‍ സീനുകളുടെ ചിത്രങ്ങളാണ് പ്രചരിക്കുന്നത്.
അരുണ്‍ ഗോപി സംവിധാനം ചെയുന്ന ചിത്രം നിര്‍മിക്കുന്നത് ടോമിച്ചന്‍ മുളകുപാടമാണ്. പീറ്റര്‍ ഹെയ്നാണ് ചിത്രത്തിനായി ആക്ഷന്‍ ഒരുക്കുന്നത്. വമ്പന്‍ ആക്ഷന്‍ സീനുകള്‍ നിറഞ്ഞ ഒരു ചിത്രമായിരിക്കും ഇരുപത്തിയൊന്നാം നൂറ്റാണ്ടെന്നാണ് ലഭിക്കുന്ന സൂചനകള്‍. ഒരു സര്‍ഫറുടെ വേഷത്തിലാണ് പ്രണവ് മോഹന്‍ലാല്‍ ചിത്രത്തില്‍ എത്തുന്നത്. ഈ വേഷത്തിനായി ഏറെ നാളത്തെ സര്‍ഫിങ് ട്രെയിനിങ് പ്രണവ് നടത്തിയിരുന്നു.മുളകുപാടം ഫിലിംസിന്റെ ബാനറില്‍ നിര്‍മിക്കുന്ന ഏഴാമത്തെ ചിത്രം കൂടിയാണിത്. അരുണ്‍ ഗോപിയുടെ ആദ്യചിത്രമായ രാമലീല നിര്‍മിച്ചതും ടോമിച്ചന്‍ മുളകുപാടമായിരുന്നു.വമ്പന്‍ ടീമുകളാണ് സിനിമയ്ക്കായി അണിചേരുന്നത്. സംഗീതം ഗോപിസുന്ദര്‍. ഛായാഗ്രഹണം അഭിനന്ദ് രാമാനുജന്‍. എഡിറ്റിങ് വിവേക് ഹര്‍ഷന്‍. ആര്‍ട്ട്‌ജോസഫ് നെല്ലിക്കല്‍.