സിനിമ മേഖലയിലെ സ്ത്രീ സംഘടനയായ വിമന്‍ ഇന്‍ സിനിമ കളക്ടീവ് ഉന്നയിച്ച വിഷയങ്ങളില്‍ ആരോപണങ്ങള്‍ പ്രചരിക്കുന്നത് തന്റെ പേരിലെന്ന് മോഹന്‍ലാല്‍. അമ്മയുടെ പേരിലല്ല, ഇപ്പോള്‍ മോഹന്‍ലാല്‍ എന്ന പേരിലാണ് വിമര്‍ശനങ്ങള്‍ വരുന്നതെന്നും മോഹന്‍ലാല്‍ പറയുന്നു.
അമ്മയുടെ പേരില്‍ ഉയര്‍ന്ന വിവാദങ്ങളെല്ലാം ദേശീയമാധ്യമങ്ങള്‍ വരെ തന്റേ പേരില്‍ പ്രചരിപ്പിക്കുകയാണെന്നാണ് മോഹന്‍ലാല്‍ പത്രസമ്മേളനത്തില്‍ തുറന്നടിച്ചത്. അമ്മയുടെ പ്രസിഡന്റെന്ന നിലയില്‍ ജനറല്‍ ബോഡി തീരുമാനങ്ങള്‍ മാത്രമാണ് താന്‍ നടപ്പിലാക്കുന്നത്. വിവാദങ്ങളെല്ലാം തന്റെ നേര്‍ക്ക് തൊടുക്കാന്‍ ബോധപൂര്‍വം ശ്രമം നടത്തുന്നതെന്തിനാണെന്നും മോഹന്‍ലാല്‍ ചോദിക്കുന്നു. കേരളത്തിന് പുറത്ത് പോലും പ്രശ്‌നങ്ങളെല്ലാം മോഹന്‍ലാലിന്റെ പേരിലാണ്. മോഹന്‍ലാലാണ് ഇതിനെല്ലാം കാരണമെന്നുള്ള പ്രചാരണങ്ങള്‍ ശരിയല്ല. എന്റെ മുകളിലേക്കാണ് കാര്യങ്ങള്‍ വരുന്നത്.
ഡബ്ല്യൂസിസിയും മോഹന്‍ലാലും നേര്‍ക്കുനേര്‍ എന്ന് വരുന്നു. താന്‍ എന്തിനാണ് അടി ഈ വിഷയത്തിന് വേണ്ടി അടി കൊള്ളുന്നത്. ഇതെല്ലാം തീര്‍ക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടത്തുന്നത്. താന്‍ ഇക്കാര്യങ്ങളൊന്നും ഉള്‍പ്പെട്ടിട്ടില്ല. ഇതിലൊന്നും ചീത്ത കേള്‍ക്കേണ്ട ആളല്ല താനെന്ന് വിശ്വസിക്കുന്നു.
എന്നെ അറിയാത്തവര്‍ എന്നെ ഏറെ നന്നായി അറിയുന്ന പോലെ ഓരോന്ന് വിളിച്ച് പറയുന്നു. താനൊരു വ്യക്തിയാണെന്നും മോഹന്‍ലാല്‍ പറഞ്ഞു. എന്നിലേക്ക് ഇത് വിരല്‍ ചൂണ്ടുന്നത് എന്തിനാണെന്ന് തനിക്ക് അറിയില്ലെന്നും താരം വ്യക്തമാക്കി. അമ്മയില്‍ പ്രതിസന്ധി ഉയര്‍ന്നപ്പോള്‍ തന്നെ ദിലീപിനോട് താന്‍ നേരിട്ട് വിളിച്ച് രാജി വെക്കണമെന്ന് ആവശ്യപ്പെട്ടതാണ്. ദിലീപ് രാജി സമര്‍പ്പിക്കുകയും ചെയ്തു. പിന്നീടും അതില്‍ പിടിച്ചു തന്നെ ആരോപണങ്ങള്‍ ഉയര്‍ത്തുകയാണ്. നടിമാര്‍ സംഘടനയില്‍ നിന്നുകൊണ്ട് അനാവശ്യമായ വിവാദങ്ങള്‍ സൃഷ്ടിക്കുന്നത്. നടിമാരെ നടിമാര്‍ എന്നല്ലാതെ പിന്നെ എന്ത് വിളിക്കണമെന്നും മോഹന്‍ലാല്‍ പറയുന്നു.