മലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിതരായ താരദമ്പതികളാണ് വിധുപ്രതാപും ഭാര്യ ദീപ്‌തിയും. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ ഈ ദമ്പതികൾ ടിക്ക്ടോക്ക് വിഡിയോകളും പാചക പരീക്ഷണങ്ങളുമൊക്കെയായി ആരാധകരെ ഞെട്ടിക്കാറുമുണ്ട്. ഈ ലോക്ക് ഡൗൺ കാലത്ത് ഇരുവരും പങ്കുവച്ച വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമമാകെ വൈറലായിരിക്കുന്നത്. ലോക്ക്ഡൗണിനെ ക്രിയാത്മകമാക്കി മാറ്റാനുള്ള പ്ലാനിങ്ങിലാണ് ഇപ്പോൾ ഈ താരദമ്പതികൾ.
സമൂഹമാധ്യമങ്ങളിൽ ഏറെ സജീവമായ ഇരുവരും ടിക്ക്ടോക്ക് വിഡിയോകളും
രാവിലെ യോഗയില്‍ തുടങ്ങി പ്രാക്റ്റീസും പാചക പരീക്ഷണവുമെല്ലാം ഉള്‍പ്പെടുന്ന ഒരു പ്ലാനുമായിട്ടാണ് എത്തിയിരുന്നത്. എന്നാൽ ഈ പ്ലാനുകൾ എല്ലാം നീണ്ട ഉറക്കത്തിൽ ചെന്നായിരുന്നു അവസാനിച്ചതും. അതേ സമയം ഇരുവരെയും പ്രശംസിച്ച് നിരവധി പേർ രംഗത്ത് എത്തുകയും ചെയ്യുകയാണ്.
ഞങ്ങളും ഇങ്ങനെയാണെന്നും പ്ലാനിങ്ങ് മാത്രമാണ് നടക്കുന്നത് എന്നായിരുന്നു ആരാധകർ നൽകിയിരിക്കുന്ന കമന്റ്.അതോടൊപ്പം നിരവധിയാണ് വിധുവിന്റെ അഭിനയത്തെ പ്രശംസിച്ച് നിരവധി പേരും എത്തിയിരുന്നു.