സൂപ്പര്‍സ്റ്റാര്‍ മമ്മൂക്കയുടെ മകനെ കുഞ്ഞിക്ക എന്ന പേരിലാണ് ആരാധകര്‍ ഏറ്റെടുത്തത്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ ദുല്‍ഖര്‍ മലയാളത്തില്‍ ചുവടുറപ്പിച്ചുംകഴിഞ്ഞു. 2012-ൽ പുറത്തിറങ്ങിയ സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെയാണ് ദുല്‍ഖര്‍ വെള്ളിത്തിരയിലേക്ക് ചുവട് വച്ചത്. കൊറോണ വ്യാപനത്തിന് പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ പ്രച്ചയപ്പിച്ചതോടെ കുടുംബത്തോടൊപ്പം വീട്ടിൽ തന്നെ കഴിഞ്ഞു പോരുകയാണ് താരം ഇപ്പോൾ.
എന്നാൽ ഇപ്പോൾ രാജ്യത്ത് ഈ പ്രതിസന്ധിക്കിടയില്‍ മറ്റൊരു ദുരന്തത്തിന് കൂടി സാക്ഷ്യം വഹിക്കേണ്ടി വന്നിരിക്കുകയാണ്. വിശാഖപട്ടണത്തെ ഫാക്ടറിയില്‍ ഉണ്ടായ വിഷവാതക ചോര്‍ച്ചയെ തുടർന്ന് എട്ടു വയസുകാരിയുള്‍പ്പെടെ 11 പേരോളം ആണ് മരണപ്പെട്ടിരിക്കുന്നത്. എന്നാൽ ഈ വാർത്ത ഏറെ വേദനയുണ്ടാക്കുന്നുവെന്നു നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ തുറന്ന് പറഞ്ഞിരിക്കുകയാണ്.
വിസാഗ് വാതക ചോര്‍ച്ച ദുരന്തത്തില്‍ വളരെയധികം ദുഖം തോന്നുന്നു. അതെക്കുറിച്ച് കേള്‍ക്കുമ്ബോഴും വായിക്കുമ്ബോഴും വല്ലാത്ത വേദനയാണ്. ദുരന്തത്തില്‍ ഇരയായവര്‍ക്കും അവരുടെ കുടുംബത്തിനും എന്റെ പ്രാര്‍ഥനകള്‍. ദുരിതബാധിതയെ ആശുപത്രിയിലെത്തിക്കാനും അവരുടെ ജീവന്‍ രക്ഷിക്കാനും നേതൃത്വം നല്‍കിയവരോട് ആദരവ് തോന്നുന്നുവെന്ന് ദുല്‍ഖര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.വിശാഖപട്ടണത്ത് ആര്‍.ആര്‍. വെങ്കടപുരത്തുള്ള എല്‍.ജി. പോളിമേഴ്‌സ് എന്ന പ്ലാന്റില്‍ നിന്നാണ് വിഷവാതക ചോര്‍ച്ചയുണ്ടായത്. ഇരുന്നൂറുപേരേ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്