ഇഷ്ടത്തിലൂടെ എത്തി നന്ദനത്തിലൂടെ പ്രേക്ഷക ഹൃദയത്തിലേക്ക് ചേക്കേറിയ നവ്യ വിവാഹത്തോടെ സിനിമയില്‍ നിന്നും ഇടവേളയെടുത്തിരുന്നു.വിവാഹ ശേഷം കുറച്ചു കാലം സിനിമയില്‍ നിന്നും വിട്ടു നിന്നെങ്കിലും പിന്നീട് മിനി സ്‌ക്രീനില്‍ നടി സജീവമായി. ഇപ്പോള്‍ നവ്യ അഭിനയിച്ച ഒരുത്തീ എന്ന സിനിമയുടെ വര്‍ക്കുകള്‍ കോവിഡ് കാരണം നിര്‍ത്തി വച്ചിരിക്കയാണ്. ലോക്ഡൗണില്‍ ആലപ്പുഴയിലെ വീട്ടിലാണ് അച്ഛനും അമ്മയ്ക്കുമൊപ്പം നവ്യ ഉള്ളത്.
മകന്‍ സായും നവ്യക്ക് ഒപ്പമുണ്ട്. ഇപ്പോള്‍ മാതൃദിനത്തില്‍ നവ്യ നായര്‍ക്കു സര്‍പ്രൈസുമായി മകന്‍ സായ് കൃഷ്ണ എത്തിയതിന്റെ വീഡിയോ ആണ് വൈറലാകുന്നത്. ലൈറ്റുകളണച്ച് അമ്മയുടെ കണ്ണുപൊത്തിയാണ് അമ്മയ്ക്കായി ഒരുക്കിയ സര്‍പ്രൈസ് മകന്‍ കാണിച്ചുനല്‍കുന്നത്. സര്‍പ്രൈസ് കണ്ട് ഞെട്ടിയ നവ്യ മകന് ഉമ്മ കൊടുക്കുന്നതും വീഡിയോയിലുണ്ട്. വൈറലായി മാറുന്ന വീഡിയോ കാണാം.