Latest News

പ്രിയാ വാര്യരുടെ പുതിയ പണി കണ്ടോ? അടിപൊളിയെന്ന് ആരാധകര്‍; വീഡിയോ വൈറലാകുന്നു

Malayalilife
 പ്രിയാ വാര്യരുടെ പുതിയ പണി കണ്ടോ? അടിപൊളിയെന്ന് ആരാധകര്‍; വീഡിയോ വൈറലാകുന്നു

 

രു കണ്ണിറുക്കല്‍ കൊണ്ട് ഇന്ത്യ മുഴുവന്‍ പ്രശസ്തി നേടിയ വ്യക്തിത്വമാണ് പ്രിയ വാര്യരുടേത്. പിന്നീട് അഭിനയത്തിലൂടെയും വിസ്മയിപ്പിച്ച പ്രിയ ബോളിവുഡില്‍ വരെ ചെന്നെത്തിയിരിക്കുകയാണ്. ലോക്ഡൗണ്‍ കാലത്ത് വീട്ടിലാണ് താരം. എങ്കിലും ടിക്ടോകില്‍ താരം സജീവമാണ്. വ്യത്യസ്തങ്ങളായ നിരവധി വിഡിയോകളാണ് താരം സമൂഹമാധ്യമങ്ങളില്‍ ദിവസവും പങ്കു വയ്ക്കുന്നത്.

ശ്രീകൃഷ്ണപുരത്ത് നക്ഷത്രത്തിളക്കം എന്ന സിനിമയിലെ ബിന്ദു പണിക്കരുടെ ഡയലോഗ് വച്ച് പ്രിയ ചെയ്ത ടിക്ടോക്ക് വിഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. 'കുന്തമോ.. ' എന്നു തുടങ്ങുന്ന ഡയലോഗ് സിനിമയോളം തന്നെ ഹിറ്റായ ഒന്നായിരുന്നു. ആ ഡയലോഗ് ഉപയോഗിച്ചാണ് ഹാസ്യം കലര്‍ത്തി രസകരമായി പ്രിയ വിഡിയോ ചെയ്തിരിക്കുന്നത്. ഈ വിഡിയോ കൂടാതെ മറ്റു നിരവധി ടിക്ടോക്കുകളും പ്രിയ ചെയ്യുന്നുണ്ട്. എല്ലാത്തിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നതും. പ്രിയയുടെ പുതിയ വിഡിയോകള്‍ ആരാധകരും ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. വൈറലാകുന്ന വീഡിയോകള്‍ കാണാം.

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES