മലയാളികൾക്ക് ഏറെ സുപരിചിതയായ താരമാണ് നടിയാണ് മറീന മൈക്കിള്‍. മുംബൈ ടാക്സി,ഹാപ്പി വെഡിങ്ങ്, അമർ അക്ബർ ആന്റണി, ചങ്ക്‌സ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ച താരം ഇപ്പോൾ കുടുംബത്തോടൊപ്പം ലോക് ഡൗണ്‍ ദിവസങ്ങള്‍ ആഘോഷിക്കുകയാണ്. സിനിമകള്‍ കണ്ടും വര്‍ക്കൗട്ട് ചെയ്തും ദിവസങ്ങള്‍ തള്ളി നീക്കുന്നുവെന്ന് നടി ഇപ്പോൾ തുറന്ന് പറഞ്ഞിരിക്കുകയാണ്.
എന്നാൽ വിവാഹം ഒന്നും തന്നെ ഇപ്പോൾ ഇല്ല എന്നും ഭാവി വരനെക്കുറിച്ച് പ്രത്യേകിച്ച് ആഗ്രഹങ്ങളൊന്നുമില്ല. ആളുകള്‍ എപ്പോഴും മാറികൊണ്ടിരിക്കും. അതുകൊണ്ട് ഇങ്ങനെയുള്ള ഒരാള്‍ വേണം പങ്കാളിയായി എന്നൊന്നും പറയാന്‍ സാധിക്കില്ല. മനുഷ്യരുടെ സ്വഭാവം സീസണ്‍ പോലെ മാറും. പത്ത് വര്‍ഷം മുന്‍പുള്ള ആളായിരിക്കില്ല ഇപ്പോള്‍ ഞാനെന്നും മറീന തുറന്ന് പറഞ്ഞു.
എല്ലാവരുടെയും ജീവിതത്തില്‍ ബ്രേക് അപ്പ് ഉണ്ടാകും. ബ്രേക് അപ്പ് വേണം, എങ്കിലേ ജീവിതത്തില്‍ നിന്ന് നാം എന്തെങ്കിലും പഠിക്കൂ എന്നും അതോടൊപ്പം പെട്ടെന്ന് തന്നെ ഒരാളെ പ്രേമിച്ച് അയാളെ തന്നെ വിവാഹം ചെയ്യുന്നതില്‍ ഒരു എന്റര്‍ടെയ്ന്‍മെന്റ് ഇല്ലല്ലോ എന്നും മറീന അഭിപ്രായപ്പെട്ടു. ലൈഫില്‍ കുറച്ചൊക്കെ സാഡ് ആവണ്ടേ മോനൂസേ എന്നും ഫേസ്ബുക്ക് ലൈവിലൂടടെയാണ് മറീനയോട് ആരാധകർ ചോദ്യങ്ങള്‍ക്ക് താരം മറുപടി നൽകി.