Latest News

പാടി കിട്ടുന്ന അഞ്ഞൂറ് രൂപയൊക്കെ അമ്മയുടെ കൈകളില്‍ കൊടുക്കുമ്പോൾ  കടുത്ത ദാരിദ്ര്യാവസ്ഥയില്‍ തിളങ്ങുന്ന ആ കണ്ണുകള്‍ എനിക്ക് പ്രചോദനമായി: മറീന മൈക്കിള്‍ കുരിശിങ്കൽ

Malayalilife
 പാടി കിട്ടുന്ന അഞ്ഞൂറ് രൂപയൊക്കെ അമ്മയുടെ കൈകളില്‍ കൊടുക്കുമ്പോൾ  കടുത്ത ദാരിദ്ര്യാവസ്ഥയില്‍ തിളങ്ങുന്ന ആ കണ്ണുകള്‍ എനിക്ക് പ്രചോദനമായി: മറീന മൈക്കിള്‍ കുരിശിങ്കൽ

മലയാളികൾക്ക് ഏറെ സുപരിചിതയായ താരമാണ് മറീന മൈക്കിള്‍. മുംബൈ ടാക്സി, ഹാപ്പി വെഡിങ്ങ്, അമർ അക്ബർ ആന്റണി, ചങ്ക്‌സ് തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ച മറീന നായികയായി എത്തിയത്  എബിയിലൂടെയാണ്. സിനിമയിലേക്ക് മുന്നേ ഉള്ള ഷ്ടപ്പാട് നിറഞ്ഞ ജീവിതത്തിന്റെ കഥ തുറന്ന് പറയുകയാണ് മറീന. താരം പങ്കുവച്ച പഴയ കാല ഓര്‍മ്മകള്‍ എവിടെ നിന്ന് തുടങ്ങുന്നു എന്നതല്ല, എത്ര ഉയരങ്ങളിലേക്ക് എത്തുന്നു എന്നതാണ് ഏവരെയും അത്ഭുതപ്പെടുത്തുന്നത്.

പതിനഞ്ചു വയസ്സ് മുതല്‍ ഓര്‍ക്കസ്ട്രയില്‍ പാടാന്‍ തുടങ്ങി, കല്യാണ വീടുകളിലൊക്കെ പാടി കിട്ടുന്ന അഞ്ഞൂറ് രൂപയൊക്കെ അമ്മയുടെ കൈകളില്‍ കൊടുക്കുമ്പോൾ  കടുത്ത ദാരിദ്ര്യാവസ്ഥയില്‍ തിളങ്ങുന്ന ആ കണ്ണുകള്‍ എനിക്ക് പ്രചോദനമായി . ഞാന്‍ എവിടെ നിന്ന് തുടങ്ങി, എന്തായിരുന്നു എന്നതിന്റെ സ്മരണയുണ്ടാവുക എന്നത് മാത്രമാണ് ഞാന്‍ മഹത്തായി കരുതുന്ന കാര്യം. പ്രവര്‍ത്തിക്കുന്നതും സംസാരിക്കുന്നതുമൊക്കെ ആത്മാര്‍ത്ഥമായിരിക്കുക എന്നതാണ് താന്‍ ജീവിതത്തില്‍ പുലര്‍ത്തുന്ന പ്രധാനശൈലി. ഒരു കലാകാരിയായി അംഗീകരിക്കപ്പെട്ടത് എന്റെ ദിനങ്ങളെ നിറമുള്ളതാക്കി.

ഓര്‍ക്കുട്ടില്‍ പോസ്റ്റ് ചെയ്ത ഒരു ചിത്രത്തില്‍ നിന്നാണ്  മോഡലിംഗ് രംഗത്തേക്കുള്ള അവസരം ലഭിക്കുന്നത്. ഇപ്പോള്‍ പതിനെട്ടു സിനിമകള്‍ പൂര്‍ത്തിയാക്കുന്നു. ഒരുപാട് നേട്ടങ്ങള്‍ ഒന്നും ഇല്ല, പക്ഷെ, ആരോടും ചോദിക്കാതെ ഭക്ഷണം കഴിക്കാന്‍, ഇഷ്ട്ടമുള്ള വസ്ത്രം ധരിക്കാന്‍, അമ്മക്കിഷ്ടമുള്ള ആഭരണം വാങ്ങാനുള്ള കെല്‍പ് തനിക്കിപ്പോഴുണ്ട്എന്നും  മെറിന തുറന്ന് പറയുന്നു.

Mareena michael kurisingal reveals about her life

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES