Latest News

അഭിനയ പ്രാധാന്യമുളള റോളുകള്‍ക്കൊപ്പം ഗ്ലാമറസ് റോളുകളാണ് ചലച്ചിത്രലോകത്തെ തന്റെ മുന്നേറ്റത്തിന് കാരണം; സ്‌റ്റൈലിഷ് ആന്‍ഡ് ഗ്ലാമറസ് ലുക്കിൽ തിളങ്ങി മാളവിക മോഹനന്‍; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

Malayalilife
അഭിനയ പ്രാധാന്യമുളള റോളുകള്‍ക്കൊപ്പം ഗ്ലാമറസ് റോളുകളാണ്  ചലച്ചിത്രലോകത്തെ തന്റെ  മുന്നേറ്റത്തിന് കാരണം; സ്‌റ്റൈലിഷ് ആന്‍ഡ് ഗ്ലാമറസ് ലുക്കിൽ തിളങ്ങി മാളവിക മോഹനന്‍; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

ദുല്‍ഖര്‍ സല്‍മാൻ നായക വേഷത്തിൽ എത്തിയ ചിത്രം  പട്ടം പോലെയിലൂടെ  മലയാള ചലച്ചിത്ര മേഖലയിൽ അരങ്ങേറ്റം കുറിച്ച താരമാണ് മാളവിക മോഹനന്‍. ഛായാഗ്രാഹകന്‍ കെയു മോഹനന്റെ മകളായ മാളവിക പിന്നീട് തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലും വേഷമിട്ടിരുന്നു.  മാളവികയുടെതായി ഇനി       റിലീസിങ്ങിനൊരുങ്ങുന്ന ചിത്രം മാസ്റ്ററാണ്.മാളവിക വിജയ് ചിത്രത്തില്‍ നായികയായി എത്തിയിരുന്നത് രജനീകാന്ത് ചിത്രം പേട്ടയ്ക്ക് പിന്നാലെയാണ്. കൊറോണ വ്യാപനത്തെ തുടർന്ന് മാസ്റ്ററിന്റെ റിലീസ് നേരത്തെ മാറ്റിവയ്ക്കുകയായിരുന്നു. സിനിമ  ഉണ്ടെങ്കിലും താരം സോഷ്യൽ മീഡിയയിൽ ഏറെ സജീവമാകാറുമുണ്ട്. മാളവിക ആരാധകരുമായി തന്റെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ പങ്കുവെയ്ക്കാറുമുണ്ട്. 

അതേസമയം യാത്രകളെ ഏറെ ഇഷ്‌ടപ്പെടുന്ന മാളവിക തന്റെ വിയറ്റ്‌നാം യാത്രയുടെ ചിത്രങ്ങള്‍ എല്ലാം തന്നെ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ചിരുന്നു. പിന്നാലെ തന്റെ വിയറ്റ്‌നാം യാത്രയില്‍ ഇഷ്ടപ്പെട്ട ഏട്ടു കാര്യങ്ങള്‍ താരം കുറിക്കുകയും ചെയ്‌തു. എന്നാൽ  താരത്തിന്റെ പുതിയ പോസ്റ്റാണ് ആരാധകർ ഒന്നടങ്കം ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്. സമൂഹമാധ്യമങ്ങളിലൂടെ നേരത്തെ തന്നെ മാളവികയുടെ ഗ്ലാമറസ് ലുക്കിലുളള ചിത്രങ്ങള്‍ക്ക് കൊടിയ വിമർശനങ്ങൾ ഉയർന്ന് വന്നിരുന്നു. എന്നാൽ മാളവികയും റാംപ് വാക്ക് ചിത്രങ്ങളും വീഡിയോകളും എല്ലാം തന്നെ അടുത്തിടെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറുകയും ചെയ്‌തു. പിന്നാലെ നടി പോസ്റ്റ് ചെയ്ത്  ചിത്രത്തിനു നേരെ സൈബര്‍ ആക്രമണം ഉടലെടുക്കുകയും ചെയ്‌തു. എന്നാൽ അത്തരം ആക്രമണങ്ങൾക്ക് ശ്രദ്ധ കൊടുക്കാതെ തന്നെ മാളവിക വീണ്ടും ചിത്രങ്ങള്‍  ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യുകയായിരുന്നു.


സോഷ്യല്‍ മീഡിയയില്‍ ഇന്‍സ്റ്റഗ്രാമിൽ കൂടുതൽ ആക്ടീവാകാറുളള തരാം തന്റെ സ്‌റ്റൈലിഷ് ആന്‍ഡ് ഗ്ലാമറസ് ലുക്കിലുളള ചിത്രങ്ങള്‍ മുൻപും ധാരാളമായി പങ്കുവച്ചിരുന്നു.അതേ സമയം ഏതെങ്കിലും വെളളച്ചാട്ടത്തിനരികില്‍ ഒരു ഉച്ചമയക്കം സാധിച്ചിരുന്നെങ്കില്‍ എന്ന തരത്തിലുള്ള താരത്തിന്റെ പോസ്റ്റും ഏറെ വൈറലായിരുന്നു.താരം തന്റെ ചലച്ചിത്രലോകത്തെ മുന്നേറ്റം അഭിനയ പ്രാധാന്യമുളള റോളുകള്‍ക്കൊപ്പം ഗ്ലാമറസ് റോളുകളും ചെയ്തുകൊണ്ടായിരുന്നു. ദുല്‍ഖര്‍ ചിത്രം പട്ടം പോലേയ്ക്ക് പിന്നാലെ നിര്‍ണായകം, ദ ഗ്രേറ്റ് ഫാദര്‍ തുടങ്ങിയ മലയാള സിനിമകളിലും മാളവിക വേഷമിട്ടിരുന്നു.

മാളവിക മോഹനന്‍ ബോളിവൂഡിൽ അരങ്ങേറ്റം കുറിച്ചിരുന്നത് ബിയോണ്ട് ദ ക്ലൗഡ്സ് എന്ന സിനിമയിലൂടെയായിരുന്നു. താരത്തിന്റെ ബോളിവുഡ് ചിത്രത്തിൽ ഷാഹിദ് കപൂറിന്റെ അനിയന്‍ ഇഷാന്‍ ആയിരുന്നു നായകനായി വേഷമിട്ടിരുന്നത്. സിനിമയുടെ സംവിധാനം നിർവഹിച്ചത്  പ്രശസ്ത ഇറാനിയന്‍ സംവിധായകന്‍ മജിദ് മജീദിയായിരുന്നു. മാസ്റ്റർ സിനിമയിൽ വിജയ്ക്കും മാളവികയ്ക്കും പിന്നാലെ വിജയ് സേതുപതിയും പ്രധാന വേഷത്തില്‍ അഭിനയിക്കുന്നുണ്ട്. ചിത്രം സംവിധാനം ചെയ്യുന്നത് മാനഗരം, കൈദി തുടങ്ങിയ സിനിമകളിലൂടെ തമിഴില്‍ ശ്രദ്ധേയനായ ലോകേഷ് കനകരാജാണ്. എപ്രിലില്‍ റിലീസ് പ്രഖ്യാപിച്ച ചിത്രത്തിന്റെ റിലീസ് നീട്ടിവെക്കുകയായിരുന്നു.
 

Malavika mohanan shared glamours pictures in instagram

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES