Latest News

സിനിമയിൽ സൂപ്പർ സ്റ്റാറായതോടെ മദ്യവും മയക്കുമരുന്നും പെണ്ണും എപ്പോഴും ഒപ്പം കൂട്ടി; ഓർത്തെടുക്കാൻ പറ്റുന്നത് 308 കാമുകിമാരുടെ പേരുകൾ; ദാവൂദ് ഇബ്രാഹിമിന്റെ ദൂതൻ നൽകിയ തൊട്ടാൽ പൊട്ടുന്ന യന്ത്രതോക്ക് സൂക്ഷിച്ചതിന് ജയിലിലായി; സഞ്ജയ് ദത്ത് അനുഭവിച്ചത് മുഴുവൻ സ്വന്തം ചെയ്തികളുടെ ഫലം

സ്വന്തം ലേഖകൻ
സിനിമയിൽ സൂപ്പർ സ്റ്റാറായതോടെ മദ്യവും മയക്കുമരുന്നും പെണ്ണും എപ്പോഴും ഒപ്പം കൂട്ടി; ഓർത്തെടുക്കാൻ പറ്റുന്നത് 308 കാമുകിമാരുടെ പേരുകൾ; ദാവൂദ് ഇബ്രാഹിമിന്റെ ദൂതൻ നൽകിയ തൊട്ടാൽ പൊട്ടുന്ന യന്ത്രതോക്ക് സൂക്ഷിച്ചതിന് ജയിലിലായി; സഞ്ജയ് ദത്ത് അനുഭവിച്ചത് മുഴുവൻ സ്വന്തം ചെയ്തികളുടെ ഫലം

മുംബൈ: സഞ്ജയത് ദത്തിന്റെ ജീവതമാണ് സഞ്ജുവെന്ന ചിത്രം ചർച്ചയാക്കുന്നത് ഇതോടെ ബോളിവുഡിലെ നായകന്റെ പൂർവ്വ ചരിത്രം വീണ്ടും ചർച്ചയാവുകയാണ്. ''ഞാൻ തീവ്രവാദിയല്ല; എന്റെ പേര് 1993 സ്‌ഫോടനക്കേസുമായി ചേർത്തു പറയരുത്'' ജയിൽമോചിതനായി ബാന്ദ്രയിലെ വീട്ടിൽ തിരിച്ചെത്തിയ നടൻ സഞ്ജയ് ദത്ത് മാധ്യമങ്ങളോട് അഭ്യർത്ഥിച്ചു. ദത്ത് ആദ്യം മണ്ണിൽ തൊട്ടു വന്ദിച്ചു; ജയിലിനുനേരെ തിരിഞ്ഞു ദേശീയപതാകയെ വണങ്ങി. അതിനിടെ, ദത്തിനു കൂടുതൽ ശിക്ഷാ ഇളവുകൾ നൽകിയെന്ന് ആരോപിച്ചു ജയിലിനു മുന്നിൽ പ്രതിഷേധ പ്രകടനം നടത്തിയവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. നടന് അനുകൂലമായി മുദ്രാവാക്യം വിളിച്ച് ആരാധകരും രംഗത്തെത്തിയിരുന്നു.

ഭാര്യ മാന്യതയും സുഹൃത്തും സംവിധായകനുമായ രാജ്കുമാർ ഹിരാനിയുമാണു വീട്ടിലേക്കു കൊണ്ടുപോകാനെത്തിയത്. തുടർന്ന്, ചാർട്ടേഡ് വിമാനത്തിൽ മുംബൈയിലേക്ക്. അവിടെ ദാദർ സിദ്ധിവിനായക ക്ഷേത്രത്തിലും, അമ്മയും നടിയുമായിരുന്ന നർഗീസിന്റെ കബറിടത്തിലും പ്രാർത്ഥിച്ചശേഷം വീട്ടിലേക്ക്. പിന്നീട് അതേ ഹിരാനി തന്നെ സഞ്ജയ് ദത്തിന്റെ സംഭവബഹുലമായ ജീവിതം അഭ്രപാളികളിലാക്കി. ഒറ്റമിനിറ്റിൽ 600 വെടിയുണ്ടകൾകൊണ്ട് എതിരാളിയെ ഛിന്നഭിന്നമാക്കാൻ കെൽപ്പും 3.8 കിലോ ഭാരവുമുള്ള എ.കെ.-56 റൈഫിൾ. റഷ്യൻ മേജർ ജനറൽ മിഖായേൽ കലാഷ്നിക്കോവ് രൂപകൽപ്പന ചെയ്ത എ.കെ. - 47 റൈഫിളിന്റെ ചൈനീസ് രൂപാന്തരം. '93 സ്ഫോടന പരമ്പരക്കേസിൽ സഞ്ജയ് ദത്ത് കുറ്റക്കാരനെന്നു വിധിക്കപ്പെടാൻ പ്രധാന കാരണം ഈ തോക്കു കൈവശം വച്ചതാണ്. ദാവൂദ് ഇബ്രാഹിമിന്റെ ദുതനാണ് ഈ തോക്ക് സഞ്ജുവിന് കൈമാറിയത്. സിനിമയിലും സമൂഹത്തിലും ഏറെ അംഗീകാരവും ആദരവും ലഭിച്ചിരുന്ന സുനിൽദത്ത്-നർഗീസ് താരദമ്പതികളുടെ മകൻ മുംബൈയിലെ 1993 സ്‌ഫോടന പരമ്പരക്കേസിലെ പ്രതിയായതിനെ ഞെട്ടലോടെയാണ് ആരാധകർ ഏറ്റെടുത്തത്.

മകന്റെ മോചനത്തിനായി സുനിൽ ദത്തും കുടുംബവും ഒട്ടേറെ ശ്രമങ്ങൾ നടത്തി. സഞ്ജയ് ദത്ത് ചെയ്ത തെറ്റിനു പ്രായശ്ചിത്തമായി സഹോദരി പ്രിയാ ദത്ത് ഉൾപ്പെടെയുള്ളവർ സേവന പ്രവർത്തനങ്ങളിൽ മുഴുകി. താരപ്പകിട്ടിൽ നിന്ന് ശോകമൂകമായ ഒരു വേദിയായി ഒട്ടേറെ സേവന പ്രവർത്തനങ്ങളിൽ ആ വീടു മാറി. കേസിനൊപ്പം കുടുംബ ജീവിത്തിലെ തിരിച്ചടികളും ദത്തിനു വെല്ലുവിളിയായി. ആദ്യഭാര്യ റിച്ച ശർമ രോഗബാധിതയായി മരണമടഞ്ഞിരുന്നു. ആദ്യ ജയിൽവാസം കഴിഞ്ഞു പുറത്തുവന്നപ്പോഴാണു മലയാളി വേരുകളുള്ള റിയ പിള്ളയെ വിവാഹം കഴിച്ചത്. അവരുമായുള്ള വിവാഹമോചനത്തിനു ശേഷം താരപ്പൊലിമ മങ്ങിയിരിക്കെ, 2011ലാണ് മാന്യതയുമായുള്ള വിവാഹം. ഈ ബന്ധത്തിൽ ഇരട്ടക്കുട്ടികൾ പിറന്ന ശേഷമാണ് 2013ൽ സുപ്രീംകോടതി ശിക്ഷ ശരിവച്ചതിനെത്തുടർന്ന് ദത്ത് പുണെയിലെ ജയിലിലേക്കു പോകുന്നത്.

തന്റെയും കുടുംബത്തിന്റെയും സുരക്ഷയ്ക്കായി ആയുധങ്ങൾ കൈവശം വയ്ക്കുകയായിരുന്നുവെന്നാണ്, 1993 ഏപ്രിൽ 28നു കെ.എൽ. ബിഷ്നോയി എന്ന ഡപ്യൂട്ടി കമ്മിഷണർക്കു സഞ്ജയ് നൽകിയ മൊഴി. 1992 ഡിസംബർ അവസാനവും 1993 ജനുവരി ആദ്യവും മുംബൈ നഗരം വർഗീയ കലാപത്തിൽ വെന്തുരുകുമ്പോൾ സമാധാന സന്ദേശവുമായി ചുറ്റിസഞ്ചരിച്ച പിതാവു സുനിൽ ദത്തിനു നേരേയുണ്ടായ ഭീഷണികളാണു ലൈസൻസുള്ള മൂന്നു തോക്കുകൾ ഉണ്ടായിട്ടും എ.കെ. - 56 റൈഫിൾ കൈവശം വയ്ക്കാൻ തന്നെ പ്രേരിപ്പിച്ചതെന്നു ദത്ത് പറയുന്നു.

സിനിമയിൽ വരുന്ന തുടക്കകാലത്ത് എല്ലാതരം മയക്കുമരുന്നിനും അടിമയായിരുന്നു സഞ്ജയ് ദത്ത്. പിതാവ് സുനിൽ ദത്ത്, സഞ്ജയ്യെ യു.എസിലെ മയക്കുമരുന്ന് പുനരധിവാസ കേന്ദ്രത്തിൽ കൊണ്ടുപോകുക പോലും ചെയ്തിട്ടുണ്ട്. പ്ലേ ബോയ്' എന്ന് സ്വയം വിശേഷിപ്പിച്ച സഞ്ജയ് തനിക്ക് 308 കാമുകിമാരുണ്ടായിരുന്നു എന്നും വെളിപ്പെടുത്തിയിട്ടുണ്ട്. ഒരേസമയം മൂന്നുകാമുകിമാർ ഉണ്ടായിരുന്നുവെന്നാണ് സഞ്ജുവിന്റെ കണക്ക്.

Bollywood movie sanju,life of Sanjay dutt

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES