മലയാളത്തിലെ പ്രിയപ്പെട്ട അവതാരകമാരിൽ ഒരാളാണ് ലക്ഷ്മി നക്ഷത്ര. ഫ്‌ളവേഴ്‌സ് ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാര്‍ മാജിക് എന്ന പരിപാടിയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ അവതാരക കൂടിയാണ് ലക്ഷ്മി. ഒരു അവതാര എന്നതിലുപരി ലക്ഷ്മി ഒരു റേഡിയോ ജോക്കി കൂടിയായിരുന്നു. നിരവധി സ്റ്റേജ് പരിപാടികളിലും ശ്രദ്ധേയായ ലക്ഷ്മി അവതാരകയായി എത്താറുമുണ്ട് . എന്നാൽ ഇപ്പോൾ താരം പങ്കുവച്ച ഒരു വിഡിയോയും അതിൽ എഴുതിയിരിക്കുന്ന ഒരു കുറിപ്പും ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങൾ ആകെ ഏറ്റെടുത്തിരിക്കുന്നത്.
കൊറോണ വ്യാപനം നടക്കുന്ന ഈ അവസരത്തിൽ ലോക്ക് ഡൗണി കഴിയുമ്പോൾ താരങ്ങളടക്കം എല്ലാവരും ഓരോ ചലഞ്ചുമായി എത്തിയിരിക്കുകയാണ്. എന്നാൽ ലക്ഷ്മി ഇപ്പോൾ പുറത്ത് വിട്ട വിഡിയോയിൽ സംസാരിക്കാനോ കേള്‍ക്കാനോ കഴിയാത്ത ഒരു വിദ്യാര്‍ഥിയ്‌ക്കൊപ്പം ഡാന്‍സ് കളിക്കുന്നതാണ് കാണാൻ സാധിക്കുക. പഴയൊരു വീഡിയോ ആണെങ്കിലും അതിനൊപ്പം പാട്ട് ചേര്‍ത്ത് ആരോ അയച്ച് തന്നതാണെന്നും ലക്ഷ്മി തുറന്ന് പറയുന്നു.