Latest News

സിനിമ വിട്ട് നഴ്‌സിംഗ് കുപ്പായം അണിഞ്ഞ മാലാഖ; നടി ശിഖ മല്‍ഹോത്രയ്ക്ക് പക്ഷാഘാതം

Malayalilife
സിനിമ വിട്ട് നഴ്‌സിംഗ് കുപ്പായം അണിഞ്ഞ മാലാഖ; നടി ശിഖ മല്‍ഹോത്രയ്ക്ക്  പക്ഷാഘാതം

രാജ്യത്തെ ജനങ്ങളെ ഏറെ ബാധിച്ച ഒന്നായിരുന്നു കോവിഡ്. കോവിഡ് രാജ്യത്തെ  വരിഞ്ഞുമുറുക്കിയപ്പോള്‍ സ്ഥിതി ഏറ്റവും രൂക്ഷമായിരുന്നത് മഹാരാഷ്ട്രയിലായിരുന്നു. നിരവധി ജീവനുകൾ തിരികെ പിടിക്കുന്നതിന് വേണ്ടി രാവും പകലുകളും ത്യജിച്ച് അവർക്ക് ഒപ്പം നിന്ന ഒരു അഭിനേത്രിയായിരുന്നു നടി ശിഖ മല്‍ഹോത്ര. ആ സമയത്ത് മാധ്യമവാര്‍ത്തകളില്‍ ശിഖ ശ്രദ്ധ നേടുകയും ചെയ്തു.  തന്റെ പഴയ നഴ്‌സിംഗ് കുപ്പായം കൊവിഡ് 19 പടര്‍ന്നു പിടിച്ച സമയത്ത് എടുത്തണിഞ്ഞ് ശിഖ ആശുപത്രിയിലേക്ക് പോവുകയായിരുന്നു. നടി  ശിഖയെയും കൊവിഡ് രാവും പകലും കര്‍മനിരതയായി ജോലി ചെയ്യുന്നതിനിടയില്‍ ബാധിച്ചു.

 കൊവിഡ് രോഗത്തെ ഏകദേശം ഒരുമാസത്തോളം നീണ്ട ചികിത്സയ്‌ക്കൊടുവില്‍  തരണം ചെയ്യാൻ ശിഖയ്ക്ക് സാധിച്ചിരുന്നു എങ്കിലും താരം പഴയ ജീവിതത്തിലേക്ക് മടങ്ങി എത്തിയില്ല. ഇപ്പോള്‍ പക്ഷാഘാതത്തെ തുടർന്ന്  കിടപ്പിലാണ്. മുംബെയിലെ കൂപ്പര്‍ ആശുപത്രിയില്‍ ചികിത്സയിൽ കഴിഞ്ഞുവരുകയാണ് നടി.  കോവിഡാനന്തര രോഗങ്ങള്‍ മൂലം ദുരിതം കോവിഡ് മുക്തരായവരില്‍ പത്ത് ശതമാനം മുതല്‍ ഇരുപത് ശതമാനത്തോളം പേര്‍ അനുഭവിക്കുണ്ട്  എന്നാണ് കണക്ക്.

 2014ല്‍ ഡല്‍ഹിയിലെ മഹാവീര്‍ മെഡിക്കല്‍ കോളേജില്‍ നിന്നും നഴ്‌സിങ്ങില്‍ ബിരുദം നേടിയ ശിഖ പിന്നീട് അഭിനയ മേഖലയിലേക്ക് തിരിയുകയായിരുന്നു.  ശിഖ പ്രേക്ഷക ശ്രദ്ധ  ശ്രദ്ധ നേടുന്നത് സഞ്ജയ് മിശ്രയുടെ കാഞ്ച്ലി ലൈഫ് ഇന്‍ സ്ലൗ എന്ന സിനിമയില്‍ പ്രധാന വേഷം ചെയ്താണ്. പിന്നീട് ഷാരൂഖ് ഖാന്‍ നായകനായ ഫാന്‍ എന്ന ചിത്രത്തിലും താരം വേഷമിട്ടുണ്ട്.


 

Actress shikha malhotra admitted to hospital

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES