ഇതൊന്നും യഥാർ‍ത്ഥ ഞാനല്ല; പുത്തൻ മേക്ക് ഓവർ ചിത്രങ്ങൾ പങ്കുവച്ച് നടി ലെന; ചിത്രങ്ങൾ വൈറൽ

Malayalilife
ഇതൊന്നും യഥാർ‍ത്ഥ ഞാനല്ല; പുത്തൻ മേക്ക് ഓവർ ചിത്രങ്ങൾ പങ്കുവച്ച് നടി ലെന; ചിത്രങ്ങൾ വൈറൽ

ലയാളി പ്രേക്ഷകരെ പലതരം മേക്കോവറിലൂടെ അത്ഭുതപെടുത്താറുള്ള നടിയാണ് ലെന. നിരവധി ശ്രദ്ധേയമായ  കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഒരിടം നേടിയെടുക്കാൻ ലെനയ്ക്ക് കഴിഞ്ഞിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഏറെ  സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം തന്നെ ആരാധകരുമായി പങ്കുവച്ച് എത്താറുമുണ്ട്. എന്നാൽ ഇപ്പോൾ ഇൻസ്റ്റഗ്രമിൽ  പങ്കുവച്ച ഒരു  കൊളാഷാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. അതോടൊപ്പം രണ്ട് വർഷത്തിനിടെ തനിക്ക് സംഭവിച്ച മാറ്റങ്ങളെ കുറിച്ചും  ലെന ചിത്രത്തിലൂടെ പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്. 

 ലെന  തന്റെ കൊളാഷ് പോസ്റ്റ് ചെയ്തിരിക്കുന്നത് ഇതൊന്നും യഥാർത്ഥ ഞാൻ അല്ലെന്ന് കുറിച്ച് കൊണ്ടായിരുന്നു. നമ്മള്‍ എല്ലാദിവസവും മാറിക്കൊണ്ടിരിക്കുകയും നിങ്ങളുടെ മൊബൈലിലെ ആര്‍ട്ടിഫിഷ്യൽ ഇന്‍റലിജൻസ് ഫെസിലിറ്റി നിങ്ങളാകാൻ സാധ്യതയുള്ള 21 പേരെ കാണിച്ചുതരുന്ന അവസ്ഥ...  എന്നുമാണ് ചിത്രത്തിനൊപ്പം ലെന കുറിച്ചിരിക്കുന്നത്.  നടി സോഷ്യൽ മീഡിയയിലൂടെ  2018 മുതൽ 2020 കാലഘട്ടത്തിലെ വ്യത്യസ്ത ചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്. പ്രേക്ഷകരുടെ ഇടയിൽ  താരത്തിന്റെ  പോസ്റ്റ് വൈറലായിട്ടുണ്ട്. താരത്തിന് മികച്ച കമന്റുകളാണ്  ലഭിക്കുന്നത്. ലെനയുടെ കൊളാഷ് സിനിമ താരങ്ങളും  ഏറ്റെടുത്തിട്ടുണ്ട്. നടി കവിതാ നായർ നീ ജനിച്ചിരിക്കുന്നത് തന്നെ ഇതിനാണ്, ഒത്തിരി ഇഷ്ടം എന്നാണ്  കുറിച്ചത്.

അതേസമയം മറ്റൊരു ആരാധകൻ നൽകിയിരിക്കുന്ന  കമന്‍റ് ഓരോ വേഷപ്പകർച്ചയോടും നൂറുശതമാനം നീതി പുലർത്തുന്ന ആളോട് അത്രയേറെ ഇഷ്ടം എന്നാണ്. ഓരോ വർഷം തീരുമ്പോൾ ഇങ്ങൾക്കു വയസ്സ് കുറഞ്ഞു വരാണല്ലോ, കുമ്പിടിയാ കുമ്പിടി, ഏജ് ഇൻ റിവേഴ്സ് തുടങ്ങി വേറേയും എന്നിങ്ങനെ നിരവധി കമന്റുകളാണ് താരത്തിന്റെ  പോസ്റ്റിന് ചുവടെ ലഭിക്കുന്ന കമന്റുകൾ.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Lena Kumar (@lenasmagazine) on

 

Actress Lena new make over pictures

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES