Latest News

തനിയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട വാക്ക് ഇപ്പോൾ ഇതാണ്; നമ്മൾ കൊടുക്കുന്നതെല്ലാം നമ്മളിലേയ്ക്കും നമുക്ക് ചുറ്റും എത്താനുളളതുമാണ്; ഇവരെല്ലാം ഇത് ചെയ്യുന്നത് ഒരു കാരണം കൊണ്ടാണ് എന്ന് നടൻ ഇന്ദ്രൻസ്

Malayalilife
 തനിയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട വാക്ക് ഇപ്പോൾ  ഇതാണ്; നമ്മൾ കൊടുക്കുന്നതെല്ലാം നമ്മളിലേയ്ക്കും നമുക്ക് ചുറ്റും എത്താനുളളതുമാണ്; ഇവരെല്ലാം ഇത് ചെയ്യുന്നത് ഒരു കാരണം കൊണ്ടാണ് എന്ന്  നടൻ ഇന്ദ്രൻസ്

ലയാളികൾക്ക് ഏറെ സുപരിചിതനായ താരമാണ് നടൻ ഇന്ദ്രൻസ്. നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ താരം ഇപ്പോൾ ഏറെ ഇഷ്‌ടപ്പെടുന്ന വാക്ക് ഏതാണ് എന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ്. ' പ്രതീക്ഷ ' എന്ന വാക്കിനോടാണ് തനിക്ക് ഏറെ പ്രിയം എന്നും താരം പറയുന്നു.  അതോടോപ്പം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന നൽകണമെന്ന് മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് ഇന്ദ്രൻസ് അഭ്യർത്ഥിക്കുകയാണ്.

എനിയ്ക്ക് ഇപ്പോൾ ഏറ്റവും ഇഷ്ടമുള്ള വാക്ക് ഏതാണെന്ന് ചോദിച്ചാൽ ഞാൻ പ്രതീക്ഷ എന്ന് പറയും. കാരണം കഴിഞ്ഞ കുറച്ച് മാസമായിട്ട് മുഖ്യമന്ത്രിയുടെ ദുരിദാശ്വാസനിധിയിലേയ്ക്ക് പൈസ വന്ന വഴി ഞാൻ നോക്കി. കൊച്ചു കുട്ടികൾ കുടുക്ക പൊടിച്ചതും സമ്മാനം കിട്ടിയതും കൊടുത്തു, സ്കൂളും കോളേജുമില്ലാത്തത് കൊണ്ട് ചെറിയ ജോലി ചെയ്ത ലഭിച്ച വരുമാനം കൊടുത്ത വിദ്യാർഥികളുമുണ്ട്. ഓട്ടോ ഓടിക്കിട്ടിയ കൂലി കൊടുത്ത ചേട്ടന്മാരുണ്ട്. പെൻഷൻ കിട്ടിയ പൈസ കൊടുത്തവരും ആഘോഷങ്ങൾക്കായി പൈസ നീക്കിവെച്ചവരുമുണ്ട്, കൂടാതെ ഒരു രൂപാ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇടാമോ എന്ന് അഞ്ഞൂറ് പേരോട് ചോദിച്ച് ചെയ്യിച്ചവരുണ്ട്.

ഇവരെല്ലാം ഇത് ചെയ്യുന്നത് ഒരു കാരണം കൊണ്ടാണ്. പ്രതീക്ഷ നമ്മുക്കൊന്നിച്ചിനിയും മുന്നോട്ട് പോകണമെന്ന പ്രതീക്ഷയാണത്. നമ്മൾ മലയാളികൾ പ്രതീക്ഷയുള്ള മനുഷ്യരാണ്. അതുകൊണ്ടാണ് നിപ്പയും പ്രളയവുമെല്ലാം കഴിഞ്ഞ് നമ്മൾ മുന്നോട്ട് പോകുന്നത്. ഈ പ്രതീക്ഷ ഒരു ചക്രമാണ്.നമ്മൾ കൊടുക്കുന്നതെല്ലാം നമ്മളിലേയ്ക്കും നമുക്ക് ചുറ്റും എത്താനുളളതുമാണ്. അങ്ങനെ ആ ചക്രം കറങ്ങി മുന്നോട്ട് പോകും. ഒരുപാട് ദൂരം മുന്നോട്ട് പോകും. അതുകൊണ്ട് നമ്മുക്ക് ഇനിയും കൊടുക്കാം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക്. അതെ എനിയ്ക്ക് ഏറ്റവും ഇഷ്ടമുള്ള മലയാളം വാക്ക് പ്രതീക്ഷയാണ്.

Actor indrans reveals about the favourite word now

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES