ഇന്ത്യയിലെ പ്രമുഖരായ ആറ് സംവിധായകര്‍ ഒന്നിക്കുന്ന മിനി വെബ് സീരീസിന്റെ പ്രഖ്യാപനം ഇക്കഴിഞ്ഞ റിപ്പബ്ലിക്ക് ദിനത്തിലാണ് നടന്നത്. വിവേക് അഗ്‌നിഹോത്രി, പ്രിയദര്‍ശന്‍, ഡോ. ചന്ദ്രപ്രകാശ് ദ്വിവേദി, ജോണ്‍ മാത്യു മാത്തന്‍, മജു ബൊഹാര, സഞ്ജയ് പുരണ്‍ സിംഗ് ചൗഹാന്‍ എന്നി സംവിധായകരാണ് ഒന്നിക്കുക. ഇപ്പോളിതാ വെബ്‌സീരിസില്‍ മോഹന്‍ലാലും കങ്കണ റണൗട്ടും അഭിനയിക്കാന്‍ ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടാണ് പുറത്ത് വരുന്നത്.
പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന വെബ് സീരീസിലാണ് മോഹന്‍ലാല്‍ അഭിനയിക്കുക. വിവേകിന്റെ വെബ് സീരീസില്‍ കങ്കണയും. വെബ് സീരീസിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രിയദര്‍ശന്‍ ഇപ്പോള്‍ മുംബെയിലാണ്. രാജ്യത്തിന് നിരവധി സംഭാവനകള്‍ നല്‍കിയ അധികം അറിയപ്പെടാത്ത പ്രാദേശിക നായകന്‍മാരുടെ കഥകളാണ് ഓരോ സംവിധായകരും ഒരുക്കുന്നത്. ഓരോ സീരീസിലും ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുണ്ട്.
ഒ.ടി.ടി. റിലീസായി എത്തുന്ന സീരീസ് ഹിന്ദിയിലായിരിക്കും ആദ്യം പുറത്തിറങ്ങുക. തുടര്‍ന്ന് മറ്റു ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യും. സ്വാതന്ത്ര്യപ്രസ്ഥാനം , രാജ്യത്ത് സംഭവിച്ച പ്രകൃതി ദുരന്തങ്ങള്‍, കലാപങ്ങള്‍ അല്ലെങ്കില്‍ ദേശീയ പ്രതിസന്ധി എന്നിവയാണ് പ്രമേയങ്ങള്‍. ഡോ. ചന്ദ്രപ്രകാശ് ദ്വിവേദി, ജോണ്‍ മാത്യു മാത്തന്‍ ,മജു ബൊഹാര, സഞ്ജയ് പുരണ്‍സിംഗ് ചൗഹാന്‍ എന്നിവരാണ് മറ്റു സംവിധായകര്‍.അതേസമയം കൊറേണ പേപ്പഴ്‌സ് ആണ് മലയാളത്തില്‍ റിലീസിന് ഒരുങ്ങുന്ന പ്രിയദര്‍ശന്‍ ചിത്രം. ഷെയ്ന്‍ നിഗം, ഷൈന്‍ ടോം ചാക്കോ, ഗായത്രി ശങ്കര്‍ എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ഏപ്രിലില്‍ ചിത്രം റിലീസ് ചെയ്യും