Latest News

വമ്പന്‍ റെക്കോര്‍ഡ് കളക്ഷനുമായി ഒടിയനിലെ ആദ്യ ഗാനം; ഒരു മണിക്കൂറിനുള്ളില്‍ ഒരു ലക്ഷം വ്യൂസ്; കൊണ്ടോരാം എന്ന് തുടങ്ങുന്ന ചിത്രത്തിലെ ആദ്യ ഗാനത്തിന് പ്രേക്ഷകരില്‍ നിന്നും വമ്പന്‍ സ്വീകരണം

STM
വമ്പന്‍ റെക്കോര്‍ഡ് കളക്ഷനുമായി ഒടിയനിലെ ആദ്യ ഗാനം; ഒരു മണിക്കൂറിനുള്ളില്‍ ഒരു ലക്ഷം വ്യൂസ്; കൊണ്ടോരാം എന്ന് തുടങ്ങുന്ന ചിത്രത്തിലെ ആദ്യ ഗാനത്തിന് പ്രേക്ഷകരില്‍ നിന്നും വമ്പന്‍ സ്വീകരണം

മോഹന്‍ലാല്‍-ശ്രീകുമാര്‍ മേനോന്‍ ചിത്രം ഒടിയനിലെ കൊണ്ടോരാം എന്ന് തുടങ്ങുന്ന ചിത്രത്തിലെ ആദ്യ ഗാനത്തിന് പ്രേക്ഷകരില്‍ നിന്നും വമ്പന്‍ സ്വീകരണം. യൂട്യൂബിലൂടെ റിലീസ് ചെയ്ത പാട്ട് ഒരു മണിക്കൂറിനുള്ളില്‍ ഒരുലക്ഷം വ്യൂസ്. ഒടിയന്‍ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജില്‍ ഇത് റെക്കോര്‍ഡാണെന്ന് പോസ്റ്റ് ചെയ്തിട്ടുണ്ട്.മൂന്ന് വ്യത്യസ്ത വേഷങ്ങളിലാണ് ചിത്രത്തില്‍ പ്രേക്ഷകരെ അമ്പരപ്പിക്കാന്‍ മോഹന്‍ലാല്‍ എത്തുന്നത്. പാലക്കാട്, കോങ്ങാട്, ഒളപ്പമണ്ണ മന എന്നിവിടങ്ങളിലായിട്ടാണ് ഷൂട്ടിംഗ് നടക്കുന്നത്. മലയാള സിനിമയില്‍ ഇതുവരെ നിര്‍മ്മിച്ച സിനിമകളെ പിന്നിലാക്കി, ഏറ്റവുമധികം ബജറ്റില്‍ നിര്‍മ്മിക്കുന്ന സിനിമ ഒടിയനാണെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍.

ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രം ഡിസംബര്‍ 14 ന് കേരളത്തിലെ തിയേറ്ററുകളിലെത്തുക. ഇതോടൊപ്പം ഗള്‍ഫിലും അമേരിക്കയിലും ബ്രിട്ടനിലും യൂറോപ്പിലും ഓസ്ട്രേലിയയിലും ചിത്രം എത്തും. റിപ്പോര്‍ട്ടനുസരിച്ച് അതേദിവസം തന്നെ ജപ്പാനിലും ചിത്രമെത്തുമെന്നാണ് സൂചന. സ്പേസ് ബോക്സ് ജപ്പാന്‍ എന്ന വിതരണക്കാരാണ് ചിത്രം ജപ്പാനിലെത്തിക്കുന്നത്.ലിറിക്കല്‍ വീഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്. റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് എം ജയ ചന്ദ്രനാണ് ആലപിച്ചിരിക്കുന്നത് സുധീപ് ചന്ദ്രനും ശ്രേയ ഘോഷാലുമാണ്. മോഹന്‍ലാല്‍, മഞ്ചുവാര്യര്‍, നരേന്‍, സിദ്ദീഖ്, ഇന്നസെന്റ് തുടങ്ങിയ പ്രമുഖരാണ് ബിഗ്ബജറ്റ് ചിത്രത്തില്‍ അണിനിരക്കുന്നത്.

ഇതിനോടകം ഏകദേശം അഞ്ഞൂറോളം സ്‌ക്രീനുകളില്‍ ഒടിയന്‍ കേരളത്തില്‍ ചാര്‍ട്ട് ചെയ്തു കഴിഞ്ഞു. നിലവില്‍ കായംകുളം കൊച്ചുണ്ണിയാണ് മലയാളത്തില്‍ ഏറ്റവും കൂടുതല്‍ തിയേറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രം. ചിത്രത്തിന് ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുന്നത് പുലിമുരുകനിലെ ആക്ഷന്‍ രംഗങ്ങളിലൂടെ മലയാളക്കരയെ ത്രസിപ്പിച്ച പീറ്റര്‍ ഹെയ്‌നാണ്. മധ്യകേരളത്തില്‍ ഒരു കാലത്ത് നിലനിന്നിരുന്ന ഒടിവിദ്യയും മറ്റുമാണ് സിനിമയുടെ ഇതിവൃത്തമായി വരുന്നത്. ഫാന്റസി ഗണത്തിലാണ് സിനിമ നിര്‍മ്മിക്കുന്നത്. ഒടിയന്‍ 320 ഫാന്‍സ് ഷോകളാണ് ഇതിനോടകം ഉറപ്പിച്ചിരിക്കുന്നത്. 278 ഫാന്‍സ് ഷോകള്‍ കേരളത്തില്‍ കളിച്ച ദളപതി വിജയ്യുടെ സര്‍ക്കാര്‍ എന്ന ചിത്രത്തിന്റെ റെക്കോഡ് ആണ് ഇതോടെ പഴങ്കഥയാകാന്‍ പോകുന്നത്. റിലീസ് ചെയ്യാന്‍ ഒരു മാസം കൂടി ഉണ്ടെന്നിരിക്കെ ഒടിയന്‍ ഫാന്‍സ് ഷോസിന്റെ എണ്ണം 400 എത്തുമെന്നാണ് സൂചന. കേരളത്തില്‍ മാത്രമല്ല, പോളണ്ട്, ഇറ്റലി, ഗോവ, ബാഗ്ലൂര്‍ എന്നിവിടങ്ങളിലും ഒടിയന്‍ ഫാന്‍ ഷോസ് ഉണ്ടാകും. ഗള്‍ഫിലും വമ്പന്‍ തയ്യാറെടുപ്പുകളാണ് ഒടിയന്‍ ഫാന്‍ ഷോസിനു വേണ്ടി നടക്കുന്നത്.

Read more topics: # odiyan-first-song-youtube-hit
odiyan-first-song-youtube-hit

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES