ഓരോ സിനിമയും ഒരുപാട് പേരുടെ കഷ്ടപാടിന്റെ ഫലമാണ്. നിരവധി പ്രതിസന്ധികള്‍ തരണം ചെയ്തിട്ടാണ് ഒരോ സിനിമയും പുറത്തിറങ്ങുന്നത്. സിനിമ ഇറങ്ങുന്നതിനു മുമ്പ് ചിത്രങ്ങളുടെ വ്യാജ പതിപ്പുകള്‍ ഇന്റെര്‍നെറ്റില്‍ വരാറുണ്ട്. ഇത് പലസിനിമാ അണിയറ പ്രവര്‍ത്തകര്‍ക്കും ഇന്ന് തലവേദനയാണ്. ഇന്ത്യന്‍ സിനിമ അണിയറ പ്രവര്‍ത്തകരുടെ പേടി സ്വപ്നമാണ് തമിഴ് റോക്കേര്‍സ്. ഏത് സിനിമ റിലീസ് ആയാലും ഉടന്‍ തന്നെ സൈറ്റില്‍ ഇട്ട് അത് വഴി സിനിമ നിര്‍മ്മാണ ലോകത്തെ തന്നെ നശിപ്പിക്കുകയും ചെയ്യുന്നവരാണ് തമിഴ് റോക്കേഴ്‌സ്.
ഇപ്പോഴിതാ തമിഴ് റോക്കേഴ്സിന്റെ പുതിയ ഭീഷണി ഒടിയനു നേരെയാണ് ഉയരുന്നത്. ഒടിയന്‍ റിലീസ് ചെയ്താല്‍ ഉടന്‍ തന്നെ സൈറ്റില്‍ ഇടും എന്നാണ് തമിഴ് റോക്കേഴ്‌സിന്റെ ഭീഷണി. എന്നാല്‍ ഈ ഭീഷണികളൊന്നും ഞങ്ങളുടെ അടുത്ത് ചിലവാകില്ല എന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്. തമിഴ് റോക്കേഴ്‌സിന്റെ ഭീഷണിന്റെ വെല്ലു വിളി പൊളിച്ചടക്കുന്നതാണ് ഒടിയന്റെ അണിയറ പ്രവര്‍ത്തകരുടെ വാദം.
2.0 യുടെ ടീം ചെയ്ത പോലെ സൈറ്റില്‍ അവര്‍ അപ്ലോഡ് ചെയ്താല്‍ ഉടന്‍ ഡിലീറ്റ് ചെയ്യുന്ന രീതിയില്‍ സജ്ജീകരണങ്ങള്‍ ഒരുക്കിയെന്നും അണിയറപ്രവര്‍ത്തകര്‍ പറയുന്നു. എന്തായാലും പതിനാലാം തിയ്യതി അകാന്‍ ആരാധകര്‍ കാത്തിരിക്കുകയാണ്. അതിലും വലിയ ആലോചനയില്‍ തന്നെയായിരിക്കും തമിഴ് റോക്കേഴ്‌സ് എന്ന കാര്യത്തില്‍ സംശയമില്ല.