Latest News

വാഹനാപകടത്തില്‍ ബാലഭാസ്‌കറിന്റെ തലയ്ക്ക്  മള്‍ട്ടിപ്പിള്‍ ഫ്രാക്ടച്ചര്‍; നട്ടെല്ലിനും ഗുരുതര പരിക്ക്; പരിക്ക് അതീവ ഗുരുതരമെന്ന് ഡോക്ടര്‍മാര്‍; അടിയന്തര ശസ്ത്രക്രിയ ഉടന്‍ നടത്തും; വെന്റിലേറ്ററില്‍ കിടക്കുന്നത് മകളുടെ മരണ വാര്‍ത്ത അറിയാതെ

Malayalilife
 വാഹനാപകടത്തില്‍ ബാലഭാസ്‌കറിന്റെ തലയ്ക്ക്  മള്‍ട്ടിപ്പിള്‍ ഫ്രാക്ടച്ചര്‍; നട്ടെല്ലിനും ഗുരുതര പരിക്ക്; പരിക്ക് അതീവ ഗുരുതരമെന്ന് ഡോക്ടര്‍മാര്‍; അടിയന്തര ശസ്ത്രക്രിയ ഉടന്‍ നടത്തും; വെന്റിലേറ്ററില്‍ കിടക്കുന്നത് മകളുടെ മരണ വാര്‍ത്ത അറിയാതെ

തിരുവനന്തപുരം: കാറപടകത്തില്‍ വയലിനിസ്റ്റ് ബാലഭാസ്‌കര്‍ക്കുണ്ടായത് അതീവ ഗുരുതര പരിക്ക്. വാഹനാപകടത്തിന്റെ ആഘാതത്തില്‍ ബാലഭാസ്‌കറിന്റെ തലയില്‍ മള്‍ട്ടിപ്പിള്‍ ഫ്രാക്ടച്ചര്‍ സംഭവിച്ചതായി എംആര്‍ഐ സ്‌കാനിങ്ങില്‍ കണ്ടെത്തി. നട്ടെല്ലിനും ഗുരുതര പരിക്കേറ്റു. സംഗീതജ്ഞന് അടിയന്തര ശസ്ത്രക്രിയ നടത്തും. ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ട് ബാലഭാസ്‌കറിന്റെ മകള്‍ തേജസ്വിനി ബാല (2) മരിച്ചിരുന്നു. മുക്കിനേറ്റ ഇടിയാണ് തേജസ്വനിയുടെ മരണകാരണമായത്. ഭാര്യ ലക്ഷ്മിക്കും കാര്‍ ഡ്രൈവര്‍ അര്‍ജുനനും ഗുരുതരമായി പരിക്കേറ്റു. ലക്ഷ്മിയും അര്‍ജുനനും തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ലക്ഷ്മിക്കും അര്‍ജുനും അപകടാവസ്ഥ തരണം ചെയ്തതായാണ് സൂചന.

തിരുവനന്തപുരം പള്ളിപ്പുറത്തുവച്ച് പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. തൃശ്ശൂരില്‍നിന്ന് ക്ഷേത്രദര്‍ശനത്തിനു ശേഷം മടങ്ങിവരുന്നതിനിടെയാണ് അപകടം. കാറിന്റെ മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്നു. നിയന്ത്രണം വിട്ട കാര്‍ സമീപത്തെ മരത്തിലിടിച്ചാണ് അപകടമുണ്ടായത്. ബാലഭാസ്‌ക്കറും മകളും മുന്‍ഭാഗത്തെ സീറ്റിലാണിരുന്നിരുന്നത്. ഈ ഭാഗത്തേക്കാണ് വാഹനം ഇടിച്ചു നിന്നത്. ഇതാണ് ബാലഭാസ്‌കറിന് ഗുരുതര പരിക്കിനും മകളുടെ മരണത്തിനും കാരണമായത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അതിരാവിലെ പൊലീസെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. കാര്‍ അപകടം ഉണ്ടായപ്പോള്‍ തന്നെ കുട്ടി ബോധരഹിതയായിരുന്നു. കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുന്നതിന് മുമ്പ് തന്നെ മരണം സംഭവിച്ചിരുന്നു.

ഇതിന് ശേഷമാണ് അപകടത്തില്‍പെട്ടത് ബാലഭാസ്‌കറും കുടുംബവുമാണെന്ന് പൊലീസ് തിരിച്ചറിഞ്ഞത്. ഇവരേയും പിന്നീട് അനന്തപുരി ആശുപത്രിയിലേക്ക് മാറ്റി. മരത്തിലിടിച്ച് മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്ന ഇന്നോവ കാര്‍ വെട്ടിപ്പൊളിച്ചായിരുന്നു പരിക്കേറ്റ മൂന്ന് പേരെയും പുറത്തെടുത്തത്. തൃശൂര്‍ വടക്കും നാഥ ക്ഷേത്രത്തില്‍ നിന്നും മടങ്ങുമ്പോഴാണ് അപകടം. അപകടം നടന്നയുടന്‍ പൊലീസിന് വിവരം ലഭിച്ചിരുന്നു. പിന്നാലെ ഫയര്‍ഫോഴ്‌സും ആംബുലന്‍സും എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

സിനിമയില്‍ ഒരു ചാന്‍സിനായ് പലരും നെട്ടോട്ടമോടുമ്പോള്‍ 17ാമത്തെ വയസില്‍ സിനിമയില്‍ സംഗീതം ചെയ്യാന്‍ അവസരം ലഭിച്ചയാളാണ് ബാലഭാസ്‌കര്‍. കോംപ്രമൈസുകള്‍ക്ക് തയാറായിരുന്നെങ്കില്‍ തിരക്കുള്ള സിനിമാ സംഗീതക്കാരനാകാമായിരുന്ന ബാലഭാസ്‌കര്‍ അതുപേക്ഷിച്ചു സ്വന്തമായ പാത വെട്ടിത്തുറക്കുകയായിരുന്നു. ഒരു സിനിമാ ഗായകനോ സംഗീത സംവിധായകനോ ലഭിക്കുന്നതിലും പ്രശസ്തിയും ആരാധകരെയും നേടിയെടുക്കാന്‍ ബാലഭാസ്‌കറിന് കഴിഞ്ഞു. അതുകൊണ്ട് തന്നെ ഏറെ ആരാധകരേയും കിട്ടി. നല്ല സ്വഭാവത്തിലൂടെ ഏവരേയും തന്നിലേക്ക് ആകര്‍ഷിച്ചു. വലിയൊരു സുഹൃത് വലയവും കാത്തു സൂക്ഷിച്ചു. അവരുടെ എല്ലാം പ്രിയ കൂട്ടുകാരനുമായി.

അതുകൊണ്ട് തന്നെ ബാലഭാസ്‌കറിന്റെ മകളുടെ വിയോഗത്തെ സിനിമാ സംഗീത ലോകവും വേദനയോടെയാണ് ഉള്‍ക്കൊണ്ടത്. ബാലഭാസ്‌കറിനും കുടുംബത്തിനുമായുള്ള പ്രാര്‍ത്ഥനയിലുമാണ് സംഗീത ലോകവും സുഹൃത്തുക്കളും. 17ാം വയസില്‍ മംഗല്യപല്ലക്ക് എന്ന സിനിമയില്‍ സംഗീതം ചെയ്താണ് സിനിമാ ലോകത്ത് ബാലഭാസ്‌കര്‍ എത്തുന്നത്. അതിനുശേഷമാണ് കോളജ് ബാന്‍ഡ് തുടങ്ങാനുള്ള ആശയം വന്നത്. വയലിനില്‍ ബാലഭാസ്‌കറിന്റെ ഈണമിടല്‍ മലയാളിക്ക് മറക്കാനാവാത്ത ഒന്നായി മാറുകയും ചെയ്തു. സ്റ്റേജില്‍ പെര്‍ഫോമിലൂടെ താരവുമായി.

ഈ അടുത്ത കാലത്ത് തന്റെ സംഗീത ജീവിതം അവസാനിച്ചെന്ന് ബാലഭാസ്‌കര്‍ ഫേസ്ബുക്കിലൂടെ അറിയിച്ചത് സംഗീതപ്രേമികളില്‍ ആശങ്ക പടര്‍ത്തി. എന്നാല്‍ ഏറെ വൈകാതെ അദ്ദേഹത്തിന്റെ സുഹൃത്ത് ഫേസ്ബുക്കിലൂടെ ബാലഭാസ്‌ക്കറിന്റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ടെന്ന് അറിയിച്ചപ്പോഴാണ് സംഗീതപ്രമേകളുടെ ആശങ്ക അവസാനിച്ചത്. അത്രയേറെ ആരാധകരെ സൃഷ്ടിച്ചതാരമാണ് ബാലഭാസ്‌കര്‍. എന്റെ സംഗീത ജീവിതം അവസാനിക്കുകയാണ്... ഇത്രയെങ്കിലും കുഞ്ഞുവയലിനാല്‍ ചെയ്യാന്‍ കഴിഞ്ഞതില്‍ ഞാന്‍ സന്തോഷവാനാണ്. വിടപറയാന്‍ സമയമായിരിക്കുന്നു. കൂടുതല്‍ സംഗീതമില്ല. സ്‌നേഹത്തിനും പ്രാര്‍ത്ഥനകള്‍ക്കും നന്ദി, കൂടുതല്‍ വാക്കുകളില്ല... ഇങ്ങനെയാണ് ബാലഭാസ്‌കറിന്റെ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

എന്നാല്‍ ബാലഭാസ്‌ക്കറിന്റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ടിരിക്കുകയാണെന്ന് വ്യക്തമാക്കി അദ്ദേഹത്തിന്റെ സുഹൃത്ത് എത്തിയതോടെയാണ് ആശങ്ക നീങ്ങിയത്. മികച്ച വാദ്യോപകരണ സംഗീതത്തിന് ഉസ്താദ് ബിസ്മില്ലാ ഖാന്‍ യുവ സംഗീത്ഘര്‍ പുരസ്‌കാര്‍ ബാലഭാസ്‌ക്കറിന് ലഭിച്ചിട്ടുണ്ട്.

Read more topics: # musician- balabhaskar-accident
musician- balabhaskar-accident

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES