Latest News

സിദ്ദിഖിന്റെ കരിയറിലെ മികച്ച കഥാപാത്രവുമായി ശുഭരാത്രി; ഒന്നാംപകുതിയിലെ ഇഴച്ചിലൊഴിച്ചാല്‍ രണ്ടാം പകുതി അതിഗംഭീരം; യഥാര്‍ത്ഥ കഥയെ അരങ്ങിലെത്തിച്ച് വിജയിപ്പിച്ച കെ.പി വ്യാസന്റെ മികച്ച ക്രാഫ്റ്റാണ് ഈ ചെറിയചിത്രം; സ്ഥിരം റൊമാന്റിക് കാമുകനോ ഹ്യൂമറുകളുടെ ഘോഷയാത്രയോ ഒന്നും ഈ ദിലീപ് ചിത്രത്തില്‍ കിട്ടില്ല; ശരാശരി കുടുംബപ്രേക്ഷകന് നിറഞ്ഞാസ്വദിക്കാവുന്ന ചിത്രം!

എം.എസ് ശംഭു
topbanner
സിദ്ദിഖിന്റെ കരിയറിലെ മികച്ച കഥാപാത്രവുമായി ശുഭരാത്രി; ഒന്നാംപകുതിയിലെ ഇഴച്ചിലൊഴിച്ചാല്‍ രണ്ടാം പകുതി അതിഗംഭീരം; യഥാര്‍ത്ഥ കഥയെ അരങ്ങിലെത്തിച്ച് വിജയിപ്പിച്ച കെ.പി വ്യാസന്റെ മികച്ച ക്രാഫ്റ്റാണ് ഈ ചെറിയചിത്രം; സ്ഥിരം റൊമാന്റിക് കാമുകനോ ഹ്യൂമറുകളുടെ ഘോഷയാത്രയോ ഒന്നും ഈ ദിലീപ് ചിത്രത്തില്‍ കിട്ടില്ല; ശരാശരി കുടുംബപ്രേക്ഷകന് നിറഞ്ഞാസ്വദിക്കാവുന്ന ചിത്രം!

യാള്‍ ജീവിച്ചിരിപ്പുണ്ട് എന്ന ചിത്രത്തിലൂടെയാണ് കെ.പി വ്യാസന്‍ എന്ന സംവിധായകന്‍ മലയാള സിനിമയുടെ ഭാഗമാകുന്നത്. വിജയ് ബാബു മണികണ്ഠന്‍ എന്നിവര്‍ ലീഡിങ് റോളിലെത്തിയ ഈ ചിത്രം വാണിജ്യപരമായി പരാജയപ്പെട്ടു പോയെങ്കിലും തന്റെ അടുത്ത ചുവടുവയ്പ്പ് അടിതെറ്റിയില്ല എന്ന വേണം കരുതാന്‍. വ്യാസന്‍ കെ.പി കഥയും തിരക്കഥയും സംവിധാനവും ഒരുക്കി അരങ്ങിലെത്തിച്ച ദിലീപ് ചിത്രം കുടുംബ പ്രേക്ഷകര്‍ക്ക് മനസില്‍ തട്ടിയിരിക്കും.

വലിയ അവകാശവാദങ്ങളൊന്നും തന്നെയില്ലാതെ റിലീസിനെത്തിയ ഈ ചിത്രം വിജയമാകുന്നത് ഒരു യഥാര്‍ത്ഥ കഥയെ അരങ്ങിലെത്തിച്ച് വിജയിപ്പിച്ചിടത്താണ്. ആക്ഷന്‍ രംഗങ്ങളോ, ദിലീപിന്റെ റൊമാന്റിക് കാമുകനോ, ഒറ്റശ്വാസത്തില്‍ പറയുന്ന സംഭാഷണങ്ങളോ ഒന്നും തന്നെ ഈ ചിത്രത്തില്‍ നിന്ന് പ്രതീക്ഷിക്കണ്ട. ദിലീപ് ചിരി സമ്മാനിക്കാതെ അരങ്ങിലെത്തുന്ന ചിത്രം ഒരുപക്ഷേ ആദ്യമാകാം! ഒരു ഫ്‌ളാഷ് ബാക്ക് പറഞ്ഞുകൊണ്ടാണ് സിനിമ തുടങ്ങുന്നത് തന്നെ.

മൂന്ന് കൗമാരക്കാര്‍ ഒരാളെ അക്രമിച്ച ശേഷം പണം കവരുന്ന രംഗത്തോടെയാണ് കഥ തുടങ്ങുന്നത് തന്നെ. ഇതിന് ശേഷം ചിത്രം വര്‍ത്താമനത്തിലേക്ക് കൊണ്ടുപോകുന്നു, തുടക്കത്തില്‍ മാത്രം ഭൂതകാലത്തെകാണിക്കുകയും പിന്നീട് വര്‍ത്തമാനകാലത്തിന്റെ കഥപറയുന്ന ഡ്രാമാറ്റിക് സ്റ്റൈലാണ് സിനിമയുടെ മേക്കിങ്. മുഹമ്മദ് എന്ന കഥാപാത്രമായി കടന്നെത്തുന്ന സിദ്ദിഖിലൂടെയാണ് സിനിമ രണ്ടരമണിക്കൂര്‍ കടന്നുപോകുന്നത് . മധ്യതിരുവിതാംകൂറിലെ ഭേദപ്പെട്ട മുസ്ലിം കുടുംബങ്ങളും അവിടേക്ക് കടന്നെത്തുന്ന ഒരു ഫോണ്‍ സന്ദേശവും. എന്‍.ഐ.എ നിരീക്ഷണത്തിലിരുന്ന യുവാവ് സിറിയയില്‍ ഐ.എസ് പോരാട്ടത്തില്‍ കൊല്ലപ്പെട്ടു എന്ന് സന്ദേശത്തിന്റെ ഉള്ളടക്കം. പിന്നീട് ഈ ചെറുപ്പകാകരന്റെ വീട്ടിലേക്ക് ക്യാമറ തിരിയുന്നു. പിതാവായി സായി കുമാര്‍ കടന്നെത്തുന്നു. പൊലീസ് പത്രപ്രവര്‍ത്തകര്‍, കണ്ണീരും വിലാപവും. 


വിരസത സമ്മാനിച്ച ഒന്നാം പകുതി

പക്ഷേ ഇതൊന്നുമല്ല സിനിമയിലെ കഥ. വ്യക്തവും സത്യസന്ധവുമായ ഒരു സന്ദേശം പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ കഥയെ ആ ഗതിയിലേക്ക് കൊണ്ടുപോയതാണ് കെ.പി വ്യാസന്‍ എന്ന സംവിധായകന്‍ ചിത്രത്തില്‍ പ്രയോഗിച്ച ബ്രില്യന്‍സ്. സിദ്ദിഖിന്റെ മുഹമ്മദ് എന്ന കഥാപാത്രത്തിലൂടെ മാത്രം ഒന്നേകാല്‍ മണിക്കൂര്‍ ഇഴച്ച് കൊണ്ടുപോകുന്നത്  തീയറ്ററില്‍ പ്രേക്ഷകന്‍ നേരിട്ട ഏക ബോറഡി. മോഹന്‍ലാല്‍ വരുമോ ഇല്ലയോ എന്ന് കോട്ടയം കുഞ്ഞച്ചനില്‍ പറയുന്ന പോലെ ദിലീപ് വരുമോ ആരാണ് ചിത്രത്തില്‍ ദിലീപ് എന്നൊക്കെയുള്ള പല ചോദ്യങ്ങളും പല കോണില്‍ നിന്ന് ഉയര്‍ന്നു കേട്ടു.

ഈ കാത്തിരിപ്പ് തന്നെയാണ് സിനിമയിലെ ഏക രസംകൊല്ലിയായി തോന്നിയതെങ്കിലും അത്തരത്തിലൊരു മേക്കിങ്ങിന് ഈ ചിത്രത്തില്‍ കാര്യമായ റോളുണ്ടെന്ന് തോന്നുന്നത് സിനിമയുടെ പകുതി കഴിയുമ്പോള്‍ മാത്രമാണ്. മുഹമ്മദ് എന്ന കഥാപാത്രം ഹജ്ജിനായി പോകാനൊരുങ്ങുന്നു. ഗള്‍ഫിലുള്ള മക്കളും മരുമക്കളുമൊക്കെ കടന്നെത്തുന്നു. ഹജ്ജിന് പോകുന്നതിന് മുന്‍പായി തന്റെ വീട്ടുകാരേയും വേണ്ടപ്പെട്ടവരേയുമൊക്കെ പോയി കണ്ട് പൊരുത്തപ്പെടുന്നു.

(ഹജ്ജിനായി പോകുന്നതിന് മുന്‍പ് തെറ്റുകള്‍ക്ക് ക്ഷമ ചോദിക്കുന്ന ചടങ്ങാണിത്) ഇടവേളയേക്ക് ശേഷമാണ് ബാലകൃഷ്ണനെന്ന് ദിലീപിന്റെ കഥാപാത്രം കഥയിലെത്തുന്നത്. ആദ്യ പകുതി മുഹമ്മദിന്റെ കുടുംബവും കൂട്ടുകാരും ഗൃഹാതുരത്വവും
മാത്രം നല്‍കി കടന്നു പോകുമ്പോള്‍ ഒറ്റ സീനില്‍മാത്രം അജുവര്‍ഗീസ് കടന്നെത്തുന്നു. വളരെ ലളിതവും എന്നാല്‍ വളരെ പക്വവുമായി ഒരുക്കിയ തിരക്കഥ തന്നെയാണ് ഈ സിനിമയുടെ ഹൈലൈറ്റ്. 


നിറഞ്ഞു നിന്ന സിദ്ദിഖും പകുതിയിലെത്തിയ ദിലീപും 

വര്‍ക് ഷോപ്പ് ജീവനക്കാരനായ ബാലകൃഷ്ണന്റെ പ്രണയവും വിവാഹവുമെല്ലാം ഒരുപാട്ട് സീനില്‍ കാണിക്കുന്നു. ബാലകൃഷ്ണന്റെ നായികയായി കഥയിലെത്തുന്നത് അനു സിത്താരയാണ്. രേഖ എന്ന റോളിലാണ് കഥയില്‍ താരം കടന്നെത്തുന്നത്. ബാലകൃഷ്ണന്റെ ജീവിത്തിലേക്ക അവിചാരിതമായി കടന്നെത്തുന്ന കേസും തുടര്‍ന്നുള്ള ജയില്‍ വാസവും തന്റെ നിരപരാതിത്വം തെളിയിക്കാനുള്ള നായകന്റെ നൊട്ടോട്ടവുമൊക്കായണ് ചിത്രം. സാധാരണക്കാരനായ ബാലകൃഷ്ണന്‍, സമ്പന്ന കുടുംബത്തില്‍ ജനിച്ച നായിക. പ്രേമവിവാഹം ഒളിച്ചോട്ടം, കേസില്‍ പെടുന്നതോടെ നായിക വീട്ടിലേക്ക്. നിരപരാധിത്വം തെളിയിക്കാന്‍ ബാലകൃഷ്ണന്‍ നിസ്സഹായനായി പോകുന്ന പല അവസരങ്ങള്‍.. ഇത്തരത്തില്‍ രണ്ടാംപകുതി കഥയെ വളരെ വൈകാരികമായിട്ടാണ് കൊണ്ടുപോകുന്നത്. 

സിദ്ദിഖും ബാലകൃഷ്ണനുമായിട്ടുള്ള കൂടികാഴ്ച തന്നെയാണ് ചിത്രത്തിന്റെ ഒന്നാം പകുതി ഒരുക്കിയ സസ്‌പെന്‍സ്. ആദ്യ ഒരു മണിക്കൂറിന് മുകളില്‍ ഇതിന്റെ കഥ എന്താണെന്നോ ഇതി തുടര്‍ന്ന് എന്ത് സംഭവിക്കുമെന്നോ യാതൊരു ഐഡിയയും പ്രേക്ഷകന് കിട്ടില്ല. വിരസത നല്‍കുന്ന ചില സീനുകള്‍ ഒഴിച്ചാല്‍ ചില നന്മയുള്ള രംഗങ്ങള്‍ കൂടി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നു.

ആനുകാലികമായ പല സംഭവങ്ങളെയും തിരക്കഥയില്‍ കുത്തികയറ്റുന്നുണ്ടെങ്കിലും ഇത് കഥയില്‍ ആവശ്വം തന്നെയെന്ന് ക്ലൈമാക്‌സില്‍ പ്രേക്ഷകന് മനസിലാകും. മുസ്ലിം സമുദായത്തിലെ പരമപ്രധാനമായ വിശ്വാസങ്ങളില്‍ ഒന്നാണ് സക്കാത്ത്. കഥാവഴിയില്‍ ഇടയ്ക്ക് സ്വര്‍ഗം ലഭിക്കാന്‍ വേണ്ടി ആയുധം എടുത്ത് ഐ.എസില്‍ ചേരാന്‍ പോകുന്ന മുസ്ലിം ചെറുപ്പക്കാരുടെ ദയനീയ അവസ്ഥ കാണിക്കുന്നു. രണ്ടാം പകുതിയില്‍ ആയുധമെടുക്കലല്ല പുണ്യപ്രവര്‍ത്തിയാണ് യഥാര്‍ത്ഥ വിശ്വാസമെന്ന് കഥയില്‍ പറഞ്ഞവസാനിപ്പിക്കുന്നു.

 

തൊണ്ണൂറുകളുടെ മധ്യത്തില്‍ കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയില്‍ ക്ലാപ്പന എന്ന സ്ഥാലത്ത് നടന്ന യഥാര്‍ത്ഥ സംഭവമാണ് ഈ കഥയ്ക്ക് ആധാരമെന്ന് കഥയുടെ അവസാനം പറഞ്ഞവസാനിപ്പിക്കുന്നുണ്ട്. ക്ലാപ്പന സ്വദേശിയായ കുഞ്ഞിമുഹമ്മദ് എന്ന മധ്യവയസ്‌കന്റെ വീട്ടില്‍ നടക്കുന്ന ഒരു കവര്‍ച്ചയും ഈ യുവാവിന്റെ ആവശ്യമറിഞ്ഞ് സഹായിച്ച കുഞ്ഞി മുഹമ്മദിന്റെ യഥാര്‍ത്ഥ ജീവിതവുമാണ് കഥയായി മാറിയതെന്ന് പ്രേക്ഷകന്‍ അവസാനനിമിഷം തിരിച്ചറിയുന്നു.

സത്യത്തില്‍ ഈ സിനിമയിലെ നായകന്‍ സിദ്ധിഖാണെന്നതാണ് യാഥാര്‍ത്ഥ്യം. തുടക്കം മുതല്‍ ഒടുക്കം വരെ അമ്പരപ്പിച്ച പ്രകടനം. ഇടവേളയ്ക്ക് ശേഷം കടന്നെത്തിയ ദിലീപിന് കാര്യമായ റോളുണ്ടായിരുന്നില്ലെങ്കിലും സിദ്ധിഖിന്റെ പ്രസന്‍സാണ് സിനിമയുടെ ഹൈലൈറ്റ്.

കഥാപാത്രങ്ങളിലേക്ക് വന്നാല്‍അനു സിത്താര, ശാന്തികൃഷ്ണ, ആശാശരത്ത് ഇടവേളയ്ക്ക് ശേഷമുള്ള നാദിര്‍ഷായുടെ ഷാനു എന്ന കഥാപാത്രം, സായി കുമാറിന്റെ റോള്‍ എന്നിവ മികച്ച് നില്‍ക്കുന്നു. ഹരിനാരയാണന്റെ വരികള്‍ക്ക് ബിജിപാല്‍ സംഗീതം നല്‍കിയ ഗാനങ്ങള്‍ മനോഹരമായിരുന്നു. 

Read more topics: # subharatri movie review
subharatri movie review

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES