Latest News

പുതുമയുള്ള അവതരണം..; സിനിമ കണ്ട് തലയറഞ്ഞു ചിരിക്കാം; ഫാമിലി എന്റര്‍ടൈനറായി എത്തിയ മറിയം വന്ന് വിളക്കൂതി ഒരു അടിപൊളി കൊച്ചുചിത്രം..!!!

പി.എസ്.സുവര്‍ണ്ണ
പുതുമയുള്ള അവതരണം..; സിനിമ കണ്ട് തലയറഞ്ഞു ചിരിക്കാം; ഫാമിലി എന്റര്‍ടൈനറായി എത്തിയ മറിയം വന്ന് വിളക്കൂതി ഒരു അടിപൊളി കൊച്ചുചിത്രം..!!!

ചിരിപ്പിക്കാന്‍ മാത്രമായി ഒരു സിനിമ അതാണ് നവാഗതനായ സംവിധായകന്‍ ജെനിത് കാച്ചപ്പിള്ളി ഒരുക്കിയ മറിയം വന്ന് വിളക്കൂതി എന്ന സിനിമ. പറയത്തക്ക കഥയില്ലാത്ത സിനിമയില്‍ മലയാള സിനിമയില്‍ അധികം പരീക്ഷിച്ചിട്ടില്ലാത്ത അവതരണ രീതിയായിരുന്നു ഉപയോഗിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ തുടക്കം മുതല്‍ അവസാനം വരെ ഇതുവരെയും ഉണ്ടാവാത്ത ഒരു പുതുമ നിലനിര്‍ത്താന്‍ സിനിമയെ കൊണ്ട് സാധിച്ചു. പ്രേമം ചിത്രത്തിലൂടെ പരിചിതനായ സിജു വിത്സണ്‍, കൃഷ്ണ ശങ്കര്‍, ശബരീഷ് എന്നിവരും അല്‍ത്താഫ്, ഷിയാസ് എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രം എആര്‍കെ മീഡിയയുടെ ബാനറില്‍ നിര്‍മ്മിച്ചിരിക്കുന്നത് രാജേഷ് അഗസ്റ്റിനാണ്.

നേരത്തെ പറഞ്ഞത് പോലെ പറയത്തക്ക കഥയോ വലിയ രീതിയിലുള്ള ഒന്നുമില്ലാത്ത സിനിമ എന്നാല്‍ ഒരു കംപ്ലീറ്റ് എന്റെര്‍ടെയിനറാണ്. കാരണം സിനിമയുടെ ഭൂരിഭാഗവും ഒരു മുറിയില്‍ തന്നെയാണ് ചിത്രീകരിച്ചിരിക്കുന്നത്. എന്നിട്ട് പോലും ചിത്രത്തെ എന്‍ഗേജിങ്ങായി നിലനിര്‍ത്താന്‍ സാധിച്ചു എന്നത് മറിയം വന്ന് വിളക്കൂതി എന്ന സിനിമയുടെ പ്ലസ് പോയിന്റാണ്. ടെന്‍ഷനടിപ്പിക്കുന്നതോ, വിഷമിപ്പിക്കുന്നതോ ആയ ഒരു സിറ്റുവേഷനും സിനിമയില്ല. മൊത്തം ചിരി. അതുതന്നെയാണ് സിനിമയുടെ അണിയറപ്രവര്‍ത്തകരും ഉദ്ദേശിച്ചത്. അത് എന്തായാലും ക്ലിക്കായി. തിയേറ്ററിനുള്ളില്‍ പ്രേക്ഷകര്‍ അറിഞ്ഞു തന്നെ ചിരിച്ചു.

സിനിമയുടെ ടൈറ്റിലില്‍ മറിയാമ്മയെ അവതരിപ്പിച്ചിരിക്കുന്നത് സേതുലക്ഷ്മി ചേച്ചിയാണ്. സേതുലക്ഷ്മി ചേച്ചി തന്റെ ഭാഗം നന്നാക്കി. ഇതിന് മുമ്പ് പ്രേക്ഷകര്‍ കണ്ടിട്ടില്ലാത്ത തരം വേഷമായിരുന്നു ചിത്രത്തില്‍ ചേച്ചിക്ക്. പിസാ ഡെലിവറി ബോയ് ആയി എത്തിയ ബേസില്‍ ജോസഫും കോര്‍പ്പറേറ്റ് കമ്പനിയുടെ തലവനായി എത്തിയ സിദ്ധാര്‍ഥ് ശിവയും പൊലീസ് ഇന്‍സ്പെക്ടറായി എത്തിയ ബൈജുവും കസറി.... അധികം കഥാപാത്രങ്ങള്‍ ഒന്നുമില്ലാത്ത ഒരു ചെറിയ സിനിമയാണ് മറിയം വന്ന് വിളക്കൂതി.

 

Image result for maryam vannu vilakku

 

റോണി, അഡ്ഡു, ഉമ്മന്‍, ബാലു, ഉണ്ണികൃഷ്ണന്‍ നമ്പൂതിരി എന്നിവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങള്‍. സിജു വില്‍സണ്‍, കൃഷ്ണ കുമാര്‍, ശബരീഷ് വര്‍മ, അല്‍ത്താഫ് സലീം, എം എ ഷിയാസ് എന്നിവരാണ് ഈ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. അഞ്ചുപേരും ഒന്നിച്ചുള്ള സീനുകളാണ് കാണികളെ ഏറെ ചിരിപ്പിച്ചത്. ഒരു ബര്‍ത്തഡേ സെലിബ്രേഷന്റെ ഇടയ്ക്ക് ഉണ്ടാകുന്ന പ്രശ്നവും ആ പ്രശ്നം പരിഹിക്കാന്‍ ശ്രമിക്കുന്തോറും കൂടുതല്‍ പ്രശ്നങ്ങളിലേയ്ക്ക് പോവുന്നതുമാണ് സിനിമയുടെ ഇതിവൃത്തം. എന്നാലും സിനിമയില്‍ എടുത്ത് പറയേണ്ടത് സിനിമയുടെ അവതരണ രീതിയെക്കുറിച്ച് തന്നെയാണ്. തുടക്കം മുതല്‍ ഒടുക്കം വരെ സിനിമയില്‍ പുതുമ നിലനിര്‍ത്താന്‍ കുറച്ച് ബുദ്ധിമുട്ടാണല്ലോ. എന്നാല്‍ ഇവിടെ ആ കാര്യത്തില്‍ നമ്മുടെ പുതുമുഖ സംവിധായതകന്‍ വിജയിച്ചു.

സിനിമ തുടങ്ങുമ്പോള്‍ കാണിക്കുന്ന ടൈറ്റിലുകള്‍ക്ക് കൊടുത്തിരിക്കുന്ന ബാഗ്രൗണ്ട് സ്‌കോര്‍ ഉള്‍പ്പെടെ പുതുമ നിലനിര്‍ത്തുന്നതാണ്. കഥ പറഞ്ഞ്, കാണിച്ച് പോവുന്ന രീതി , കഥാപാത്രങ്ങള്‍ തമ്മിലുള്ള സംഭാഷണങ്ങള്‍ അങ്ങനെ നിരവധി പ്രത്യേകതകള്‍. അതെല്ലാമാണ് മറ്റ് സിനിമകളില്‍ നിന്ന് മറിയം വന്ന് വിളക്കൂതി എന്ന സിനിമയെ വേറിട്ട് നിര്‍ത്തുന്നതെന്ന് തോന്നുന്നു.

സിനിമയുടെ ഉള്ളില്‍ പ്രത്യേകിച്ച് ഒരു പാട്ടുസീന്‍ ഇല്ലെന്നതാണ് മറ്റൊരു കാര്യം. സിനിമ കണ്ട് പോവുക അത്രതന്നെ. ആസ്വദിക്കാന്‍ പാട്ട് ഇല്ലെങ്കില്‍ പോലും സിനിമയില്‍ എവിടെയും ലാഗ് അനുഭവപ്പെടുന്നതുമില്ല. ചുരുക്കി പറഞ്ഞാല്‍ രണ്ട് മണിക്കൂര്‍ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ചു.

സിനോജ് പി. അയ്യപ്പന്‍ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്ന സിനിമയുടെ സംഗീതം കൈകാര്യം ചെയ്തിരിക്കുന്നത് വസിം, മുരളി എന്നിവരാണ്. അപ്പു എന്‍. ഭട്ടതിരിയുടെ എഡിറ്റിങ് പ്രത്യേക പ്രശംസ അര്‍ഹിക്കുന്നുമുണ്ട്.

mariyam vannu vilakkoothi movie review

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES