മിമിക്രിവേദികളില്‍ നിന്ന് സിനിമയിലേക്ക് മുപ്പത് വര്‍ഷത്തിന് മേലുള്ള അഭിനയപാഠവത്തില്‍ നിന്നും സംവിധായകനെന്ന കാല്‍വെല്‍പിലേക്ക് ഹരിശ്രി അശോകന്‍ കടന്നെത്തിയപ്പോള്‍ പ്രേക്ഷകരെ നിരശാരപ്പെടുത്തിയില്ല. രഞ്ജിത്ത് ഇബന്‍, സനീഷ് എന്നിവരുടെ കഥിലും തിരക്കഥയിലും ഹരിശ്രി അശോകന്‍ സംവിധാനം ചെയ്ത ഇന്റര് നാഷണല്‍ ലോക്കല്‍ സ്‌റ്റോറി പേരുപോലെ തന്നെ വെറൈറ്റിയാണ്. രാഹുല്‍മാധവ്, ധര്‍മജന്‍ ബോല്‍ഗാട്ടി, ബിജുകുട്ടന്‍, ദീപക് മനോക് ജെയന്‍ നന്ദു, ടിനി ടോം തുടങ്ങിയ വന്‍ താരനിര തന്നെയാണ് ചിത്രത്തിലുള്‍പ്പെടുന്നത്.
ഒപ്പം തന്നെ സംവിധായകനായ ഹരിശ്രി അശോകനും ഒരു പ്രധാനവേഷത്തില്‍ ചിത്രത്തിലെത്തുന്നു.വളരെ സിംപിള്‍ സ്റ്റോറി ലൈനിലൂടെ മുഴുനീളന്‍ ചിരി സമ്മാനിക്കുന്ന ചിത്രം. ഇന്റര്‍നാഷണല്‍ കോമഡി എന്നൊക്കെ തന്നെ ചിത്രത്തെ പറയാം. ഗൗരവമുള്ള കഥയൊന്നും പ്രതീക്ഷിച്ച് ഈ ചിത്രം കാണാനായി ടിക്കറ്റ് എടുക്കേണ്ടതില്ല. രണ്ടരമണിക്കൂര്‍ മനസറിഞ്ഞഅ ചിരിച്ച് കാശ് വസൂലാക്കാന്‍ ഈ സിനിമ ധാരാളമാണ്.
കഥയിലേക്ക് കടന്നാല്‍ കാര്യമായ കഥയൊന്നും തന്നെയില്ലെങ്കിലും മേക്കിങ് മനോഹരമാക്കിയിട്ടുണ്ട്. തിരക്കഥയില്‍ പലപ്പോഴും കൂടി ചേരാഴ്മകള്‍ തോന്നി എന്നത് മാത്രമാണ് ഏക ന്യൂനതായായി തോന്നിയത്. മലേഷ്യയിലെ വ്യാപാരിയായ മാധവന്‍ എന്ന വേഷത്തിലെത്തുന്ന നന്ദുവിലൂടെ കഥ തുടങ്ങുന്നു. പിന്നെ കഥ പറയുന്നത് കേരളമാണ്.
വ്യാപാരിയായ നന്ദു കേരളത്തിലേക്ക് എത്തുന്നു. കൈനിറയെ രക്‌നങ്ങള്‍. ഇത് ഒളിപ്പിച്ച് വയ്ക്കാനുള്ള ശ്രമത്തിനിടയില്‍ തലയിലേക്ക് ഒരു അപകടത്തില്‍ തന്റെ ഓര്‍മ നഷ്ടപ്പെടുന്നു. പിന്നീട് കഥ കാലഘട്ടം അല്‍പം മുന്നോട്ട് കൊണ്ടുപോകുകയാണ്. നന്ദുവിന്റെ മൂന്ന് മക്കളില്‍ മനോജ് കെ ജയന്‍ ,ടിനി ടോം, എന്നിവര്‍ പ്രാധാന്യമര്‍ഹിക്കുന്ന വേഷത്തിലെത്തുന്നു. ഇവര്‍ അല്പം ഗുണ്ടാസെറ്റും ബിസിനസും ഒക്കെയായി അല്‍പം സെറ്റപ്പ് ടീം തന്നെയാണ് ഇവര്‍.
കഥ ഈ ലൈനില്‍ കടന്നു പോകുമ്പോള്‍ തന്നെ ലൈറ്റ് ആന്‍ഡ് സൗണ്ട് നടത്തുന്ന ചെറുപ്പക്കാരും ഇവരുടെ ഗ്യാങ്ങിലേ അല്‍പം വിദ്യാസമ്പന്നനാ യുവാവിനെ തുറന്നുകാട്ടി രാഹുല്‍മാധവിന്റെ കഥാപാത്രം കടന്നെത്തെുന്നു. കഥയില്‍ രാഹുല്‍ ഡോക്ടറാണ് കൂട്ടുകാര്‍ മൈക്ക് സെറ്റ് നടത്തുന്നവരും. കഥ ഒരു കഴമ്പും ഇല്ലെങ്കിലും അത് അവതരിപ്പിച്ച ഹരിശ്രി അശോകന്റെ കഴിവിവിന് കയ്യടി നല്‍കണം. കാരണം ചങ്ങലകണ്ണി പോലെ കോമഡി പൂരമാണ് ഈ ചിത്രം.
പത്തു കാശിന് കൊള്ളാത്ത തിരക്കഥയെന്നത് മാത്രമാണ് ഏറെ ന്യുനത. ഒന്നാം ഭാഗത്തില്‍ നിന്ന് രണ്ടാം ഭാഗത്തിലേക്ക് കടക്കുമ്പോഴേക്കും ട്വിസ്റ്റുകള്‍ സമ്മാനിച്ച് മറ്റുപല കഥകളും കഥാപാത്രങ്ങളും കടന്നെത്തുന്നു. മുന്‍പ് പല സിനിമകളിലും ശ്രദ്ധേയമാക്കിയിട്ടുള്ള ഹരിശ്രീ അശോകന്റെ പൊടി കൈകളൊക്കെ ഈ സിനിമയിലും പ്രേക്ഷകന് കിട്ടും.
സ്‌റ്റേജ് ഷോകള്‍ സംവിധാനം ചെയ്ത് ചിരിപൂരം ഒരുക്കിയ ഹരിശ്രീ അശോകന് രണ്ടരമണിക്കൂര്‍ സിനിമ ചെയ്ത് ചിരിപ്പിക്കാന്‍ നിഷ്പ്രയാസം സാധിക്കുമെന്ന് തെളിയിക്കുന്നതാണ് ഈ ലോക്കല്‍ സ്‌റ്റോറി. കഥയില്‍ അമ്മാവന്‍ കഥാപാത്രമായിട്ടാണ് അദ്ദേഹം കടന്നുവരുന്നത്. ഹരീശ്രി അശോകന്റെ കോമഡിയും ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റ് തന്നെയാണ്. നര്‍മത്തെ എങ്ങനെ പ്രേക്ഷകരില്‍ സക്‌സസാക്കി മാറ്റാന്‍ സാധിക്കുമെന്നതിന്റെ ബ്രില്യന്‍സ് അദ്ദേഹം നല്ലപോലെ വിനിയോഗിച്ചിട്ടുണ്ട്.
രസികരെല്ലാം ഒരു കവലയില്‍ കണ്ടുമുട്ടുന്ന പോലെ
മലയാള സിനിമയിലെ ഒരു രസികരേയെല്ലാം ഒരു കവലയില്‍ കണ്ടു മുട്ടിയില്‍ എങ്ങനെയുണ്ടാകും അതാണ് ഈ സിനിമയിലെ നര്‍മരംഗങ്ങള്‍. ചങ്ങല പോലെ ചിരിപ്പിക്കാന്‍ ഓരോ കഥാപാത്രങ്ങളും കടന്നെത്തുകയാണ്. മികവ് തെളിയിച്ച സംവിധായകര്‍ വരെ പലപ്പോഴും തോറ്റു പോയിട്ടുള്ളിടത്ത് കന്നി സംവിധായകനായി രംഗപ്രവേശനം ചെയ്ത ഹരിശ്രീ അശോകന്‍ ചില്ലറയല്ല ചിരിപ്പിക്കുന്നത്. കോമഡിയും കൂടി വര്‍ക്ക് ഔട്ട് ആയില്ലായിരുന്നെങ്കില്‍ വമ്പന്‍ പരാജയമായേനെ ചിത്രം. നര്‍മത്തെ തൊട്ടറിഞ്ഞ ഒരു കമേഡിയന് ഒരു ഫലിതത്തെ അവതരണമികവിലൂടെ വിജയിപ്പിക്കാന്‍ കഴിയും അത്രമാത്രമാണ് ഈ ഇന്റര്‍നാഷണല്‍ ലോക്കല്‍ സ്‌റ്റോറി. വിത്ത് ഔട്ട് ഫലിതം ഈ ചിത്രം ഒരു വട്ടപൂജ്യം ആയേനെ.
കോമേഡിയന്മാരുടെ സംസ്ഥാന സമ്മേളനം എന്നൊക്കെ പറയില്ലേ അതാണ് സിനിമ.ധര്‍മജന്‍, ബിജുക്കുട്ടന്‍, നന്ദു, തുടങ്ങി ഹരിശ്രി അശോകന്റെ ഒപ്പം നടന്നവരെയെല്ലാം അദ്ദേഹം സിനിമയിലെത്തിച്ചിട്ടുണ്ട്. കലാഭവന്‍ ഷാജോണ്‍, എം.എല്‍.എ റോളിലെത്തി ചിരിപ്പിച്ച സലിം കുമാര്‍ എന്നിവരുടെ കോമഡിയാണ് കിടലന്‍ പെര്‍ഫോമന്‍സ്. ഒപ്പം തന്നെ ധര്‍മജന്റെ നാച്ചുറാലിറ്റി കലക്കിയിട്ടുണ്ട്.
ഹരിശ്രീ അശോകന്റെ സംവിധാനം തെറ്റിയില്ല
വലിയ കഥയൊന്നും പ്രതീക്ഷിച്ച് ഈ സിനിമ കാണാന്‍ പോകണ്ട. ചിരിച്ച് ചിരിച്ച് വയറ് വിലങ്ങി പ്രേക്ഷകന് ഇറങ്ങി പോതകാവുന്ന സിനിമയാണ്. എന്നാല്‍ ലവലേശം കഥയുണ്ട് എന്നൊക്കെ പറയാം. ഇടയ്ക്ക് സുരേഷ് കൃഷ്ണയൊക്കെ കടന്നെത്തുന്ന രംഗങ്ങളുണ്ട്. അല്‍പം വിരസത തോന്നുമെങ്കിലും പിന്നീടുള്ള കഥാപാത്രത്തിന്റെ രീതികള്‍ പ്രേക്ഷകന് ഇഷ്ടപ്പെട്ടിരിക്കും. മനോജ് കെ ജയന്റെ റോള്‍ വില്ലനാണോ കോമേഡിയനാണോ എന്നൊക്കെ ആശ്ചര്യപ്പെട്ട് പോകും വിധമാണ്.
നായകവേഷത്തില്‍ രാഹുല്‍ മാധവ് കലക്കിയിട്ടുണ്ട്. നായിക റോളിലെത്തിയ സുരഭി സന്തോഷ്, മമിതാ ബൈജു എന്നിവര്‍ക്ക് കാര്യമായ റോള്‍ ഉണ്ടായതായി തോന്നിയില്ല. ഇതൊരു നായക പ്രധാന്യമുള്ള സിനിമയുമല്ല. എല്ലാവര്‍ക്കും പ്രധാന്യം നല്‍കിയ റോള്‍ തന്നെയായിരുന്നു.
ഗോപി സുന്ദര്‍, നാദിര്‍ഷാ അരുണ്‍രാജ്എന്നിവരുടെ സംഗീതം, ഒപ്പം രാജീവ് ആലുങ്കല്‍, ഹരിനാരായണന്‍ എന്നിവരുടെ ഗാനരചന കലക്കിയിട്ടുണ്ട്. അല്‍ബിന്‍ ആന്റണിയുടെ ഛായാഗ്രഹണത്തിലൂടെ ചിത്രത്തെ കളറാക്കിയിട്ടുണ്ട്, രതീഷ് രാജിന്റെ എഡിറ്റിങ്ങും മനോഹരം തന്നെ.