Latest News

ഇവിടെ ഒരു സിനിമ പരാജയപ്പെട്ടാല്‍ കുറ്റം മുഴുവന്‍ അതില്‍ അഭിനയിച്ച നടന്റെ തോളിലാണ്; ഏറെ പ്രതീക്ഷയോടെ ചെയ്ത ചിത്രമാണ് മലൈക്കോട്ടൈ വാലിബാന്‍; പൃഥ്വിരാജുമായിട്ട് വര്‍ക്ക് ചെയ്യുന്നത് കുറച്ച് പ്രയാസമുള്ള കാര്യം;  മോഹന്‍ലാല്‍ പങ്ക് വച്ചത്

Malayalilife
 ഇവിടെ ഒരു സിനിമ പരാജയപ്പെട്ടാല്‍ കുറ്റം മുഴുവന്‍ അതില്‍ അഭിനയിച്ച നടന്റെ തോളിലാണ്; ഏറെ പ്രതീക്ഷയോടെ ചെയ്ത ചിത്രമാണ് മലൈക്കോട്ടൈ വാലിബാന്‍; പൃഥ്വിരാജുമായിട്ട് വര്‍ക്ക് ചെയ്യുന്നത് കുറച്ച് പ്രയാസമുള്ള കാര്യം;  മോഹന്‍ലാല്‍ പങ്ക് വച്ചത്

ലിജോ-മോഹന്‍ലാല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കണ്ട ചിത്രമാണ് മലൈക്കോട്ടെ വാലിബന്‍. ലിജോ ജോസ് പെല്ലശ്ശേരി സംവിധാനം ചെയ്ത ചിത്രം ജനുവരി 25 ആണ് തിയറ്ററുകളിലെത്തിയത്. എന്നാല്‍ ചിത്രത്തിന് ബോക്സോഫീസില്‍ വിജയിക്കാനായില്ല. ഇപ്പോഴിതാ സിനിമയുടെ പരാജയത്തെക്കുറിച്ച് പറയുകയാണ് മോഹന്‍ലാല്‍. ഏറെ പ്രതീക്ഷയോടെ ചെയ്ത ചിത്രമാണ് മലൈക്കോട്ടൈ വാലിബനെന്നും ചിത്രം പ്രതീക്ഷിച്ചത് പോലെ വിജയിച്ചില്ലെന്നും നടന്‍ ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 

പുതിയ സംവിധായര്‍ക്കൊപ്പം സിനിമ ചെയ്യുന്നത് തനിക്ക് വലിയ വെല്ലുവിളിയാണെന്നും താരം കൂട്ടിച്ചേര്‍ത്തു. 'പുതിയ സംവിധായകര്‍ക്കൊപ്പം സിനിമ ചെയ്യുന്നത് എനിക്ക് വലിയ വെല്ലുവിളിയാണ്. ഞാന്‍ വലിയ പ്രതീക്ഷയോടെ ഒരു ചിത്രം ചെയ്തിരുന്നു, മലൈക്കോട്ടൈ വാലിബന്‍.വളരെ മികച്ച സിനിമയാണത്, പക്ഷേ തിയറ്ററുകളില്‍ സിനിമ പ്രതീക്ഷിച്ചതുപോലെ വിജയിച്ചില്ല. എനിക്കും എന്റെ ആരാധകര്‍ക്കും കുടുംബത്തിനുമെല്ലാം അത് വിഷമമുണ്ടാക്കി. വളരെ ശ്രദ്ധയോടെയാണ് ഞാന്‍ സിനിമകള്‍ തിരഞ്ഞെടുക്കുന്നത്. ഇവിടെ ഒരു സിനിമ പരാജയപ്പെട്ടാല്‍ അതിന്റെ കുറ്റം മുഴുവന്‍ അതില്‍ അഭിനയിച്ച നടന്റെ തോളിലാണ്. ശരിയല്ലേ'- മോഹന്‍ലാല്‍ പറഞ്ഞു.

പൃഥ്വിരാജ് എന്ന സംവിധായകന് കീഴില്‍ അഭിനയിച്ചതിന്റെ അനുഭവവും നടന്‍ പങ്കുവെച്ചു.പൃഥ്വിരാജ് വിസ്മയിപ്പിക്കുന്നൊരു സംവിധായകനാണ്. അദ്ദേഹത്തിന് ഉപകരണങ്ങളെക്കുറിച്ചും ലെന്‍സിങിനെക്കുറിച്ചും അഭിനയിക്കുന്ന അഭിനേതാക്കളെക്കുറിച്ചും എല്ലാം വ്യക്തമായ ധാരണയുണ്ട്. അദ്ദേഹത്തിന് വേണ്ടത് കിട്ടുന്നത് വരെ അദ്ദേഹം നമ്മളെക്കൊണ്ട് അത് ചെയ്യിച്ചു കൊണ്ടേയിരിക്കും. വളരെയധികം അര്‍പ്പണബോധമുള്ള ഡയറക്ടറാണ് അദ്ദേഹം. അദ്ദേഹത്തിനൊപ്പം വര്‍ക്ക് ചെയ്യുക എന്നത് വളരെ ശ്രമകരമായ ഒരു കാര്യമാണ്. പൂര്‍ണമായും അദ്ദേഹത്തിന് മുന്നില്‍ നിങ്ങള്‍ സറണ്ടര്‍ ചെയ്യണം. കഥാപാത്രത്തിന്റെ പൂര്‍ണ്ണതയ്ക്കായി അദ്ദേഹം ഏതറ്റം വരെയും പോവാന്‍ തയ്യാറാണ്. മുഴുവന്‍ സിനിമയും അദ്ദേഹത്തിന്റെ തലയില്‍ ഉണ്ടാവും.

 ക്രിസ്തുമസ് റിലീസായിട്ടാണ് മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ബറോസ് തിയറ്ററുകളിലെത്തുന്നത്.ഒരു ഫാന്റസി ഡ്രാമയായി ഒരുങ്ങുന്ന സിനിമ വമ്പന്‍ ബഡ്ജറ്റില്‍ ത്രീഡിയിലാണ് ഒരുങ്ങുന്നത്.തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ഫാമിലി ഡ്രാമ ചിത്രമായ 'തുടരും, പൃഥ്വിരാജിന്റെ എമ്പുരാന്‍ എന്നിവയാണ് ഇനി പുറത്തിറങ്ങാനുള്ള മോഹന്‍ലാലിന്റെ പുതിയ ചിത്രങ്ങള്‍.


 

mohanlal on prithviraj

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES