മലയാളത്തിലെ എക്കാലത്തെയും പ്രിയ നടനായ മമ്മൂട്ടിയെ കുറിച്ച് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കുറിച്ച് പലവിധമായ അഭ്യൂഹങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പരക്കുന്നത്. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി തന്നെയാണ് ചര്‍ച്ചാവിഷയം. ഇപ്പോഴിതാ, അത്തരം ഉഹാപോഹങ്ങളെ കാറ്റില്‍ പറത്തി ഇച്ചാക്കയുടെ സ്വന്തം സുഹൃത്ത് നടന്‍ മോഹന്‍ലാല്‍ രംഗത്ത് വന്നിരിക്കുകയാണ്.
ഇതോടെ മമ്മൂട്ടിയെ കുറിച്ചുള്ള അഭ്യൂഹങ്ങളില്‍ ഫുള്‍ സ്റ്റോപ്പിട്ടിരിക്കുകയാണ്. അതുപോലെ, തന്റെ പ്രിയസുഹൃത്തിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് തുറന്നു പറയുകയാണ് മോഹന്‍ലാല്‍. അദ്ദേഹത്തെ സുഖമായിരിക്കുന്നു എന്നും ഭയപ്പെടേണ്ട ആവശ്യമില്ല എന്നുമാണ് മോഹന്‍ലാല്‍ പറഞ്ഞത്.
താരത്തിന്റെ വാക്കുകള്‍...
'അദ്ദേഹം സുഖമായിരിക്കുന്നു. അദ്ദേഹത്തിന് ചെറിയ പ്രശ്‌നമുണ്ടായിരുന്നു. എല്ലാവര്‍ക്കും ഉണ്ടാകും. അത്ര മാത്രമേയുള്ളൂ. പേടിക്കാന്‍ ഒന്നുമില്ല,' എന്ന് മോഹന്‍ലാല്‍ വ്യക്തമാക്കി.
അതേസമയം, കഴിഞ്ഞ ദിവസം മോഹന്‍ലാല്‍ ശബരിമല ദര്‍ശനത്തിനിടയില്‍ മമ്മൂട്ടിയുടെ പേരില്‍ വഴിപാട് കഴിച്ചത് വലിയ വാര്‍ത്ത ആയിരിന്നു. മുഹമ്മദ് കുട്ടി, വിശാഖം നക്ഷത്രത്തിലാണ് നടന്‍ ഉഷപൂജ നടത്തിയത്. ഭാര്യ സുചിത്രയുടെ പേരിലും നടന്‍ വഴിപാട് അര്‍പ്പിക്കുകയും ചെയ്തിരുന്നു
മമ്മൂട്ടി സഹോദരനെന്നും പ്രാര്‍ത്ഥിക്കുന്നതില്‍ എന്താണ് തെറ്റെന്നും മോഹന്‍ലാല്‍ ചോദിച്ചു. മമ്മൂട്ടി സുഖമായിരിക്കുന്നുവെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി. മമ്മൂട്ടി തന്റെ സഹോദരനും വളരെയടുത്ത സുഹൃത്തുമാണെന്ന് മോഹന്‍ലാല്‍ പറഞ്ഞു. ഒരാള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നത് വളരെ വ്യക്തിപരമായ കാര്യമാണ്. താന്‍ കഴിപ്പിച്ച വഴിപാടിന്റെ രസീത് ദേവസ്വം ബോര്‍ഡിലെ ആരോ ലീക്ക് ചെയ്തതാണെന്നും മോഹന്‍ലാല്‍ പറഞ്ഞു.
അതുപോലെ മമ്മൂട്ടിയും മോഹന്‍ലാലും ഏറെ വര്‍ഷങ്ങള്‍ക്കിപ്പുറം ഒന്നിച്ച് അഭിനയിക്കുന്ന മഹേഷ് നാരായണന്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.