ഫ്‌ലൈറ്റിലുള്ള എല്ലാ മോഹന്മാരും ദയവായി എഴുന്നേറ്റു നില്‍ക്കൂ; പ്രചോദനമാകുന്ന ഇതിഹാസ താരത്തെ ഒടുവില്‍ കണ്ടുമുട്ടിയതില്‍ സന്തോഷം; മോഹന്‍ലാലിനൊപ്പമുളള ചിത്രവുമായി മോഹന്‍ സിസ്റ്റേഴ്സ് 

Malayalilife
topbanner
 ഫ്‌ലൈറ്റിലുള്ള എല്ലാ മോഹന്മാരും ദയവായി എഴുന്നേറ്റു നില്‍ക്കൂ; പ്രചോദനമാകുന്ന ഇതിഹാസ താരത്തെ ഒടുവില്‍ കണ്ടുമുട്ടിയതില്‍ സന്തോഷം; മോഹന്‍ലാലിനൊപ്പമുളള ചിത്രവുമായി മോഹന്‍ സിസ്റ്റേഴ്സ് 

ലയാളത്തിന്റെ പ്രിയ നടന്‍ മോഹന്‍ലാലിനൊപ്പമുള്ള ഫോട്ടോയുമായി മുക്തി മോഹന്‍. നടിയും നര്‍ത്തകിയുമായ മുക്തി സഹോദരിമാര്‍ക്കൊപ്പമുള്ള ഫോട്ടോയാണ് പങ്കുവെച്ചത്. വിമാനത്തിനുള്ള എല്ലാ മോഹന്‍മാരും എഴുന്നേല്‍ക്കൂവെന്നാണ് ഫോട്ടോയ്ക്ക് ക്യാപ്ഷന്‍ എഴുതിയത്. നടിമാരായും നര്‍ത്തകിമാരുമായും ശ്രദ്ധയാകര്‍ഷിച്ച മോഹന്‍ സിസ്റ്റേഴ്‌സ് നീതിയും ശക്തിയും മുക്തിയും കൃതിയുമാണ്.

എല്ലാവര്‍ക്കും പ്രചോദനമായ മോഹന്‍ലാല്‍ എന്ന ഇതിഹാസത്തെ നേരില്‍ കാണാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് മുക്തി മോഹന്‍ കുറിച്ചു.

ഫ്ളൈറ്റിലുളള എല്ലാ മോഹന്മാരും ദയവായി എഴുന്നേറ്റു നില്‍ക്കൂ. മോഹന്‍ലാല്‍ സര്‍ നിങ്ങളെപ്പോലെ ഏവര്‍ക്കും പ്രചോദനമാകുന്ന ഇതിഹാസ താരത്തെ ഒടുവില്‍ കണ്ടുമുട്ടിയതില്‍ സന്തോഷം. ഒരുപാട് നന്ദി. മുക്തി മോഹന്‍ കുറിച്ചു. മുക്തി , നീതി, ശക്തി എന്നീ സഹോരങ്ങളാണ് മോഹന്‍ലാലിനൊപ്പം ചിത്രത്തിലുളളത്. 

നീതി മോഹന്‍, ശക്തി മോഹന്‍, മുക്തി മോഹന്‍, കൃതി മോഹന്‍ എന്നീ നാല് സഹോദരിമാരാണ് മോഹന്‍ സിസ്റ്റേഴ്സ് എന്നറിയപ്പെടൃന്നത്. മൂത്ത സഹോദരിയായ നീതി മോഹന്‍ ബോളിവുഡ് ഗായികയാണ്. ശക്തി മോഹന്‍ നര്‍ത്തകി, സംരഭക എന്നീ നിലയില്‍ എ്രശസ്തയും സ്റ്റാര്‍പ്ലസ് ചാനലിലെ ഡാന്‍സ് റിയലിറ്റി ഷോയുടെ വിധികര്‍ത്താവുമാണ്. 

ശക്തി മോഹന്റെ ഇരട്ട സഹോദരിയായ മുക്തി മോഹനും നര്‍ത്തകിയാണ് കൂടാതെ നിരവധി ഷോര്‍ട്ട് ഫിലിമുകളില്‍ അഭിനയിച്ചിട്ടുമുണ്ട്. നാലാമത്തെയാളായ കൃതി മോഹന്‍ മാത്രമാണ് ലൈംലൈറ്റില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്.

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Mukti Mohan (@muktimohan)

Read more topics: # മോഹന്‍ലാല്‍
mohan sisters meets mohanlal

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES