കലവൂര്‍ രവികുമാറിന്റെ തിരക്കഥയില്‍ കമല്‍ സംവിധാനം ചെയ്ത് 2004ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു മഞ്ഞുപോലൊരു പെണ്‍കുട്ടി. രണ്ടാനച്ഛനാല്‍ ശാരീരികമായി പീഡനം നേരിടേണ്ടി വരുന്ന കൗമാരക്കാരിയായ പെണ്‍കുട്ടിയെ കുറിച്ചായിരുന്നു സിനിമ പറഞ്ഞിരുന്നത്. ലാലു അലക്സ്, സുരേഷ് കൃഷ്ണ, ജയകൃഷ്ണന്‍, ഭാനുപ്രിയ എന്നിവരായിരുന്നു ചിത്രത്തില്‍ പ്രധാനവേഷങ്ങളില്‍ എത്തിയത്. ചിത്രത്തിലൂടെ മഞ്ഞുപോലെ ഒരു പെണ്‍കുട്ടി'യായി മലയാള സിനിമയിലേക്ക് കടന്നു വന്ന നടിയായിരുന്നു അമൃത പ്രകാശ്.
18 വര്‍ഷങ്ങള്‍ക്ക് മുമ്പ് തും ബിന്‍ എന്ന ചിത്രത്തിലൂടെയാണ് അമൃത അഭിനയ രംഗത്തേക്ക് എത്തിയത്.നടി മലയാളത്തിലേക്കെത്തിയത് ചെരുപ്പു കമ്പനിയുടെ മോഡലായാണ്. പിന്നീടാണ് അമൃത 2004 ല്‍ പുറത്തിറങ്ങിയ മഞ്ഞുപോലൊരു പെണ്‍കുട്ടിയിലൂടെ മലയാള സിനിമയില്‍ നായികയായത്. രാജസ്ഥാന്‍ സ്വദേശിയായ ഈ പെണ്‍ക്കുട്ടി ഇപ്പോള്‍ മുംബൈയില്‍ കുടുംബത്തോടൊപ്പമാണ് താമസം.
മിനിസ്‌ക്രീന്‍ രഗത്തെ സജീവ സാന്നിധ്യമായ അമൃത മോഡലിങ്ങിലും സജീവമാണ്. മഞ്ഞുപോലൊരു പെണ്‍കുട്ടി റിലീസ് ചെയ്തിട്ട് 20 വര്‍ഷം പിന്നിടുമ്പോള്‍ ആദ്യമായി അമൃത തന്റെ വിശേഷങ്ങള്‍ പങ്കിട്ട് എത്തിയിരിക്കുകയാണ്.
നോര്‍ത്ത് ഇന്ത്യക്കാരിയായ അമൃത പക്ഷെ കുറച്ച് കാലം പഠിച്ചതും വളര്‍ന്നതും കേരളത്തിലായിരുന്നുവെന്ന് മാത്രം. മലയാളത്തില്‍ അഭിനയിക്കുന്നില്ലെന്ന് കരുതി അമൃത അഭിനയം ഉപേക്ഷിച്ചിട്ടില്ല. പക്ഷെ ഇപ്പോഴത്തെ പ്രധാന തട്ടകം ബോളിവുഡാണെന്ന് മാത്രം. താമസം മുംബൈയിലാണ്. ഹെല്‍ത്തിയും ഫിറ്റുമായി ഇരിക്കാന്‍ എപ്പോഴും ശ്രദ്ധിക്കാറുണ്ട്. പിന്നെ ജെനിറ്റിക്‌സിനും വലിയൊരു പങ്കുണ്ട്. മലയാളം എനിക്ക് അറിയാം. വളര്‍ന്നത് കേരളത്തിലാണ്. പലര്‍ക്കും അത് അറിയില്ല. പക്ഷെ ഞാന്‍ മലയാളിയല്ല. അവിടെയല്ല ജനിച്ചതും. കൂടാതെ കേരളത്തിലെ സ്‌കൂളില്‍ പഠിച്ചിട്ടുമുണ്ട്. മലയാളം മനസിലാകുമെങ്കിലും സംസാരിക്കാന്‍ കഴിയില്ല. മഞ്ഞുപോലൊരു പെണ്‍കുട്ടിക്കുശേഷം തിരികെ ബോംബെയില്‍ വന്നു. അതിനുശേഷം ഇതുവരെയും അഭിനയത്തില്‍ സജീവമായിരുന്നു.
ഹിന്ദി സിനിമ, ടെലിവിഷന്‍ ആഡ്‌സില്‍ എല്ലാം അഭിനയിച്ചു. പക്ഷെ എന്തുകൊണ്ടോ മലയാളം ഇന്‍ഡസ്ട്രിയിലേക്ക് തിരികെ വരാന്‍ കഴിഞ്ഞില്ല. മഞ്ഞുപോലൊരു പെണ്‍കുട്ടിക്കുശേഷം അവസരങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും ഞാന്‍ വളരെ ചെറിയ കുട്ടിയായിരുന്നു. അതുകൊണ്ട് പഠനം പൂര്‍ത്തിയാക്കുന്നതിന് പ്രാധാന്യം കൊടുക്കാമെന്ന് കരുതി. മഞ്ഞുപോലൊരു പെണ്‍കുട്ടി ചെയ്യുമ്പോള്‍ പ്ലസ് ടുവിലായിരുന്നു. മാത്രമല്ല പരീക്ഷകള്‍ അടുത്ത സമയവും. പിന്നീട് ഉന്നത പഠനത്തിനുപോയി. മലയാളികള്‍ എന്നെ മിസ് ചെയ്തതുപോലെ അവരെ ഞാനും മിസ് ചെയ്തു. എന്റെ പ്രായം എത്രയാണെന്ന് ഗൂഗിളില്‍ സെര്‍ച്ച് ചെയ്താല്‍ കുറഞ്ഞത് അഞ്ച് ഉത്തരമെങ്കിലും ലഭിക്കും. അത് വളരെ രസകരമാണ്.
ഞാന്‍ ആദ്യമായി ചെയ്ത പരസ്യം ചെരുപ്പിന്റേതാണ്. അന്ന് പ്രായം മൂന്നര വയസായിരുന്നു. കേരളത്തില്‍ വെച്ച് തന്നെയാണ് കരിയര്‍ ആരംഭിച്ചത്. ആദ്യത്തേത് മലയാളം പരസ്യവുമായിരുന്നു. പിന്നെ പോപ്പികുടയുടെ പരസ്യത്തിലൊക്കെ അഭിനയിച്ചിട്ടുണ്ട്.
പിന്നീട് ബോംബെയില്‍ എത്തിയശേഷം കിഡ്‌സ് ഷോയുടെ അവതാരകയായിരുന്നു അഞ്ച് വര്‍ഷത്തോളം. ശേഷം ഇന്ത്യയിലെ ആദ്യത്തെ റിയാലിറ്റി ഷോയുടെ അവതാരകയാകാനും അവസരം കിട്ടി. അതും സ്റ്റാര്‍ പ്ലസ്സില്‍ തന്നെയായിരുന്നു സംപ്രേഷണം ചെയ്തിരുന്നത്. മറ്റെല്ലാ ഇന്‍ഡസ്ട്രികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ മലയാളം വളരെ മികച്ചതാണെന്ന് എനിക്ക് അറിയാം. അതുകൊണ്ട് തന്നെയാണ് മലയാള സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞിരുന്നെങ്കിലെന്ന് ആ?ഗ്രഹിക്കുന്നത്.
മലയാളം സിനിമ ഒരുപാട് പുരോഗമിച്ചു. മഞ്ഞുപോലൊരു പെണ്‍കുട്ടിയെ പ്രകടനത്തിന് മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡിന് എനിക്ക് ആ പ്രായത്തില്‍ നോമിനേഷന്‍ ലഭിച്ചത് വലിയൊരു നേട്ടമായിരുന്നു. ഞാന്‍ ഒരിക്കലും അങ്ങനൊന്ന് പ്രതീക്ഷിച്ചിരുന്നില്ല. ആ സിനിമയുടെ റിലീസിനുശേഷം കേരളത്തിലെ ആണ്‍കുട്ടികളുടെ ക്രഷായിരുന്നു ഞാനെന്ന് എനിക്ക് അറിയില്ലായിരുന്നു.
അന്ന് സോഷ്യല്‍മീഡിയ ഇല്ലല്ലോ. ഇപ്പോള്‍ അവര്‍ക്കെല്ലാം കുടുംബവും കുട്ടികളുമായി. അവരില്‍ പലരും ഞാനായിരുന്നു അവരുടെ ഫസ്റ്റ് ക്രഷ് എന്നൊക്കെ കമന്റും മെസേജും ചെയ്യാറുണ്ട്. ഞാന്‍ ഇതുവരെ വിവാഹിതയല്ല. ആ സിനിമ ചെയ്ത സമയത്ത് പ്രണയ ലേഖനങ്ങള്‍ ലഭിക്കുമായിരുന്നു. സമ്മാനങ്ങളും ലഭിച്ചിരുന്നു. ഞാനും നായകനായിരുന്നു അജയ്കൃഷ്ണനും ഇപ്പോഴും സുഹൃത്തുക്കളായി തുടരുന്നുണ്ട്. മഞ്ഞുപോലൊരു പെണ്‍കുട്ടിയിലെ ചില പാട്ടുകള്‍ പാരിസിലാണ് ഷൂട്ട് ചെയ്തത്.
ആ സമയത്ത് മലയാള സിനിമയില്‍ നിന്നും വളരെ വിരളമായി മാത്രമെ വിദേശത്ത് പാട്ട് ഷൂട്ട് നടക്കാറുണ്ടായിരുന്നുള്ളു. അതൊരു ചലഞ്ച് തന്നെയായിരുന്നു. ലൈഫില്‍ ഞാന്‍ ടോം ബോയിയാണ്. അതുകൊണ്ട് തന്നെ നിധിക്കുണ്ടായിരുന്നതുപോലെ ബോയ്‌സ് സുഹൃത്തുക്കള്‍ ഉണ്ടായിരുന്നു. അതൊരു സ്‌പെഷ്യല്‍ ബോണ്ടായിരുന്നു. കേരളത്തില്‍ നിന്നും വിവാഹം ചെയ്ത് അവിടെ സെറ്റില്‍ഡാകാന്‍ എനിക്ക് ഇഷ്ടമവുമാണെന്നും അമൃത വിശേഷങ്ങള്‍ പങ്കിട്ട് സംസാരിക്കവെ പറഞ്ഞു.