മലയാളികളുടെ പ്രിയങ്കരിയായ നായികയാണിത്. സ്‌കൂള്‍ യുവജനോത്സവ വേദിയില്‍ നിന്നും സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് എത്തുകയും, പിന്നീട് സിനിമാ ലോകം വളര്‍ത്തി വലുതാക്കുകയും ചെയ്ത താരമാണീ ചിത്രത്തില്‍. വേദിയില്‍ താരം തനിച്ചല്ല.അഭിനേതാവും, കൂടാതെ സംവിധായകന്‍ ആവാന്‍ കാത്തിരിക്കുന്ന സഹോദരന്‍ കൂടിയുണ്ട്. പരിപാടിയില്‍ ചേട്ടന്‍ പറയാന്‍ വച്ച ഡയലോഗ് കൂടി പറഞ്ഞ ശേഷം ഈ പോസ്റ്റിലൂടെ ക്ഷമ ചോദിക്കുകയാണ് അനുജത്തി.
മഞ്ജു വാര്യരും സഹോദരന്‍ മധു വാര്യരുമാണ് ചിത്രത്തില്‍. മഞ്ജുവിനെ നായികയാക്കി ഒരു ചിത്രം സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിലാണ് മധു വാര്യര്‍. അതിന്റെ പ്രഖ്യാപനം വന്നു കഴിഞ്ഞു.
ബിജു മേനോന്‍ ആണ് നായകന്‍. ദില്ലിവാലാ രാജകുമാരന്‍, ഇന്നലെകളില്ലാതെ, കുടമാറ്റം, കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത്, പ്രണയവര്‍ണങ്ങള്‍, പത്രം, കണ്ണെഴുതി പൊട്ടും തൊട്ട് തുടങ്ങിയ ചിത്രങ്ങളില്‍ ഇവര്‍ ജോഡികളായിട്ടുണ്ട്.