മലയാള സിനിമയുടെ ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യര്‍ ഇന്‍സ്റ്റ്രഗാമില്‍ പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. തന്റെ ബൈക്ക് റൈഡിന്റെ പുതിയ ഫോട്ടോസാണ് താരം പങ്കുവെച്ചിരിക്കുന്നത്.മഞ്ജുവിന് ഒപ്പം റൈഡില്‍ ഉണ്ടായിരുന്നവരെയും ചിത്രത്തില്‍ കാണാം. ചിത്രത്തില്‍ താരത്തിന്റെ ബൈക്കില്‍ ചെളി പുരണ്ടിരിക്കുന്നതായി കാണാം.
പച്ചപ്പൊക്കെ നിറഞ്ഞ ഒരു സ്ഥലത്ത് വെച്ചെടുത്ത ചിത്രങ്ങളാണ് ഇപ്പോള്‍ താരം പങ്കുവെച്ചിരിക്കുന്നത്. ചെളിപുരണ്ട വീഴ്ചയില്‍ നിന്ന് വീണ്ടും പഠിക്കുന്നു എന്നാണ് മഞ്ജു ചിത്രത്തിന് നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍. റൈഡിന് കമ്പനി നല്‍കിയ സുഹൃത്ത് ബിനീഷ് ചന്ദ്രയ്ക്ക് നന്ദി പറയാനും മഞ്ജു മറന്നില്ല. മാസങ്ങള്‍ക്ക് മുന്‍പാണ് മഞ്ജു വാര്യര്‍ ബി.എം.ഡബ്ല്യു ബൈക്ക് സ്വന്തമാക്കുന്നത്.
നിരവധി സെലിബ്രിറ്റികളാണ് ചിത്രത്തിന് താഴെ കമന്റ്സുമായി എത്തിയിരിക്കുന്നത്. അന്ന ബെന്‍, ഗീതു മോഹന്‍ദാസ്, ശോഭിത ധുലിപാല, റിമ കല്ലിങ്കല്‍, ശിവദ തുടങ്ങിയവര്‍ ഇതില്‍പ്പെടുന്നു. ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യു 1250 ജിഎസ് എന്ന ബൈക്ക് ആണ് നടി സ്വന്തമാക്കിയിരിക്കുന്നത്. അഡ്വഞ്ചര്‍ വിഭാഗത്തില്‍ പെടുന്ന ഈ ബൈക്കിന് 28 ലക്ഷം രൂപയാണ് വില. ബൈക്ക് വാങ്ങാനും ഓടിക്കാനുമുള്ള തന്റെ ആഗ്രഹത്തെക്കുറിച്ച് മഞ്ജു വാര്യര്‍ ലൈസന്‍സ് എടുക്കുന്ന വേളയില്‍ പറഞ്ഞിരുന്നു.