ഞാന്‍ ചെറുപ്പമാണെന്നു പറഞ്ഞു പല റോളും മിസ്സായി;ലൗ സീന്‍ അഭിനയിച്ചാല്‍ കൂവും; ഈ പറഞ്ഞ യൂത്ത് കൊണ്ട് ഒരു ഗുണവും എനിക്ക് കിട്ടിയിട്ടില്ല; മനസ്സുതുറന്ന് മമ്മുട്ടി

Malayalilife
ഞാന്‍ ചെറുപ്പമാണെന്നു പറഞ്ഞു പല റോളും മിസ്സായി;ലൗ സീന്‍ അഭിനയിച്ചാല്‍ കൂവും; ഈ പറഞ്ഞ യൂത്ത് കൊണ്ട് ഒരു ഗുണവും എനിക്ക്  കിട്ടിയിട്ടില്ല; മനസ്സുതുറന്ന് മമ്മുട്ടി

ന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രിയായിരുന്നു ഡോ. വൈ എസ് രാജശേഖര റെഡ്ഢിയുടെ ജീവിതം തിരശീലയില്‍ എത്തുന്ന ചിത്രമാണ് 'യാത്ര'.  രണ്ടു ദശാബ്ദങ്ങള്‍ക്ക് ശേഷം തെലുങ്ക് സിനിമ ലോകത്തേക്ക് എത്തുന്ന മമ്മൂട്ടി അദ്ദേഹത്തിന്റെ കരിയറില്‍ ആദ്യമായി അഭിനയിക്കുന്ന പൊളിറ്റിക്കല്‍ ഡ്രാമ കൂടിയാണ് ചിത്രം. ഒരു മുഖ്യമന്ത്രിയുടെ റോള്‍ ചെയ്യുന്നു എന്നതും, നീണ്ട 30 വര്‍ഷങ്ങള്‍ക്ക് ശേഷം സുഹാസിനിക്കൊപ്പം മമ്മൂട്ടി അഭിനയിക്കുന്നു എന്ന പ്രത്യേകത കൂടിയും ചിത്രത്തിനുണ്ട്. 

രണ്ടു ദശാബ്ദങ്ങള്‍ക്ക് ശേഷം തെലുങ്ക് സിനിമ ലോകത്തേക്ക്  മമ്മൂട്ടി എത്തുന്ന സന്തോഷത്തിലാണ് ആരാധകര്‍. ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രിയായിരുന്നു ഡോ. വൈ എസ് രാജശേഖര റെഡ്ഢിയുടെ ജീവിതം തിരശീലയില്‍ എത്തുന്ന യാത്ര എന്ന സിനിമയില്‍ വൈ എസ് രാജശേഖര റെഡ്ഢിയായി എത്തുന്നത് മമ്മുട്ടിയാണ്. മമ്മുട്ടി കരിയറില്‍ ആദ്യമായി അഭിനയിക്കുന്ന പൊളിറ്റിക്കല്‍ ഡ്രാമ കൂടിയാണ് ചിത്രം.തെലുങ്ക്, മലയാളം, തമിഴ് ഭാഷകളിലായി എത്തുന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കൊച്ചിയില്‍ മാരിയേറ്റ് ഹോട്ടലില്‍ വെച്ച് കെ.ജി.എഫ് സിനിമയിലെ നായകനായി മലയാളികള്‍ക്ക് മുന്നിലെത്തിയ യഷ് നിര്‍വഹിച്ചു.
 
 ചടങ്ങിനെത്തിയ മമ്മുട്ടിയുടെ വാക്കുകള്‍ ഫാന്‍സുകാര്‍ കൈയ്യടിയോടെയാണ് സ്വീകരിച്ചത്. തെലുങ്ക് ഭാഷ പഠിച്ചാണ് ഈ സിനിമക്ക് വേണ്ടി ഡബ് ചെയ്തത്. നിങ്ങള്‍ക്ക് വേണ്ടി അല്ലാതെ വേറെ ആര്‍ക്ക് വേണ്ടിയാ ഞാന്‍ സിനിമ അഭിനയിക്കുന്നത്.അത്കൊണ്ട് ഈ സിനിമ  നിങ്ങള്‍ കണ്ടേ മതിയാകൂ എന്നും മമ്മുട്ടി പറഞ്ഞു. യാത്രയില്‍ മമ്മുട്ടിയുടെ കൂടെ എത്തുന്നത്    ഡാഡി ഗിരിജയായി മലയാളികള്‍ക്ക് മുന്നിലെത്തിയ രഖുപതി ബാബു ആണ്. തന്റെ അചഛനായി അഭിനയിക്കുന്ന അദ്ദേഹത്തിനു എന്റെ അത്ര പ്രയം ഇല്ല. താടിമുടിയും നരച്ചു എന്നു ഒള്ളു. ഞാന്‍ പിന്നെ കാണിക്കാത്ത കൊണ്ട് അറിയുന്നില്ല എന്നു മമ്മുട്ടി പറഞ്ഞത് എല്ലാവരേയും ചിരിപ്പിച്ചു.

അമേരിക്കയില്‍ ഈ ചിത്രത്തിന്റെ പ്രീ ലോഞ്ച്് പരിപാടിക്ക് ടിക്കറ്റ് ലേലത്തില്‍ വെക്കുകയും അത് 6.000 ഡോളറിനു വില്‍ക്കുകയും ചെയ്തു. അധികമായി ടിക്കറ്റില്‍ നിന്നും ലഭിച്ച തുക വൈ. എസ് ആര്‍ന്റെ പേരിലുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന സംഘടനക്ക് നല്‍കും എന്ന് അറിയിച്ചിട്ടുണ്ടെന്നും മമ്മുട്ടി ചടങ്ങില്‍ പറഞ്ഞു. ഈ സിനിമക്ക് വേണ്ടി ഞാന്‍ ഒരുപാട് നടന്നു വെയില്‍ കൊണ്ട് കരിവാളിച്ചു.നേതാക്കന്‍മാരുടെ ജീവിതം കഥയായി ഒരുങ്ങുമ്പോള്‍ അതിന്റെ ബുദ്ധിമുട്ടുണ്ടെന്നും മമ്മുട്ടി പറഞ്ഞപ്പോള്‍ അവതാരികയുടെ ചോദ്യമാണ് ഇപ്പോള്‍ ഫാന്‍സുകാര്‍ ഏറ്റെടുത്തിരിക്കുന്നത്. ഇത്രയും നടന്നു വെയില്‍ കൊണ്ടിട്ടും എങ്ങിനെ ഈ ഗ്രാമര്‍ ഇപ്പോഴും നിലനില്‍ക്കുന്നു ഇനിയെങ്കിലും അത് പറഞ്ഞുകൂടെ.അപ്പോഴാണ് മമ്മുട്ടിയുടെ കിടിലന്‍ മറുപടി എത്തിയത്.   എല്ലാവരും ഞാന്‍ ചെറുപ്പമാണെന്നു പറഞ്ഞു പല റോളും മിസ്സായി. ഞാന്‍ ലൗ സീന്‍ അഭിനയിച്ചാല്‍ കൂവും. ഈ പറഞ്ഞ യുത്ത് കൊണ്ട് ഒരു ഗുണം എനിക്കിത് വരെ കിട്ടിയിട്ടില്ല...അത് കൊണ്ട്   ഞാന്‍ ആ രഹസ്യം ഇപ്പോള്‍ പറയുന്നില്ല. എന്നായിരുന്നു താരത്തിന്റെ മറുപടി.

ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി പദവിയിലേക്ക് എത്തിച്ച ഒരു വേനല്‍ക്കാലത്തെ കാല്‍നട യാത്രയാണ് ചിത്രത്തിന്റെ ആധാരം. ചിത്രം ഫെബ്രുവരി 8ന് തിയേറ്ററുകളില്‍ എത്തും. കെ.ആര്‍ ഇന്‍ഫോടൈന്മെന്റും ഗ്ലോബല്‍ യുണൈറ്റഡ് മീഡിയയും ചേര്‍ന്നാണ് സിനിമ കേരളത്തിലെ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തിക്കുന്നത്.

mammootty-said-about-the-secret-of-beauty-at-yathra-trailer-launch

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES