വിവാഹത്തോടെ മലയാളത്തില്‍ നിന്നും ഇടവേളയെടുത്ത് കന്നഡയില്‍ സജീവമായിരിക്കയാണ് നടി ഭാവന. തന്റെ ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ പങ്കുവയ്ക്കുന്ന താരത്തിന്റെ പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുക്കുന്നത്. ലേബല്‍ എം ഡിസൈന്‍സിന്റെ മനോഹര വസ്ത്രങ്ങളില്‍ തിളങ്ങുന്ന ഭാവനയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ദിവസം കഴിയും തോറും ഭാവന കൂടുതല്‍ സുന്ദരി ആയി മാറുന്നുവെന്നാണ് ചിത്രം കണ്ട ആരാധകര്‍ പറയുന്നത്.
കമല്‍ സംവിധാനം ചെയ്ത നമ്മളിലൂടെ സിനിമയിലേക്കെത്തി തെന്നിന്ത്യയിലെ മുന്‍നിരനായികമാരില്‍ ഒരാളായി മാറിയ ആളാണ് ഭാവന. വളരെ ചെറിയ പ്രായത്തില്‍ തന്നെ മലയാളത്തില്‍ നായികയായി അരങ്ങേറിയ താരം അഭിനയപ്രാധാന്യമുള്ള ഒട്ടെറെ സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്. കന്നഡ നിര്‍മ്മാതാവ് നവീനുമായുള്ള വിവാഹത്തോടെ സിനിമയില്‍ നിന്നും മാറി നില്‍ക്കുന്ന ഭാവന ഒരിടവേളയ്ക്ക് ശേഷം തെന്നിന്ത്യന്‍ സിനിമയില്‍ സജീവമായിരിക്കയാണ്. വിവാഹശേഷ സിനിമയില്‍ നിന്നും ഇടവേളയെടുത്ത ഭാവന ഗംഭീര തിരിച്ചുവരവാണ് നടത്തിയത്. പണ്ടത്തേതിലും സുന്ദരി ആയിട്ടാണ് താരം പിന്നീട് എത്തിയത്. 96ന്റെ കന്നട റീമേക്കിലൂടെ താരം വീണ്ടും സിനിമയില്‍ സജീവമായി. കന്നടയില്‍ നിരവധി അവസരങ്ങളാണ് താരത്തിനെ തേടിയെത്തിയിരിക്കുന്നത്. തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം ഭാവന ആരാധകരോട് പങ്കുവയ്ക്കാറുണ്ട്.
ഇപ്പോള്‍ ലേബല്‍ എം ഡിസൈന്‍സില്‍ സുന്ദരിയായി താരത്തിന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സഫയര്‍ ബ്ലൂ നിറത്തിലെ അനാര്‍ക്കലിയിലാണ് ഭാവന ഉളളത്. അനാര്‍ക്കലിയുടെ നെക്ക് സൈഡില്‍ നിറയെ ഹാന്‍ഡ് വര്‍ക്കാണ് ചെയ്തിരിക്കുന്നത്. ചെറിയ മെന്യൂട്ട് ഡിസൈന്‍സും ഗ്ലൈയ്‌സിങ് വര്‍ക്ക്‌സുമാണ് അനാര്‍ക്കലിയില്‍ ചെയ്തിരിക്കുന്നത്. കഴുത്തില്‍ ചുവപ്പും പച്ചയും നിറത്തിലെ സ്റ്റോണ്‍സും പേള്‍സും വച്ചാണ് കഴുത്തിലെ ഹാന്‍ഡ് വര്‍ക്ക്‌സ് ചെയ്തിരിക്കുന്നത്. വളയോ മാലയോ ഒന്നും അണിഞ്ഞിട്ടില്ല. കാതില്‍ ചുവന്ന കല്ലുവച്ച വട്ടത്തില്‍ ഒരു പൊട്ടും വിരലില്‍ മോതിരവും ധരിച്ചിട്ടുണ്ട്. പീച്ചും ആകാശനീലയും നിറത്തിലെ അനാര്‍ക്കലിയും വയലറ്റും ചുവപ്പും നിറങ്ങളിലെ ലെഹങ്കയുമൊക്കെ അണിഞ്ഞുളള നിരവധി ചിത്രങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. സിംപിള്‍ ലുക്കിലാണ് ഭാവന ചിത്രങ്ങളിലുളളത്. സിംപിള്‍ ആന്‍ഡ് ബ്യൂട്ടിഫുള്‍ ലുക്കിലെ താരത്തിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുക്കുന്നത്.
2018 ജനുവരി 22നായിരുന്നു സിനിമാ നിര്‍മ്മാതാവും ബിസിനസ്സുകാരനുമായ നവീനുമായുള്ള ഭാവനയുടെ വിവാഹം. ഭാവന അഭിനയിച്ച റോമിയോ എന്ന കന്നഡ സിനിമയുടെ പ്രൊഡ്യൂസറായിരുന്നു നവീന്‍. നവീനും കുടുംബത്തോടുമൊപ്പം ഭാവന ബാംഗ്ലൂരാണ് ഇപ്പോള്‍ താമസം. മലയാള സിനിമകള്‍ കമ്മിറ്റ് ചെയ്തില്ലെങ്കിലും ഭാവനയ്ക്ക് കന്നടയില്‍ കൈനിറയെ സിനിമകളുണ്ട്. ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ നടി സജീവമാണ്. തന്റെ പുതിയ ചിത്രങ്ങളും അപ്‌ഡേറ്റ്‌സുകളും താരം ആരാധകരോട് പങ്കുവയ്ക്കാറുണ്ട്.