മലയാള സിനിമയിലെ യാതൊരു താരജാടയും ഇല്ലാത്ത നടനാണ് കുഞ്ചാക്കോ ബോബന്‍. ചാക്കോച്ചന്റെ സ്വതസിദ്ധമായ തമാശകളും ചിരിയുമാണ് അദ്ദേഹത്തെ എന്നും ആരാധകര്‍ക്ക് പ്രിയങ്കരനാക്കുന്നത്. പലപ്പോഴും ചക്കോച്ചന്റെ തമാശ നിറഞ്ഞ ചിത്രങ്ങളും വീഡിയോകളും വൈറലാകാറുണ്ട. ലാല്‍ജോസിന്റെ തട്ടിന്‍പുറത്ത് അച്യുതന്‍ എന്ന ചിത്രത്തിലെ തമാശ നിറഞ്ഞ ഒരു വീഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്.
മലയാളത്തിലെ ചോക്ലേറ്റ് നായകന്‍ എന്നറിയപ്പെടുന്ന നടനാണ് കുഞ്ചാക്കോ ബോബന്‍. ജനശ്രദ്ധ ചിത്രങ്ങളായ നിറം, മഴവില്ല്, മയില്‍പീലിക്കാവ് തുടങ്ങിയ ചിത്രങ്ങളാണ് ചാക്കോച്ചന് അത്തരത്തില്‍ ഒരു പരിവേഷം നേടി കൊടുത്തത്. മലയാളത്തിലെ ഇപ്പോഴത്തെ മുന്‍നിര നായകന്മാരില്‍ ഒരാളായിട്ടും അതിന്റെ യാതൊരു താരജാടയും ഇല്ലാത്ത ആളാണ് ചാക്കോച്ചന്‍. തമാശ നിറഞ്ഞ സംസാരമാണ് താരത്തെ എല്ലാവര്‍ക്കും പ്രിയങ്കരനാക്കിയത്. സിനിമയിലും ലൊക്കേഷനിലും താരം വളരെ സൗഹൃദപരമായാണ് ഇടപഴകുന്നത്. ഇപ്പോള്‍ ലാല്‍ജോസിന്റെ തട്ടിന്‍പുറത്ത് അച്യുതന്‍ എന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള ചാക്കോച്ചന്റെ തമാശകളാണ് ആരാധകരില്‍ ചിരിനിറയ്ക്കുന്നത്. ലൊക്കേഷനിലെ ചാക്കോച്ചന്റെ ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ചിത്രത്തിന്റെ നാല് ദിവസത്തെ തുടര്‍ച്ചയായ ചിത്രീകരണം കഴിഞ്ഞ് വിശ്രമിക്കുന്ന പ്രൊഡക്ഷന്‍ ബോയ്ക്ക് കുഞ്ചാക്കോ പണികൊടുക്കാന്‍ ശ്രമിക്കുന്ന വീഡിയോ ആണ് വൈറലായിരിക്കുന്നത്. കുളത്തിന്റെ അരികില്‍ വിശ്രമിക്കുന്ന പ്രൊഡക്ഷന്‍ ബോയ്യെ കുളത്തിലേയ്ക്ക് കല്ലെറിഞ്ഞ് ഉണര്‍ത്താനുള്ള ശ്രമത്തിലായിരുന്നു ചാക്കോച്ചന്‍. കല്ലെറിഞ്ഞ് കുളത്തില്‍ ശബ്ദമുണ്ടാക്കിയെങ്കിലും പ്രൊഡക്ഷന്‍ ബോയ് യെ ഞെട്ടിക്കാമെന്ന കുഞ്ചാക്കോയുടെ ശ്രമം വിജയിച്ചില്ല. കുളത്തിലെ ശബ്ദം കേട്ട് തിരിഞ്ഞ് കിടന്ന് ഉറങ്ങുകയായിരുന്നു പ്രൊഡക്ഷന്‍ ബോയ്.
ഒടുവില്‍ പരാജയം സമ്മതിച്ച താരം പ്രൊഡക്ഷന്‍ ബോയ് യുടെ മുതുകില്‍ കൈവച്ച് നന്നായി ഉറങ്ങിക്കോയെന്നും പറഞ്ഞ് പിന്‍വാങ്ങുന്നതാണ് വീഡിയോ. ഫോട്ടോഗ്രാഫര്‍ മഹാദേവന്‍ തമ്പിയാണ് ചാക്കോച്ചന്റെ രസകരമായ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. കണ്ണൂരാണ് തട്ടിന്‍പുറത്ത് അച്യുതന്റെ ഷൂട്ടിങ് പുരോഗമിച്ചു കൊണ്ടിരിക്കുന്നത്. കവലയിലെ കടയില്‍ ജോലി ചെയ്യുകയും ക്ഷേത്രകാര്യങ്ങളിലും സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും സജീവമായി നില്‍ക്കുകയും ചെയ്യുന്ന അച്യുതന്‍ എന്ന യുവാവിന്റെ കഥയാണ് ചിത്രം പറയുന്നത്.