ഫഹദ് ഫാസില്‍, ഷൈന്‍ നിഗം, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി എന്നിവരെ പ്രധാന കഥാപത്രങ്ങളാക്കി നവാഗതനായ മധു സി നാരായണന്‍ ഒരുക്കുന്ന കുമ്പളങ്ങി നൈറ്റ്‌സിന്റെ ട്രെയിലര്‍ പുറത്തിറങ്ങി.കട്ട ലോക്കല്‍ കുമ്പളങ്ങി സിനിമയായിരിക്കും ചിത്രം എന്ന സൂചനയാണ് ട്രെയിലര്‍ തരുന്നത്.
ദിലീഷ് പോത്തന്‍, നസ്രിയ നസീം, ശ്യാംപുഷ്‌കരന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ദേശീയ അവാര്‍ഡ് നേടിയ ശ്യാം പുഷ്‌കരനാണ് ചിത്രത്തിന്റെ തിരക്കഥ. സെഞ്ചുറി ഫിലിംസ് വിതരണം ചെയ്യുന്ന ചിത്രം ഫെബ്രുവരി ഏഴിന് തീയേറ്ററുകളിലെത്തും. ഫഹദ് ഫാസില്‍ നെഗറ്റീവ് വേഷത്തിലായിരിക്കും എത്തുക എന്ന് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ തന്നെ വെളിപ്പെടുത്തിയിരുന്നു.
പ്രണയവും സൗഹൃദവും അതിലൂടെ ഉടലെടുക്കുന്ന പ്രശ്‌നങ്ങളുമാണ് കുമ്പളങ്ങി നൈറ്റിസ് പറയുന്നത്. ഷൈജു ഖാലിദ് ചായാഗ്രഹണവും സൈജു ശ്രീധരന്‍ എഡിറ്റിംഗും നിര്‍വഹിക്കുന്നു.