Latest News

മെട്രോ സ്റ്റേഷനുകളില്‍ എത്താന്‍ വേണ്ടി വാട്ടര്‍ മെട്രോയുടെ സൗകര്യം ഒരുക്കണം; സബ്സിഡി വഴി ലഭ്യമാകുന്ന രീതിയില്‍ ''ഓരോ വീട്ടില്‍ ഓരോ ബോട്ട്'' എന്ന പദ്ധതി ഉടനെ ആരംഭിക്കണം; നടി കൃഷ്ണ പ്രഭ വെള്ളക്കെട്ടിനെതിരെ കുറിച്ചത്

Malayalilife
 മെട്രോ സ്റ്റേഷനുകളില്‍ എത്താന്‍ വേണ്ടി വാട്ടര്‍ മെട്രോയുടെ സൗകര്യം ഒരുക്കണം; സബ്സിഡി വഴി ലഭ്യമാകുന്ന രീതിയില്‍ ''ഓരോ വീട്ടില്‍ ഓരോ ബോട്ട്'' എന്ന പദ്ധതി ഉടനെ ആരംഭിക്കണം; നടി കൃഷ്ണ പ്രഭ വെള്ളക്കെട്ടിനെതിരെ കുറിച്ചത്

നത്തമഴയെ തുടര്‍ന്ന് വെള്ളക്കെട്ടില്‍ മുങ്ങിയ കൊച്ചിയുടെ അവസ്ഥ സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവച്ച് നടി കൃഷ്മ പ്രഭ. കൊച്ചിയില്‍ പലയിടത്തും റോഡുകളില്‍ മുഴുവനും വെള്ളമായതുകൊണ്ട് ''ഓരോ വീട്ടില്‍ ഓരോ ബോട്ട്'' എന്ന പദ്ധതി ഉടനെ ആരംഭിക്കണമെന്നാണ് കൃഷ്ണ പ്രഭ പരിഹാസ രൂപേണ കുറിച്ചത്. നടിയുടെ പോസ്‌ററിന് നിരവധി പേരാണ് പിന്തുണ അറിയിച്ചത്.

കുറിപ്പ് ഇങ്ങനെ:

'ബഹുമാനപ്പെട്ട അധികാരികളോട്, കൊച്ചിയില്‍ പലയിടത്തും റോഡുകളില്‍ മുഴുവനും വെള്ളമായതുകൊണ്ട് സാധാ മെട്രോയും വാട്ടര്‍ മെട്രോയും തമ്മില്‍ എത്രയും പെട്ടന്ന് ബന്ധിപ്പിക്കണം!

മെട്രോ സ്റ്റേഷനുകളില്‍ എത്താന്‍ വേണ്ടി വാട്ടര്‍ മെട്രോയുടെ സൗകര്യം ഒരുക്കണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു. അല്ലെങ്കില്‍ സബ്സിഡി വഴി ലഭ്യമാകുന്ന രീതിയില്‍ 'ഓരോ വീട്ടില്‍ ഓരോ ബോട്ട്' എന്ന പദ്ധതി ഉടനെ ആരംഭിക്കണം.

വര്‍ഷങ്ങളായി ഈ അവസ്ഥയ്ക്ക് ഒരു മാറ്റമില്ലാത്തത് കുറച്ച് കഷ്ടം തന്നെ. ആര് ഭരിച്ചാലും ഇതിനൊരു മാറ്റം വരുമെന്ന് തോന്നുന്നില്ല. നമ്മുടെ വിധി! അല്ലാതെ എന്ത് പറയാനാണ്'.- താരം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

 

Read more topics: # കൃഷ്മ പ്രഭ
krishna prabha FB POST About rain

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES