രാഷ്ട്രീയപ്രവര്‍ത്തകനും അഭിനേതാവുമായ കൃഷ്ണകുമാര്‍ സോഷ്യല്‍ മീഡിയയിലും തിളങ്ങി നില്‍ക്കുന്ന താരമാണ്. താരത്തിന്റെ കുടുംബവും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. നാല് പെണ്‍മക്കളുടെ പിതാവായതിന്റെ പേരില്‍ നിരന്തരം പരിഹസിക്കപ്പെട്ടിരുന്ന താരം പിന്നീട് അവരുടെ പേരില്‍ അറിയപ്പെട്ടു തുടങ്ങിയത്. എല്ലാവരും അവരുടെ വിശേഷങ്ങളും സന്തോഷങ്ങളും യാത്രാചിത്രങ്ങളുമെല്ലാം അതിലൂടെ പങ്കിടാറുണ്ട്. താരപുത്രിമാരുടെ എല്ലാ ചിത്രങ്ങളും തരംഗമായി മാറാറുമുണ്ട്. അച്ഛന്റെ സ്‌നേഹത്തെക്കുറിച്ച് മക്കള്‍ പറഞ്ഞതൊക്കെയും വൈറലായി മാറിയിട്ടുണ്ട്.
ഇപ്പോഴിതാ സോഷ്യല്‍ മീഡിയ പേജുകളിലൂടെ കൃഷ്ണ കുമാര്‍ എഴുതിയൊരു കുറിപ്പ് വൈറലായി മാറുകയാണ്. സിനിമയിലും രാഷ്ട്രീയത്തിലും സജീവമാണെങ്കിലും രണ്ടിടത്തും വലുതായി ഒന്നും സംഭവിക്കുന്നില്ല. അതിന്റെ നിരാശയും ദുഃഖവും തന്നെ തെല്ലും ബാധിക്കുന്നില്ലെന്നാണ് താരം കുറിക്കുന്നത്. ഒപ്പം നാലു മക്കളുടെ കുഞ്ഞുനാളിലെ ചിത്രവും വളര്‍ന്നതിനു ശേഷമുള്ള ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്.
'ഹാപ്പിനെസ്സ് ബ്രിങ്‌സ് സക്‌സസ്'... സന്തോഷമാണ് വിജയം കൊണ്ട് വരുന്നത് ..ആരോ പറഞ്ഞതാണെങ്കിലും അത് ശരിയാണെന്ന് തോന്നിയിട്ടുണ്ട്.. അനുഭവവും അതാണ്.. കാരണം വന്‍വിജയം നേടിയ ചിലരുമായി അടുത്തപ്പോള്‍ അവര്‍ സന്തുഷ്ടരല്ല.. തികച്ചും നിരാശരാണ്..
പലപ്പോഴും നമ്മള്‍ വിചാരിക്കുന്നതുപോലെ ജീവിതം പോകണമെന്നില്ല. അപ്പോഴും നമ്മള്‍ നമ്മുടെ അനുഗ്രഹങ്ങളെ പറ്റി ആലോചിക്കാന്‍ തുടങ്ങിയാല്‍ ഉടനെ സമാധാനം കിട്ടും. സന്തോഷവും.. ഇപ്പോള്‍ ജീവിതത്തിന്റെ കൂടുതല്‍ സമയവും ചിലവഴിക്കുന്നത് രണ്ടു മേഖലകളിലാണ്. സിനിമയിലും രാഷ്ട്രീയത്തിലും.. രണ്ടിടത്തും വലുതായി ഒന്നും സംഭവിക്കുന്നില്ല...നിരാശ, ദുഃഖം ഇതിന്റെ ഒന്നും അടുത്തുകൂടി പോലും പോകാന്‍ എനിക്ക് താല്പര്യം ഇല്ലാത്തതിനാല്‍ യാത്ര, വായന അങ്ങിനെ ചില പരിപാടികളിലൂടെ സന്തോഷം കണ്ടെത്തും.
എന്നാലും ചില സമയത്തു വെറുതെ ഇരിക്കേണ്ടി വരും.. ആ സമയങ്ങളിലെ ഇഷ്ടവിനോദം പഴയ ഫോട്ടോസ് തിരയുക, കണ്ടു രസിക്കുക.. ഇന്ന് തിരഞ്ഞപ്പോള്‍ കണ്ട മൂന്ന് ചിത്രങ്ങള്‍.. മനസ്സിന് സുഖം തന്ന മക്കളുടെ ചിത്രങ്ങള്‍.. അവര്‍ ജനിച്ചു, വളര്‍ന്നു, ആരോഗ്യത്തോടെ അവരോടൊപ്പം ഇത്രയും കാലം ജീവിക്കാന്‍ സാധിച്ചു.. ആരോഗ്യം, അതും ഒരു അനുഗ്രഹമാണ്.... വെറുതെ ഡല്‍ഹിയില്‍ ഇരിക്കുന്ന ഈ സമയം ഞാന്‍ ഈ ചിത്രങ്ങള്‍ തന്ന ചിന്ത എനിക്ക് സന്തോഷം തന്നു.... ഇത് വായിക്കുന്ന നിങ്ങളും സന്തുഷ്ടരാണെന്ന് വിശ്വസിക്കുന്നു.. ഏതു കാര്യത്തിനിറങ്ങുമ്പോഴും എത്ര പ്രതിസന്ധിയിലാണെങ്കിലും സന്തോഷം കണ്ടെത്തി മുന്നേറുക.. നിങ്ങളുടെ സന്തോഷം നിങ്ങള്‍ക്ക് വിജയം കൊണ്ടുവരും...'' എന്നാണ് കൃഷ്ണകുമാര്‍ ചിത്രങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍.
നായകനായും വില്ലനായിട്ടുമൊക്കെ മലയാള സിനിമയില്‍ നിറഞ്ഞ് നില്‍ക്കുന്ന താരമാണ് കൃഷ്ണ കുമാര്‍. കാശ്മീരം എന്ന സിനിമയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് ഒരുപാട് സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. എല്ലാം ശ്രദ്ധിക്കപ്പെട്ടതോടെ താരമൂല്യവും ഉയര്‍ന്നു. സീരിയലുകളിലും താരം സജീവമായിട്ടുണ്ട്. ഭാര്യയും നാല് പെണ്‍മക്കളുമടങ്ങുന്ന കുടുംബത്തിലെ ഏക ആണ്‍തരിയും കൃഷ്ണ കുമാറാണ്. മുന്‍പൊക്കെ ഇതിന്റെ പേരില്‍ പരിഹസിക്കപ്പെട്ടിരുന്ന താരം മക്കളൊക്കെ വളര്‍ന്ന് സ്വന്തമായി ബിസിനസും അഭിനയത്തിലുമൊക്കെ തിളങ്ങി നില്‍ക്കാന്‍ തുടങ്ങിയതോടെ പലരുമത് അഭിമാനമാണെന്ന തരത്തിലും കുറിച്ചു തുടങ്ങി.
മൂത്തമകള്‍ അഹാന കൃഷ്ണ മലയാളത്തിലെ മുന്‍നിര യുവനടിമാരില്‍ ഒരാളാണ്. രണ്ടാമത്തെ മകള്‍ ദിയ വിവാഹിതയായെങ്കിലും ഇന്‍ഫ്ളുവന്‍സറായിട്ടും ബിസിനസുകാരിയായിട്ടുമൊക്കെ തിളങ്ങി നില്‍ക്കുകയാണ്. മറ്റ് മക്കളും ഇതുപോലെ സ്വന്തമായി യൂട്യൂബ് ചാനലും വിദ്യാഭ്യാസവുമൊക്കെയായി സജീവമാണ്. എല്ലാത്തിനും പിന്തുണയായി കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധുവാണ്. മക്കളുടെ എല്ലാ ആവശ്യങ്ങള്‍ക്കും സിന്ധു മുന്നില്‍ തന്നെയുണ്ട്.