Latest News

പ്രണയത്തിന്റെയും നര്‍മ്മത്തിന്റെയും പശ്ചാത്തലത്തില്‍ നാട്ടിന്‍പുറത്തെ മാന്ത്രികന്റെ കഥ പറയുന്ന കട്ടപ്പാടത്തെ മാന്ത്രികന്‍; ഫസ്റ്റ് ലുക്ക് പുറത്ത്

Malayalilife
 പ്രണയത്തിന്റെയും നര്‍മ്മത്തിന്റെയും പശ്ചാത്തലത്തില്‍ നാട്ടിന്‍പുറത്തെ മാന്ത്രികന്റെ കഥ പറയുന്ന കട്ടപ്പാടത്തെ മാന്ത്രികന്‍; ഫസ്റ്റ് ലുക്ക് പുറത്ത്

പ്രണയത്തിന്റെയും നര്‍മ്മത്തിന്റെയും പശ്ചാത്തലത്തില്‍ നാട്ടിന്‍പുറത്തെ മാന്ത്രികന്റെ കഥ പറയുന്ന -കട്ടപ്പാടത്തെ മാന്ത്രികന്‍ എന്ന സിനിമയുടെ ഫസ്റ്റ് പോസ്റ്റര്‍ പുറത്തിറങ്ങി. ചിത്രം തിയ്യേറ്റര്‍ റിലീസിന് തയ്യാറായി.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നിരവധി പ്രശസ്തരുടെ  സോഷ്യല്‍ മീഡിയയിലൂടെ റിലീസ് ചെയ്തു. വിനോദ് കോവൂരും സുമിത്ത് എം.ബിയുമാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.നിരവധി ഷോര്‍ട്ട് ഫിലിമുകളും ഡോക്യുമെന്ററികളും ഒരുക്കി ശ്രദ്ധേയനായഫൈസല്‍ ഹുസൈന്‍ കഥയും തിരക്കഥയും എഴുതി സംവിധാനവും ചെയ്യുന്ന ആദ്യ ചിത്രം കൂടിയാണ് 'കടപ്പാടത്തെ മാന്ത്രികന്‍'. അല്‍ അമാന പൊഡക്ഷക്ഷന്‍സിന്റെ ബാനറില്‍ നജീബ് അല്‍ അമാനയാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

ശിവജി ഗുരുവായൂര്‍,നീമാ മാത്യു, പ്രിയ ശ്രീജിത്ത്, വിജയന്‍ കാരന്തൂര്‍, ഷുക്കൂര്‍ വക്കീല്‍,ഫാറൂഖ് മലപ്പുറം,തേജസ്സ്,നിവിന്‍ തുടങ്ങിയവര്‍ പ്രധാന വേഷത്തില്‍ എത്തുന്നു.പാലക്കാടും വയനാടും കോഴിക്കോടുമായി ചിത്രീകരണം  പൂര്‍ത്തിയാക്കിയ കട്ടപ്പാടത്തെ മാന്ത്രികനില്‍ മലയാളത്തിലെ പ്രമുഖ താരങ്ങള്‍ക്കൊപ്പം എണ്‍മ്പതോളം നവാഗതരും അണിനിരക്കുന്നുണ്ട്.

ബെഞ്ചില്‍ താളമിട്ട് വൈറലായ വയനാട് കാട്ടികുളത്തെ അഭിജിത്ത് ആദ്യമായി അഭിനയിക്കുന്ന സിനിമ എന്ന രീതിയില്‍ കട്ടപ്പാടത്തെ മാന്ത്രികന്‍   നേരത്തെ തന്നെ വാര്‍ത്തയില്‍ ഇടം പിടിച്ചിരുന്നു.അഭിജിത്തിനൊപ്പം വൈറല്‍ വീഡിയോയില്‍ ഉണ്ടായിരുന്ന അഞ്ചന ടീച്ചര്‍ ഈ സിനിമയില്‍അതി മനോഹരമായ ഒരു ഗാനവും ആലപിക്കുന്നുണ്ട്.

സിബു സുകുമാരനാണ് ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കുന്നത്. ക്യാമറ ചലിപ്പിക്കുന്നത് പ്രബീഷ് ലിന്‍സി .  വി.പി.ശ്രീകാന്ത് നായരുടെയും നെവിന്‍ ജോര്‍ജിന്റെയും വരികള്‍ക്ക് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത് സിബു സുകുമാരനും, മിഥുലേഷ് ചോലക്കലും ചേര്‍ന്നാണ്.പ്രോജക്റ്റ് കോഡിനേറ്റര്‍ സലാം ലെന്‍സ് വ്യൂ .വിതരണം മൂവി മാര്‍ക്ക്.
പി ആര്‍ ഓ എം കെ ഷെജിന്‍.

kattapadathe mantrikan

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES