കന്നഡ നടന്‍ കിച്ച സുധീപിന്റെ അമ്മ സരോജ സഞ്ജീവ് അന്തരിച്ചു. 86 വയസായിരുന്നു. വാര്‍ദ്ധക്യസഹജമായ ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം.
ഏറെ നാളുകളായി ഇവര്‍ അനാരോഗ്യം കാരണം ചികിത്സയില്‍ കഴിയുകയായിരുന്നു. ബാംഗ്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു ഇവര്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നത്.ബംഗളൂരിലെ ജയാ നഗറിലെ അപ്പോളോ ആശുപത്രിയില്‍ ആയിരുന്നു ഇവര്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നത്.
വാര്‍ദ്ധക്യ സംബന്ധമായ ആരോഗ്യപ്രശ്‌നങ്ങള്‍ കാരണമായിരുന്നു ഇവര്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നത്. കഴിഞ്ഞ രാത്രി ആരോഗ്യനില ഗുരുതരമായി മാറുകയായിരുന്നു. കര്‍ണാടക ഉപ മുഖ്യമന്ത്രി ഡികെ ശിവകുമാര്‍ ഇദ്ദേഹത്തിന്റെ അമ്മ സരോജയുടെ മരണത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്. സമൂഹമാധ്യമമായ എക്‌സില്‍ ആയിരുന്നു ഇദ്ദേഹം ആദരാഞ്ജലി കുറിപ്പുകള്‍ പങ്കുവെച്ചത്.
അതേസമയം ഇദ്ദേഹത്തിന്റെ അടുത്ത സിനിമ മാക്‌സ് ആണ്. സിനിമയുടെ സംവിധായകനും ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് രംഗത്ത് എത്തിയിട്ടുണ്ട്. ഇതുകൂടാതെ സിനിമ മേഖലയില്‍ നിന്നും രാഷ്ട്രീയ മേഖലയില്‍ നിന്നും നിരവധി പ്രമുഖര്‍ ആണ് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് ഇപ്പോള്‍ രംഗത്തെത്തി കൊണ്ടിരിക്കുന്നത്. അമ്മയുമായി സുദീപ് നല്ല അടുപ്പം സൂക്ഷിച്ചിരുന്നു. മാതൃദിനത്തിലും അമ്മയുടെ ജന്മദിനത്തിലും എല്ലാം അമ്മയ്ക്ക് ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് ഇദ്ദേഹം എത്തിയിരുന്നു.