Latest News

നമ്മള്‍ വേണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് പവര്‍ഗ്രൂപ്പുകളാണ്; നമ്മുടെ കൈയില്‍ കഴിവുണ്ടെന്ന് പറഞ്ഞിട്ട് കാര്യമില്ല;വെള്ള നിറം ഇന്നെനിക്ക് മാരണമായി മാറിയിരിക്കുന്നു; മാര്‍ക്കോസ് പറയുന്നത്

Malayalilife
നമ്മള്‍ വേണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് പവര്‍ഗ്രൂപ്പുകളാണ്; നമ്മുടെ കൈയില്‍ കഴിവുണ്ടെന്ന് പറഞ്ഞിട്ട് കാര്യമില്ല;വെള്ള നിറം ഇന്നെനിക്ക് മാരണമായി മാറിയിരിക്കുന്നു; മാര്‍ക്കോസ് പറയുന്നത്

നീണ്ട 15 വര്‍ഷങ്ങള്‍ക്ക് ശേഷം ഗായകന്‍ കെ.ജി. മാര്‍ക്കോസ് വീണ്ടും മലയാളത്തില്‍ എത്തിയ ചിത്രമായിരുന്നു പ്രേമലു' 'തെലങ്കാന ബൊമ്മലു' എന്നു പേരുള്ള ഗാനം ആണ് ചിത്രത്തില്‍ കെ.ജി. മാര്‍ക്കോസാണ് ആലപിച്ചത്. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടുകളും പിന്നാലെയുള്ള സിനിമാ ലോകത്തെ വിവരങ്ങളും പുറത്ത് വരുന്നതിനിടെ മാര്‍ക്കോസ് പങ്ക് വച്ചിട്ടുള്ള വാക്കുകളും ഇപ്പോള്‍ ചര്‍ച്ചയാകുകയാണ്.

സിനിമയില്‍ പവര്‍ഗ്രൂപ്പ് ഉണ്ടെന്ന് പറയുന്നത് ഒരുപരിധി വരെ ശരിയാണെന്ന് ഗായകന്‍ മാര്‍ക്കോസ് പങ്ക് വച്ചത്.40 വര്‍ഷത്തിന് മുകളിലുള്ള തന്റെ അനുഭവത്തില്‍ സിനിമയില്‍ ഇതെല്ലാം ഉണ്ടായിരുന്നുവെന്നാണ് മനസിലാക്കുന്നതെന്ന് മാര്‍ക്കോസ് പറഞ്ഞു. ഇതൊരു പ്രത്യേക ലോകമാണ്. നമ്മള്‍ വേണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് അത്തരം പവര്‍ഗ്രൂപ്പുകളാണ്. നമ്മുടെ കൈയില്‍ കഴിവുണ്ടെന്ന് പറഞ്ഞിട്ട് കാര്യമില്ലെന്നും മാര്‍ക്കോസ് വ്യക്തമാക്കി.

''ഞാന്‍ വന്നകാലം മുതല്‍ ഈ നിമിഷം വരെയും യേശുദാസിനെ അനുകരിക്കുന്നു എന്ന വിമര്‍ശനം കേള്‍ക്കുകയാണ്. പാട്ടു പാടിക്കുന്നവരും നിരൂപകരുമെല്ലാം എന്നെ കുറിച്ച് പറഞ്ഞത് ഇക്കാര്യമാണ്. മലയാളത്തില്‍ എടുത്തുനോക്കുവാണെങ്കില്‍, പഴയ കുറേ വിഗ്രഹങ്ങളെ തന്നെയാണ് ഇന്നും പുനപ്രതിഷ്ഠിച്ചുകൊണ്ടിരിക്കുന്നത്. നമ്മള്‍ എത്ര നന്നായിട്ട് ചെയ്താലും അളവുകോല്‍ എന്ന് പറയുന്നത് യേശുദാസാണ്. യേശുദാസിനെ പോലെ പാടിയോ? യേശുദാസിനേക്കാള്‍ നന്നായി പാടിയോ? എന്നൊക്കെയാണ് നോക്കുന്നത്. എന്നിട്ട് അതുപോലെ പാടിയാലോ? അപ്പോള്‍ പറയും യേശുദാസിനെ അനുകരിക്കുന്നുവെന്ന്.

യേശുദാസിനെ എന്താ അനുകരിക്കാന്‍ കൊള്ളില്ലേ? നമ്മുടെ ചുറ്റുപാടുമുള്ളവരേയല്ലേ നമ്മള്‍ ആദ്യം പഠിക്കുക. ഇവരുടെയൊക്കെ സ്വാധീനം നമ്മളിലുണ്ട്. അനുകരിക്കുന്നില്ല എന്നൊക്കെ പറയുന്നത് വെറുതെയാണ്. വെള്ളയായിരുന്നു എന്റെ ജീവിതത്തിലെ വില്ലന്‍. വെള്ള വസ്ത്രം മറ്റുള്ളവര്‍ ധരിക്കുമ്പോള്‍ പ്രശ്‌നമില്ല. മാര്‍ക്കോസ് ധരിക്കുമ്പോള്‍ മാത്രേമേയുള്ളൂ. വെള്ള എനിക്കൊരു മാരണമായി മാറിയിരിക്കുകയാണ്. '- മാര്‍ക്കോസിന്റെ വാക്കുകള്‍.

k g markose about movie

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES