ഫഌവഴ്സില് സംപ്രേക്ഷണം ചെയ്ത സീരിയല്‍ വലിയ ഹിറ്റായിരുന്നു. സീത- ഇന്ദ്രന്‍ ജോഡികളാണ് സീരിയലിനെ മികച്ച രീതിയില്‍ മുന്നോട്ടുകൊണ്ടു പോയത്. സീരിയലിലെ കരുത്തുറ്റ കഥാപാത്രമായി ശ്രദ്ധനേടുമ്പോഴും സിനിമയില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്ത് സജീവയായിരുന്നു താരം. സിനിമയ്‌ക്കൊപ്പം തന്നെ ഷോര്‍ട്ട്ഫിലിമുകളിലും വെബ്‌സീരിസിലുമൊക്കെ സ്വാസിക അഭിനയിക്കാറുണ്ട്. എന്നാലിപ്പോള്‍ ഏഴുവര്‍ഷങ്ങള്‍ക്ക് മുമ്പ് വൈറലായി മാറിയ കുളിസീന്‍ എന്ന ഷോര്‍ട്ട്ഫിലിമിന്റെ രണ്ടാം ഭാഗത്തില്‍ അഭിനയിക്കാന്‍ ഒരുങ്ങുകയാണ് പ്രേക്ഷകരുടെ പ്രിയപ്പെട്ട സീത. ആര്‍ ജെ മാത്തുക്കുട്ടിയും വൈഗയും അഭിനയിച്ച് തരംഗമായ ഷോര്‍ട്ട്ഫിലിം ആയിരുന്നു കുളിസീന്‍. കുളിസീന്‍ കാണാന്‍ പോകുന്ന യുവാവിന്റെ കഥയാണ് ഷോര്‍ട്ട്ഫിലിം പറഞ്ഞത്. ആദ്യഭാഗം സംവിധാനം ചെയ്ത രാഹുല്‍ കെ ഷാജിയാണ് കുളിസീന്‍ രണ്ടാം ഭാഗവുമായി എത്തുന്നത്. 'മറ്റൊരു കടവില്‍' എന്ന പേരിലാണ് രണ്ടാം ഭാഗം പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തുക. സീതയായി വന്ന് മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ സ്വാസികയും സംവിധായകന്‍ ജൂഡ് ആന്റണിയും ആണ് ഇത്തവണ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുക.സിനിമാ താരം അല്‍താഫ് മനാഫും ചിത്രത്തിലുണ്ട്. സീത പരമ്പരയ്ക്ക് ശേഷം തങ്ങളുടെ പ്രിയപ്പെട്ട താരത്തെ വീണ്ടും കാണാന്‍ ആകുന്നതിന്റെ സന്തോഷത്തിലാണ് പ്രേക്ഷകര്‍. ഞങ്ങളുടെ സീത ചേച്ചിയ്ക്ക് ഇന്ദ്രേട്ടന്‍ മതിയാരുന്നു എന്നും ആവശ്യം ഉയര്‍ന്നുണ്ട്. എന്തായാലും സീത ചേച്ചി കൈവയ്ക്കുന്ന സീന്‍ അല്ലെ മോശമാകാന്‍ തരമില്ല. ഏത് കുളിസീനായാലും കൊടുക്കുന്ന വേഷം പൂര്‍ണ്ണമായി ഏറ്റെടുത്ത് ജീവിച്ച് കാണിക്കുന്ന പ്രിയ ചങ്കിന്റെ ഈ കുളിസീനിന് ഒരായിരം ആശംസകള്‍ മുത്തേയെന്നാണ് ചില ആരാധകര്‍ പ്രതികരിക്കുന്നത്. ഷോര്‍ട്ട് ഫിലിമിന്റെആദ്യ പോസ്റ്റര്‍ ജൂഡ് ആന്റണി സോക്കറില്‍ മീഡിയയില്‍ പങ്ക് വച്ചത് വളരെ രസകരമായ ക്യാപ്ഷ്യനോടെയായിരുന്നു. മികച്ച പ്രതികരണമാണ് ഇപ്പോള്‍ ഇതിന് ലഭിക്കുന്നത്. 'ജൂഡ് ആന്തണി ജോസഫ് ചൂടന്‍ ആണെന്നാണ് പൊതുവെയുള്ള സംസാരം. എന്നാല്‍ 'Jude Anthany Joseph HOT' എന്ന് യൂട്യുബില്‍ അടിച്ചാല്‍ കിട്ടാന്‍ പോകുന്ന ഐറ്റത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇതാണ്', എന്ന് ജൂഡ് പറയുന്നു.
|