സിനിമയിലൂടെയും മിമിക്രിയിലൂടെയും നമ്മെ ചിരിപ്പിച്ച നടനാണ് ജയരാജ് വാര്യര്‍.
കാരിക്കേച്ചര്‍- ഹാസ്യ രംഗത്തുള്ള ഒരു വ്യക്തിയാണ് ജയരാജ് വാര്യര്‍ എന്നും പറയാം.ടെലിവിഷന്‍ അവതാരകനുമായ ഇദ്ദേഹം കേരളത്തിലെ തൃശ്ശൂര്‍ സ്വദേശിയാണ്. 1982ല്‍ അമേച്വര്‍ നാടകരംഗത്ത് പ്രവര്‍ത്തനം ആരംഭിച്ച ജയരാജ് വാരിയര്‍ 84 മുതല്‍ നാടകത്തില്‍ സജീവമായിരുന്നു. ഒരു യാത്രാമൊഴി, ഭൂതക്കണ്ണാടി, കൊച്ചുകൊച്ചു സന്തോഷങ്ങള്‍, നെയ്ത്തുകാരന്‍ എന്നീ സിനിമയില്‍ വേഷമിട്ടു.
കഴിഞ്ഞ ദിവസം നടന്ന ശുഭ മുഹൂര്‍ത്തത്തില്‍ നടന്‍ ജയരാജ് വാര്യരുടെ മകളും ഗായികയുമായ ഇന്ദുലേഖ വിവാഹിതയായി. മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങളില്‍ പാടിയ ഇന്ദുലേഖയുടെ വരന്‍ ആനന്ദ് അച്ചുതന്‍കുട്ടിയാണ്. ഇന്ത്യന്‍ ഡിഫന്‍സ് അക്കൗണ്ട്‌സ് സര്‍വീസില്‍ അസിസ്റ്റന്റ് കണ്‍ട്രോളറാണ് ആനന്ദ്
2014 ല്‍ പുറത്തിറങ്ങിയ അപ്പോത്തിക്കിരി എന്ന ചിത്രത്തിലെ 'ഈറന്‍' എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചുകൊണ്ട് പിന്നണി രംഗത്തേക്കെത്തിയ ഗായികയാണ് ഇന്ദുലേഖ. നിരവധി സംഗീത പരിപാടികളിലും ഇന്ദുലേഖ നിറസാന്നിദ്ധ്യമായിരുന്നു. ശ്രീവല്‍സന്‍ മേനോന്റെ ആല്‍ബമായ ഹരേയിലെ പാട്ടാണ് ഇന്ദുലേഖയെ ശ്രദ്ധേയയാക്കിയത്. തുടര്‍ന്നാണ് സിനിമകളില്‍ പാടാന്‍ അവസരം ലഭിച്ചത്. ലൗഡ് സ്പീക്കര്‍ എന്ന ചിത്രത്തിലൂടെ ക്യാമറയ്ക്ക് മുന്നിലും ഇന്ദുലേഖ സാന്നിദ്ധ്യമറിയിച്ചു.
ഓട്ടോര്‍ഷ എന്ന ചിത്രത്തിലെ പുതു ചെമ്പയെന്ന ഗാനവും പാടിയത് ഇന്ദുലേഖയാണ്. ഈ മാസം ഏഴിന് നടന്ന വിവാഹത്തില്‍ സിനിമ സീരിയല്‍ രംഗത്തെ നിരവധി പ്രമുഖര്‍ പങ്കെടുത്തു.