ഈ വിവാഹദിനത്തില്‍ ലക്ഷ്മിക്കൊപ്പം ബാലുവും മകളുമില്ല; നവംബര്‍ 18ന് ബാലഭാസ്‌കറിന്റേയും ലക്ഷ്മിയുടേയും വിവാഹ വാര്‍ഷികം; ഇരുവരുടേയും കഴിഞ്ഞ വിവാഹവാര്‍ഷികദിനത്തിലെ വീഡിയോ പങ്കുവെച്ച് ഇഷാന്‍ ദേവ്

Malayalilife
ഈ വിവാഹദിനത്തില്‍ ലക്ഷ്മിക്കൊപ്പം ബാലുവും മകളുമില്ല;  നവംബര്‍ 18ന് ബാലഭാസ്‌കറിന്റേയും ലക്ഷ്മിയുടേയും വിവാഹ വാര്‍ഷികം; ഇരുവരുടേയും കഴിഞ്ഞ വിവാഹവാര്‍ഷികദിനത്തിലെ വീഡിയോ പങ്കുവെച്ച് ഇഷാന്‍ ദേവ്

കലാലോകത്ത് നിന്ന് വിടപറഞ്ഞ വിസ്മയമാണ് ബാലഭാസ്‌കര്‍. ബാലഭാസ്‌കറിന്റെ അപ്രതീക്ഷിത വിയോഗം മലയാളികളെ പോലെ തന്നെ ബാലഭാസ്‌കറിന്റെ ഫ്യൂഷന്‍ ഇഷ്ടപ്പെട്ടിരുന്ന ആരാധകരെയെല്ലാം കണ്ണീരിലാഴ്ത്തിയിരുന്നു. ബാലഭാസ്‌കറും തന്റെ ഏകമകളും യാത്രയാക്കി പോയെങ്കിലും ഭാര്യ ലക്ഷ്മി ഇപ്പോഴും അബോധാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുകയാണ്. വരുന്ന ഒക്ടോബര്‍ 18ന് ഇരുവരുടേയും വിവാഹ  വര്‍ഷികമാണ്. കഴിഞ്ഞ വിവാഹ വര്‍ഷികത്തിന് തങ്ങള്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോ പങ്കുവെച്ചാണ് സംഗീത സംവിധായകനായ ഷാന്‍ റഹ്മാന്‍ ബാലുവിന്റെ ഒര്‍മയുമായി രംഗത്തെത്തിയിരിക്കുന്നത്. 

കഴിഞ്ഞ  വിവാഹവാര്‍ഷിക ദിനത്തില്‍ ഭാര്യ ലക്ഷ്മിക്കൊപ്പം പോസ്റ്റ് ചെയ്ത് ബാലുവിന്റെ ഫെയ്സ്ബുക്ക് ലൈവാണാണ് സുഹൃത്തും സംഗീത സംവിധായകനുമായ ഇഷാന്‍ പങ്കുവെച്ചിരിക്കുന്നത്. തിരുവവന്തപുരത്തെ തിരുവല്ലം ക്ഷേത്രത്തില്‍ 15 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇരുവരും വിവാഹിതരായ കാര്യവും അതിന് സാക്ഷികളായ സുഹൃത്തുക്കള്‍ക്ക് നന്ദി അറിയിച്ചുമാണ് ബാലഭൈസ്‌കറും ഭാര്യ ലക്ഷ്മിയും ലൈവിലെത്തിയത്. തന്റെ കുറിപ്പൊനൊപ്പം ഇഷാന്‍ ദേവ് പങ്കുവച്ച പോസ്റ്റ് ഇപ്പോള്‍ വൈറലാകുകയാണ്.

ഷാന്റെ കുറിപ്പിന്റെ പൂര്‍ണരൂപം:-

കൂടെ നില്‍ക്കാന്‍ പറഞ്ഞു ജീവന്‍ തന്നു കൂടെ നിന്നു ,അടി വച്ചപ്പോ പിണങ്ങിയപ്പോ പിറകവന്നു വീണ്ടും വീണ്ടും ,കൂടെ ഉള്ള എന്റെ സുഹൃത്തുക്കളെ കാവലാക്കി ഞാനില്ലാത്തപ്പോ, എനിക്ക് കിട്ടാത്തപ്പോ പരാതി പറയാതെ കൂടെ ഓടി ,അവസാനം വരെ കൂടെ ഉണ്ടാകുമെന്നു പറഞ്ഞു പറ്റിച്ചു ഞങ്ങളെ വിട്ടു പോക്കളഞ്ഞതെന്താ അണ്ണാ .കരയാനും കരയിക്കാനും അണ്ണന്‍ തന്നാ പണ്ടും മിടുക്കന്‍ 

 

isan balabhasker weeding anniversary video

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES