ഇഷ്ടത്തിലൂടെ എത്തി നന്ദനത്തിലൂടെ പ്രേക്ഷക ഹൃദയത്തിലേക്ക് ചേക്കേറിയ നവ്യ വിവാഹത്തോടെ സിനിമയില്‍ നിന്നും ഇടവേളയെടുത്തിരുന്നു. അടുത്ത വീട്ടിലെ കുട്ടിയുടെ ഇമേജ് ആണ് എന്നും നവ്യ നായര്‍ക്ക്. വിവാഹ ശേഷം കുറച്ചു കാലം സിനിമയില്‍ നിന്നും വിട്ടു നിന്നെങ്കിലും പിന്നീട് മിനി സ്‌ക്രീന്‍ അവതാരകയായിട്ടാണ് നവ്യയെ മലയാളികള്‍ കണ്ടത്. നവ്യ നായികയാകുന്ന സിനിമ ഇപ്പോള്‍ തീയറ്ററുകളിലെത്താന്‍ തയ്യാറെടുക്കയാണ്. ലോക്ഡൗണ്‍ പ്രമാണിച്ച് ആലപ്പുഴ ചേപ്പാടുള സ്വന്തം വീട്ടിലാണ് നവ്യ. മകന്‍ സായ്കൃഷ്ണയും ഇവിടെയുണ്ട്. ഭര്‍ത്താവിനും മകനുമൊപ്പം മുംബൈയിലാണ് വിവാഹശേഷം നവ്യ താമസിക്കുന്നത്. ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്ക് ശേഷം സ്വന്തം കുടുംബത്തൊടൊപ്പം തറവാട്ടില്‍ വിഷു ആഘോഷിച്ച സന്തോഷത്തിലാണ് താരം. വിഷുകണിയുടെയും സദ്യയുടെയും ആഘോഷങ്ങളുടെയും നിരവധി ചിത്രങ്ങളാണ് നവ്യ വിഷുനാളില്‍ ആരാധകര്‍ക്കായി പങ്കുവച്ചത്.
അതിജീവനം , നന്മ , സന്തോഷം , എല്ലാം നിറഞ്ഞ വിഷു ആശംസകള്‍...വീട്ടില്‍ വര്‍ഷങള്‍ക്ക് ശേഷം ഒരു വിഷുക്കണി.. എന്ന അടിക്കുറിപ്പോടെയാണ് വിഷുകണിയുടെ ചിത്രങ്ങള്‍ നവ്യ പോസ്റ്റ് ചെയ്തത്. ലോക്ഡൗണാണെങ്കില്‍ സമ്പല്‍സമൃദ്ധമായ കണിയാണ് നവ്യയുടെ വീട്ടിലൊരുക്കിയത്. എട്ടുകൂട്ടം കറിയും പരിപ്പും പപ്പടവും പായസവുമായിട്ടുള്ള വിഷു സദ്യയും വീട്ടില്‍ തയ്യാറാക്കിയിരുന്നു. കസവ് സാരിയുടുത്ത് മകനും കുടുംബത്തൊടൊപ്പമുള്ള ചിത്രവും നവ്യ പങ്കുവച്ചിട്ടുണ്ട്. തന്റെ വീട്ടുമുറ്റത്തെ കൊന്നമരത്തിന്റെ ചിത്രവും നവ്യ പോസ്റ്റ് ചെയ്തിട്ടുണ്ട്.
വീട്ടിലെ കൊന്നമരം സാധാരണ കാലി ആവാറാണ് പതിവ് .. അപ്പോള്‍ തോന്നിയിരുന്നു അയ്യോ എല്ലവരും കൊണ്ടുപോയല്ലോ എന്ന് .. ഇപ്പോ ആരും പൂവ് കൊണ്ടുപോകാത്തപ്പോഴാണ് , കുട്ടികള്‍ ചാടിക്കയറി ഇലയടക്കം പറിച്ചോടുന്നതിലുളള സുഖം മനസിലാകുന്നത്. മിസ് യൂ ആള്‍ കിഡ്‌സ് എറൗണ്ട് എന്നാണ് ചിത്രത്തോടൊപ്പം നവ്യ കുറിച്ചത്. മകനൊപ്പമുള്ള ചിത്രങ്ങള്‍ക്ക് എന്റെ കൃഷ്ണനൊപ്പം എന്ന അടിക്കുറിപ്പും നടി നല്‍കിയിടിട്ടുണ്ട്. ലോക്ഡൗണിലും അടിപൊളിയായി വിഷു ആഘോഷിച്ച നടിക്ക് വിഷു ആശംസകള്‍ ആരാധകര്‍ നല്‍കുന്നുണ്ടെങ്കിലും ചിലര്‍ നന്നായി വിമര്‍ശിക്കുന്നുമുണ്ട്. ..
വിഷു ആഘോഷവും സദ്യയും ഒക്കെ നല്ലത് തന്നെ.. ബട്ട് ഇങ്ങനത്തെ ഒരു അവസ്ഥ യില്‍ സദ്യ ഫോട്ടോസ് ഒക്കെ പോസ്റ്റ് ചെയ്യുന്നത് നല്ല രീതി അല്ല. എത്രയോ ആളുകള്‍ സിറ്റുവേഷന്‍ കൊണ്ട് പട്ടിണി കിടക്കുന്നു. അങ്ങനെ ഒരു അവസ്ഥയില്‍ നവ്യ നായര്‍ നിങ്ങളില്‍ നിന്നും ഇങ്ങനെ ഒരു പോസ്റ്റ് ഒട്ടും പ്രതീക്ഷിച്ചില്ല. എന്നാണ് നടിക്ക് വിഷു ആശംസിച്ചതിനൊപ്പം ഒരു ആരാധകര്‍ കുറിച്ചത്.
RECOMMENDED FOR YOU:
no relative items