മെഗാസ്റ്റാര്‍ മമ്മൂട്ടിയെ പറ്റി പലവട്ടം കേട്ടിട്ടുള്ളതാണ് മുന്‍കോപവും ജാഡയുമെന്നത്. പക്ഷേ അദ്ദേഹത്തെ അടുത്തറിയാവുന്നവര്‍ ഇതെല്ലാം കള്ളമാണ് പറയും. ഇപ്പോള്‍ മമ്മൂട്ടിയുടെ വീട്ടില്‍ ഇലക്ട്രിക് ജോലിക്ക് പോയ ഒരു യുവാവിന്റെ അനുഭവകുറിപ്പാണ് വൈറലാകുന്നത്. ശ്രീജിത്ത് എന്ന യുവാവ് എഴുതിയ കുറിപ്പ് സോഷ്യല്‍മീഡിയയില്‍ വൈറലാകുകയാണ്.
ഒരു കമ്പനിയില്‍ ഇലക്ട്രിക്കല്‍ സൂപ്പര്‍വൈസവാണ് ശ്രീജിത്ത്. മമ്മൂട്ടിയുടെ വീട്ടില്‍ ചെയ്ത വര്‍ക്കിന്റെ ഫൈനല്‍ സ്റ്റേജ് ടെസ്റ്റിങ്ങിനും മറ്റുമായിട്ടാണ് ശ്രീജിത്തിന് മമ്മൂട്ടിയുടെ വീട്ടില്‍ പോകേണ്ടിവന്നത്. രാവിലെ 9ന് തന്നെ അവിടെ എത്തി. മുറ്റം നിറയെ കാറുകള്‍ ആണ്. ബെന്‍സ്, പോര്‍ഷെ, ബി.എം.ഡബ്ല്യു, ലാന്‍ഡ് റോവര്‍ അങ്ങനെ ഒരു നീണ്ട നിര തന്നെ ഉണ്ടായിരുന്നു. വര്‍ക്ക് കഴിഞ്ഞ് ഇറങ്ങാന്‍ നേരമാണ് ഒരാള്‍ വന്ന് മമ്മൂട്ടിക്ക് കാണണമെന്ന് അറിയിച്ചത്. മമ്മൂട്ടി രാവിലെ കുറച്ച് ചൂടിലാണെന്ന് അവിടെ പറയുന്നത് കേട്ട് ശ്രീജിത്ത് ടെന്‍ഷനായി. മുമ്പ് സെറ്റില്‍ ചെന്ന് കാണാന്‍ കാത്തുനിന്നിട്ടും കിട്ടാത്ത അവസരം ഇപ്പോള്‍ മുന്നിലേക്ക് എത്തിയപ്പോള്‍ എന്തായാലും മമ്മൂട്ടിയോട് സംസാരിക്കണമെന്ന് ശ്രീജിത്ത് ഉറപ്പിച്ചു. വീടിനു മുന്നില്‍ സാനിറ്റൈസര്‍ ഉണ്ടായിരുന്നു. കൈകഴുകി വീടിനു മുമ്പില്‍ ഇരുന്നു. പെട്ടെന്നാണ് മമ്മൂട്ടി മുന്നിലേക്ക് എത്തിയത്. മമ്മൂട്ടിയെ കാണേണ്ടിവരുമെന്ന് കരുതിയെങ്കിലും ഇത്ര പെട്ടെന്ന് വേണ്ടിവരുമെന്ന് ശ്രീജിത്ത് കരുതിയിരുന്നില്ല.
ഞങ്ങളുടെ സിസ്റ്റത്തെ പറ്റിയുള്ള കാര്യങ്ങള്‍ അറിയുവാനാണ് എന്നെ വിളിപ്പിച്ചത് എന്ന് അദ്ദേഹം പറഞ്ഞു. റിനീവബിള്‍ എനര്‍ജിയെ പറ്റിയും ഈ കാലത്ത് അതിന്റെ ആവശ്യകതയേ പറ്റിയും അദ്ദേഹം ഒരു പാട് സംസാരിച്ചു. പിന്നീടത് ടെസ്സ്‌ലാ കാറുകളിലേക്കും വിദേശ രാജ്യങ്ങളില്‍ അദ്ദേഹം കണ്ടതും അറിഞ്ഞതും ആയ ആധുനിക ടെക്‌നോളജി കളിലേക്കും. എന്തിന് കോറോണയെപ്പറ്റി വരെ ആയി. അദ്ദേഹം പറഞ്ഞ ഓരോ വിഷയങ്ങളിലും അദ്ദേഹത്തിനുള്ള ജ്ഞാനം വളരെ അധികം എന്നെ അത്ഭുതപ്പെടുത്തി. തൊട്ട് മുന്‍പ് വരെ, പലരും പറഞ്ഞിട്ടുള്ള മുന്‍ധാരണകളായിരുന്ന 'മുന്‍കോപി ,ജാഡക്കാരന്‍, എല്ലാരോടും ഒന്നും മിണ്ടില്ല, ചിരിക്കില്ല' അങ്ങനെ പലതും എന്റെ മനസ്സിലും ഉണ്ടായിരുന്നു. എന്നാല്‍ ഞാന്‍ കണ്ട മമ്മൂക്ക ഇങ്ങനൊന്നുമല്ല കേട്ടോ.
തന്റെ മുന്നിലെത്തുന്ന ഏതൊരാളെയും ഒരുപോലെ കാണുകയും, നമ്മളോട് ഓരോ കാര്യങ്ങള്‍ ചോദിക്കുകയും നമ്മള്‍ പറയുന്നത് ക്ഷമയോടെ കേള്‍ക്കുകയും ഓരോ വാക്കിലും ഉള്ള ആ കരുതലും സ്‌നേഹവും ഞാന്‍ അനുഭവിച്ചറിഞ്ഞതാണ്. ഏകദേശം ഒരു മണിക്കറോളം ഏതാണ്ട് ഒരു സിനിമയുടെ ഇന്റര്‍വെല്ലോളം അദ്ദേഹത്തോട് സംസാരിച്ചു. പേടിച്ചു കേറിച്ചെന്ന എന്റെ കോണ്‍ഫിഡന്‍സ് തന്നെ മാറ്റിയ ജീവിതത്തിലെ തന്നെ ഏറ്റവും മനോഹരമായ നിമിഷങ്ങള്‍. അദ്ദേഹം എന്നെയും ഞങ്ങളുടെ കമ്പനിയുടെ പ്രവര്‍ത്തനങ്ങളെയും അഭിനന്ദിച്ചു. എനിക്ക് ശരിക്കും സന്താഷമായി. ഇറങ്ങാന്‍ നേരം വീട്ടുവിശേഷങ്ങളും മമ്മൂട്ടി ചോദീച്ചു. അനുജന്‍ കട്ട മമ്മൂട്ടി ഫാനാണ്. അവന്റെ ചില ചിത്രങ്ങള്‍ മൊബൈലില്‍ അദ്ദേഹത്തിന് കാണിച്ചും നല്‍കി. അനിയന് വേണ്ട് സ്വന്തം പേന കൊണ്ട് ശ്രീജിത്തിന്റെ ഡയറിയില്‍ ഓട്ടോഗ്രാഫും മമ്മൂട്ടി കുറിച്ചു. നന്ദിയും പറഞ്ഞ് ഇറങ്ങാന്‍ നേരം മമ്മൂട്ടി പറഞ്ഞത് തന്നെ ഞെട്ടിച്ചെന്ന് ശ്രീജിത്ത് പറയുന്നു.
'ഈ കോവിഡും ബഹളവും ഒക്കെ കഴിഞ്ഞ് നീ അവനുമായിട്ട് വാ നമ്മുക്ക് ഫോട്ടോ എടുത്തേക്കാം' എന്നാണ് മമ്മൂട്ടി പറഞ്ഞത്.. ഇതിലും വലുതായി എന്താ വേണ്ടത്. 'ശരി മമ്മൂക്ക' എന്ന് പറഞ്ഞ് മനസ്സ് നിറയെ സന്തോഷത്തോടെ ഞാന്‍ അവിടുന്നിറങ്ങി. .ജീവിതത്തിലെ ഒരിക്കലും മറക്കാത്ത ഒരു ദിനം സമ്മാനിച്ച സ്വന്തം മമ്മൂക്ക ഒരുപാട് നന്ദിയെന്ന് പറഞ്ഞാണ് ശ്രീജിത്തിന്റെ കുറിപ്പ് അവസാനിക്കുന്നത്.